വിഐ ഫോർ വിക്‌ടറി; മുട്ടിടിച്ച് ജിയോയും എയർടെലും, 180 ദിവസത്തേക്ക് ഡാറ്റയും ഫ്രീ കോളും കിട്ടും, വില എത്ര?
ഇന്ത്യൻ ടെലികോം വിപണിയിൽ കടുത്ത മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കൾ അവയൊക്കെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. കാരണം ഏറ്റവും നല്ല സർവീസ് നൽകുന്ന പ്ലാനുകൾ ആരുടേതാണ് എന്ന് നോക്കിയാണ് അവർ കമ്പനി തിരഞ്ഞെടുക്കുന്നതും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതും. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് കമ്പനികൾ പ്ലാനുകൾ കൊണ്ട് വരികയും അവ പുതുക്കുകയും ഒക്കെ ചെയ്യുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണാനുള്ളത്.
അത്തരത്തിൽ മുൻനിരയിൽ തന്നെയുള്ള എയർടെൽ, ജിയോ പോലെയുള്ള സ്വകാര്യ കമ്പനികളെ വിറപ്പിക്കുന്ന മറ്റൊരു കൂട്ടരാണ് വിഐ അഥവാ വോഡഫോൺ ഐഡിയ. മുൻപ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെലികോം കമ്പനികളിൽ ഒന്നായിരുന്നു അവർ. എന്നാൽ ഇപ്പോൾ അതൊക്കെയും മാറി, ജിയോ പോലെയുള്ള വൻകിട കമ്പനികൾക്ക് മുന്നിൽ അവർ വഴിമാറി.

എങ്കിലും ആ പഴയ പ്രതാപകാലം അവർക്ക് ഒരുപാട് അകലെയല്ല. അതിലേക്കുള്ള ആദ്യപടിയായി അവർ ഒട്ടേറെ റീചാർജ് പ്ലാനുകൾ കൊണ്ടുവന്നിട്ടുണ്ട്. ഡാറ്റയും ഫ്രീ കോളും ഒക്കെ ഉറപ്പാക്കുന്ന ഒന്നിലധികം അടിപൊളി പ്ലാനുകൾ നിലവിൽ അവരുടെ കൈവശമുണ്ട്. എന്നാൽ അതിനൊപ്പം ചേർത്തുവയ്ക്കാവുന്നതും ജിയോ, എയർടെൽ എന്നിവയുടെ മുട്ടിടിക്കുന്നതുമായ ഒരു പ്ലാനിനെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്.
നേരത്തെ പറഞ്ഞത് കുറഞ്ഞ ദൈർഘ്യമുള്ള പ്ലാനുകളെക്കാൾ കൂടുതൽ ഉപഭോക്താക്കളും ഇപ്പോഴത്തെ കാലത്ത് ആവശ്യപ്പെടുന്നതും ഉറ്റുനോക്കുന്നതും കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന പ്ലാനുകളാണ്. അടിക്കടിയുള്ള റീചാർജുകളിൽ നിന്നുള്ള മോചനവും കൂടുതൽ ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന കാര്യങ്ങളിൽ ഒന്ന്. അത്തരത്തിൽ വിഐ അവതരിപ്പിച്ച ഒരു പ്ലാനാണ് 1749 രൂപയുടെ റീചാർജ് പ്ലാൻ.
വിഐ 1749 രൂപ പ്ലാൻ
വിഐയുടെ ഈ പ്ലാനിന് 1749 രൂപയാണ് വില, കൂടാതെ ഉപയോക്താക്കൾക്ക് 180 ദിവസത്തെ അല്ലെങ്കിൽ ആറ് മാസത്തെ വാലിഡിറ്റി ഇതിൽ നൽകുന്നു. സൗജന്യ ദേശീയ റോമിംഗ് ആനുകൂല്യങ്ങൾക്കൊപ്പം ഉപയോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള ഏത് നമ്പറിലേക്കും പരിധിയില്ലാത്ത കോളിംഗ് ആസ്വദിക്കാനും കഴിയും. ഒപ്പം ഈ പ്ലാൻ പ്രതിദിനം 100 സൗജന്യ എസ്എംഎസും 1.5 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും ഉപഭോക്താക്കൾക്ക് നൽകുന്നു.
അതുകൊണ്ട് മാത്രം തീർന്നെന്ന് കരുതേണ്ട. ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് അർദ്ധരാത്രി മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുംഎന്ന സവിശേഷതയുണ്ട്. അതിന് പുറമേ കമ്പനി ഒരു വാരാന്ത്യ ഡാറ്റ റോൾഓവർ ഫീച്ചർ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഇത് ആഴ്‌ചയിൽ ഉപയോഗിക്കാത്ത എല്ലാ പ്രതിദിന ഡാറ്റയും സംയോജിപ്പിക്കാനും വാരാന്ത്യത്തിൽ ആക്‌സസ് ചെയ്യാനും നിങ്ങളെ അനുവദിക്കുന്നു.
ഇനി മറ്റ് കമ്പനികളുടെ സമാനമായ പ്ലാനുകൾ എടുത്ത് നോക്കിയാൽ നിങ്ങൾക്ക് വിഐയുടെ വ്യത്യാസം കൃത്യമായി മനസിലാക്കാൻ കഴിയും. കാരണം എയർടെൽ, ജിയോ തുടങ്ങിയ കമ്പനികൾക്ക് ഇത്തരത്തിൽ 180 ദിവസത്തെ പ്ലാൻ ഇല്ല. ആകെയുള്ളത് ബിഎസ്എൻഎല്ലിന് മാത്രമാണ്. അതാവട്ടെ ഇത്രത്തോളം ഡാറ്റ നൽകുന്നില്ല, വില കുറവാണെന്നത് മാത്രമാണ് ഏക ഗുണം.












Click it and Unblock the Notifications