Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഐയാണ് മോനേ.. വേറെ ലെവലാണ്; ഒരു വർഷത്തേക്ക് ഇനി ടെൻഷൻ വേണ്ട, ഈ പ്ലാനുകൾ അത്രയ്ക്ക് നല്ലതോ?

ഇന്ത്യൻ വിപണിയിൽ കരുത്തുകാട്ടിയ കമ്പനികളിൽ മുൻപന്തിയിൽ തന്നെയാണ് വിഐ. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർ കൂടിയാണ് അവർ. അത്രയധികം വരിക്കാർ ഉള്ള കമ്പനി കൂടിയാണ് അവരുടേത്. നേരത്തെ വോഡാഫോണും ഐഡിയയും രണ്ട് കമ്പനികൾ ആയിരുന്ന കാലത്തെ പ്രതാപം ഇപ്പോൾ ഇല്ലെങ്കിലും അവർ ഇക്കാര്യത്തിൽ ഒട്ടും പുറകിൽ അല്ല.

കുറച്ചുകാലം മുൻപ് വരെ രാജാക്കൻമാരെ പോലെ തിളങ്ങി നിന്നിരുന്ന ടെലികോം കമ്പനികളായിരുന്നു വോഡാഫോണും ഐഡിയയും. അന്ന് വിപണിയിൽ അവ നേരിട്ട് ഏറ്റുമുട്ടിയിരുന്ന കാലമായിരുന്നു. പിന്നീട് ഈ കമ്പനികൾ ഒന്ന് ചേർന്നാണ് ഇന്നത്തെ വിഐയായി മാറിയത്. മുൻപ് വോഡാഫോണും ഐഡിയയും ആയിരുന്ന കാലത്തെ അത്ര ജനപ്രീതി ഇല്ലെന്ന് എതിരാളികൾ പറയുമെങ്കിലും വിഐ ആരുടെ മുന്നിലും മുട്ടുമടക്കിയ ചരിത്രമില്ല.

viplans

അടുത്തകാലത്തായി കൂടുതലും ഹിറ്റായത് ദീർഘകാല പ്ലാനുകൾ ആണിന്നിരിക്കെ ഇക്കാര്യത്തിൽ ഒട്ടും മാറ്റം വരുത്താതെ മുന്നേറുകയാണ് കമ്പനി. നിലവിൽ ഒട്ടേറെ വാർഷിക പ്ലാനുകൾ അവരുടെ പോർട്ട്ഫോളിയോയിൽ ഉണ്ടെന്നതാണ് അതിന്റെ പ്രധാന കാരണം. ഉപഭോക്താക്കളെ സംബന്ധിച്ച് ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് ഒപ്പം തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത് കൂടിയ കാലാവധിക്കാണ്.

അതിനിടെ അവർക്ക് മുന്നിൽ വിപണിയെ നയിക്കുന്ന ഒട്ടേറെ കമ്പനികളുണ്ട് എന്നതാണ് വാസ്‌തവം. സ്വകാര്യ ടെലികോം കമ്പനികളിൽ മുൻപന്തിയിൽ നിൽക്കുന്ന റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നവയ്‌ക്കൊപ്പം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ എന്നിവ വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് മുന്നേറുകയാണ്. അതിനെ പിടിച്ചുകെട്ടാനാണ് വിഐ ഇപ്പോൾ ഈ വമ്പൻ നീക്കവുമായി ഇറങ്ങിയിരിക്കുന്നത്.

അഫോർഡബിൾ റേറ്റിൽ ഉപഭോക്താക്കൾക്ക് ഓഫറുകൾ നൽകുക മാത്രമല്ല വിഐ ഇപ്പോൾ ചെയ്യുന്ന കർമ്മം. അവരുടെ അധിക ഡാറ്റ പിന്നീടുള്ള ദിവസങ്ങളിലേക്ക് മാറ്റി കൊടുക്കുന്നത് പോലെയുള്ള മാറ്റങ്ങളും ഇക്കാലയളവിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി അവർ കൊണ്ട് വന്ന മികച്ച വാർഷിക പ്ലാനുകളെ കുറിച്ച് കൂടുതലറിയാം.

വിഐയുടെ 3599 രൂപയുടെ പ്ലാൻ

വിഐയുടെ 3599 രൂപയുടെ പ്ലാൻ വാർഷിക പ്ലാനുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. ഈ പ്ലാനിൽ, ഉപഭോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റയും വർഷം മുഴുവൻ ദിവസവും 100 സൗജന്യ എസ്എംഎസും ലഭിക്കും. സാധാരണ ഗതിയിൽ ഇത്രയും മികച്ച ആനുകൂല്യങ്ങൾ നൽകുന്നതിൽ മറ്റ് കമ്പനികൾ മടിച്ചു നിൽക്കുമ്പോഴാണ് വിഐ ഇത്രയും സാധാരണയായി അത് കൈകാര്യം ചെയ്യുന്നത് എന്നോർക്കണം.

ഇതോടൊപ്പം, പരിധിയില്ലാത്ത കോളിംഗും ലഭ്യമാണ്. ഇപ്പോൾ വി ഉപഭോക്താക്കൾക്ക് ഈ പ്ലാനിൽ സൂപ്പർഹീറോ ആനുകൂല്യം ലഭിക്കും, അതായത് ദിവസവും അർധരാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ പരിധിയില്ലാത്ത ഡാറ്റ ലെഭിക്കുമെന്ന് അർത്ഥം. ഇതോടൊപ്പം, വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

വിഐയുടെ 3699 രൂപയുടെ പ്ലാൻ

വിയുടെ 3699 രൂപയുടെ പ്ലാൻ വിഐയുടെ വാർഷിക പ്ലാൻ കൂടിയാണ്. 365 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ പ്ലാനിൽ കമ്പനി ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. അത് തന്നെയാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഇത്രയും ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ അധികം ഇല്ലെന്ന് ഓർത്തോളൂ.

കൂടാതെ ഈ പ്ലാനിൽ, ഉപഭോക്താവിന് 3699 രൂപയ്ക്ക് അനുസരിച്ചുള്ള എല്ലാവിധ സൗകര്യങ്ങളും സൗജന്യ ഡിസ്‌നി + ഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഒരു വർഷം മുഴുവൻ ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. സൂപ്പർഹീറോ ആനുകൂല്യം, വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റുകൾ തുടങ്ങിയ ആനുകൂല്യങ്ങളും പ്ലാനിൽ കമ്പനി തീർച്ചയായും നൽകിയിട്ടുണ്ട്.

വിഐയുടെ 3799 രൂപയുടെ പ്ലാൻ

വിഐയുടെ 3799 രൂപയുടെ പ്ലാനിൽ വാർഷിക പ്ലാനിന്റെ എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. അതായത് ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് എന്നിവ തന്നെ. ദിവസേന 2 ജിബി ഡാറ്റയാണ് കമ്പനി ഈ പ്ലാനിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മാത്രമല്ല വർഷം മുഴുവൻ സൗജന്യ കോളിങ് ആനുകൂല്യവും അതിനൊപ്പം നൂറ് എസ്എംഎസ് കൂടി കിട്ടും.

ഇതൊന്നും അല്ലാതെ അധിക ഒടിടി ആനുകൂല്യമാണ് ഈ പ്ലാനിന്റെ പ്രധാന സവിശേഷത. ഈ പ്ലാനിൽ, ഉപഭോക്താവിന് ആമസോൺ പ്രൈം ലൈറ്റിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കുമെന്നത് ഒരു ചെറിയ കാര്യമല്ല. സൂപ്പർഹീറോ ബെനിഫിറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും.

വിഐയുടെ 4999 രൂപയുടെ പ്ലാൻ

വിഐ 4999 പ്ലാനിൽ 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് സ്വകാര്യ ടെലികോം കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. അതായത് അടുത്ത ഒരു വർഷത്തേക്ക് നിങ്ങൾക്ക് റീചാർജ് പ്ലാനുകളെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കേണ്ട കാര്യമില്ല.

കൂടാതെ വിഐഎംടിവി സബ്‌സ്‌ക്രിപ്‌ഷൻ, 1 വർഷത്തെ ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ, രാവിലെ 12 മുതൽ ഉച്ചയ്ക്ക് 12 വരെ പകുതി ദിവസത്തെ അൺലിമിറ്റഡ് ഡാറ്റ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വാരാന്ത്യ ഡാറ്റ റോൾഓവറും പ്രതിമാസം 2 ജിബി വരെ ബാക്കപ്പ് ഡാറ്റയും കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

വിഐയുടെ 1849 രൂപ പ്ലാൻ (വോയിസ് ഓൺലി)

അടുത്തിടെ നിലവിൽ വന്ന ട്രായ് നിയന്ത്രണങ്ങൾക്ക് ശേഷം ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കളെയും വിഐ പരിഗണിക്കുന്നുണ്ട്. ഇതിനെ ഭാഗമായി വോഡഫോൺ ഐഡിയ വാർഷിക വോയ്‌സ്, എസ്എംഎസ് മാത്രമുള്ള പ്ലാനും നൽകുന്നുണ്ട്. 1849 രൂപയുടെ പായ്ക്ക് 365 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗും ആകെ 3600 എസ്എംഎസും വാഗ്‌ദാനം ചെയ്യുന്നു.

വിഐ 1999 രൂപ പ്ലാൻ

ഈ പ്ലാൻ ഉപഭോക്താക്കളുടെ എല്ലാവിധ ആവശ്യങ്ങളും പരിഗണിച്ച ശേഷം നടപ്പാക്കിയ ഒന്നാണെന്ന് വ്യക്തമാണ്. കാരണം ഇതിൽ സൗജന്യ കോളിങ് ആനുകൂല്യത്തിന് ഒപ്പം തന്നെ ചെറിയൊരു നിരക്കിൽ ഡാറ്റ കൂടി നൽകിയിട്ടുണ്ട്. നേരത്തെ പറഞ്ഞത് പോലെ ഇതും വിഐയുടെ ഒരു വാർഷിക പ്ലാൻ തന്നെയാണ്, അതായത് കാലാവധി 365 ദിവസത്തോളമാണ്.

ഈ പ്ലാനിൽ ആകെ പ്ലാൻ കാലാവധിയിൽ ലഭിക്കുക 24 ജിബി ഡാറ്റയാണ്, അത് നിങ്ങൾക്ക് മാസത്തിൽ 2 ജിബി എന്ന ക്രമത്തിൽ ഉപയോഗിക്കാവുന്നതാണ്. കൂടാതെ പ്ലാൻ കാലാവധിയിൽ ആകെ നിങ്ങൾക്ക് 3600 എസ്എംഎസുകൾ അയക്കാനും കമ്പനി അവസരം ഒരുക്കിയിട്ടുണ്ട്. മറ്റ് കമ്പനികളുടെ പ്ലാനുകൾ വച്ച് നോക്കുമ്പോൾ ഇതൊരു നല്ല ഓപ്‌ഷനാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+