എടുത്താലും തീരാത്ത അത്ര ഡാറ്റ, ആരെ വേണമെങ്കിലും ഇഷ്ടമുള്ളത്ര വിളിക്കും; പുത്തന്‍ പ്ലാനുകളുമായി വിഐ
റിപബ്ലിക്ക് ദിനത്തില്‍ കിടിലന്‍ ഓഫറുകളുമായി വോഡഫോണ്‍ ഐഡിയ. പ്രീപെയിഡ് ഉപയോക്താക്കള്‍ക്കായി കൂടുതല്‍ റീച്ചാര്‍ജ് പ്ലാനുകള്‍ വിഐ പ്രഖ്യാപിച്ചത്. വിഐയുടെ മൊബൈല്‍ ആപ്പിലാണ് ഈ ഓഫറുകളെല്ലാം എക്‌സ്‌ക്ലൂസീവായി ലഭ്യമാവുക. നിലവിലുള്ള 179, 195, 199, 239 റീച്ചാര്‍ജ് പാക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ളതാണ് ഈ ഓഫറുകള്‍.
ഇവര്‍ക്ക് 299 രൂപയുടെ റീച്ചാര്‍ജ് പാക്കിലേക്ക് മാറാവുന്നതാണ്. ഇങ്ങനൊരു ഓപ്ഷനാണ് ഇപ്പോള്‍ വോഡഫോണ്‍ ഐഡിയ കൊണ്ടുവന്നിരിക്കുന്നത്. ഈ റീച്ചാര്‍ജില്‍ 50 രൂപയുടെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഈ പാക്കേജ് തിരഞ്ഞെടുക്കുന്നത് കൊണ്ട് ലഭിക്കുന്ന നേട്ടങ്ങള്‍ നിരവധിയാണ്.

അണ്‍ലിമിറ്റഡ് നൈറ്റ് ഡാറ്റ, വീക്കെന്‍ഡ് ഡാറ്റ റോള്‍ ഓവര്‍ തുടങ്ങിയ ഈ പ്ലാനില്‍ അടങ്ങിയ കാര്യങ്ങള്‍ ഒട്ടനവധിയാണ്. അതേസമയം ജനുവരി മുപ്പത് വരെ ഈ ഓഫറുകള്‍ ലഭ്യമാവും. വിഐയുടെ ഒഫീഷ്യല്‍ ആപ്പിലൂടെ വാര്‍ഷിക പ്ലാന്‍ പ്രകാരം റീച്ചാര്‍ജ് ചെയ്താല്‍ കിടിലന്‍ ഡിസ്‌കൗണ്ടും ഡാറ്റയുമെല്ലാം വോഡഫോണ്‍ ഐഡിയ നല്‍കുന്നുണ്ട്.
3099 രൂപയുടെ പ്രീമിയം റീച്ചാര്‍ജാണിത്. എന്നാല്‍ ഇതിലൂടെ അധികമായി 50 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ 75 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും. 1399 രൂപയുടെ മറ്റൊരു കിടിലന്‍ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 180 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
1399 രൂപയുടെ പ്ലാനില്‍ സൗജന്യമായി 50 ജിബി അധികമായി ലഭിക്കും. 50 രൂപയുടെ ഡിസ്‌കൗണ്ടും അതോടൊപ്പം ലഭിക്കും. ഈ തുക 179, 195, 199, 239 രൂപയുടെ റീച്ചാര്‍ജില്‍ ഉപയോഗിപ്പെടുത്താം. അല്ലെങ്കില്‍ 299 രൂപയുടെ ഹീറോ അണ്‍ലിമിറ്റഡ് പ്ലാനിലേക്ക് മാറാന്‍ ശ്രമിക്കാം. റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും ഓഫറുകള്‍ ഉണ്ട്.
1449 രൂപയുടെ പ്ലാനില്‍ 30 ജിബി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. 181 രൂപയ്ക്കാണ് നിങ്ങള്‍ റീച്ചാര്‍ജ് ചെയ്തതെങ്കില്‍ അതുപോലെ മുപ്പത് ദിവസത്തെ വാലിഡിറ്റി ലഭിക്കും. 0.5 ജിബി അധികം ഡാറ്റ നിത്യേന ലഭിക്കും. മൊത്തം ഒന്നര ജിബി ഡാറ്റ നിത്യേന ലഭിക്കും. 30 ദിവസം കൊണ്ട് 45 ജിബി വരെ ഡാറ്റ ഇതിലൂടെ ലഭിക്കും.
വിഐ ഇതിനൊപ്പം ജോബ് മേളയും തുടങ്ങിയിട്ടുണ്ട്. ജോബ് ഹായിയുമാണ് സഹകരിച്ചാണ് വിഐ ഇത്തരമൊരു സഹായം നേടു്‌നത്. ഇതില്‍ 45 കാറ്റഗറികളിലായി 5 ലക്ഷം തൊഴിലുകളാണ് വിഐ നല്‍കുക. സെയില്‍സ്, ബിസിനസ്, ഗ്രാഫിക് ഡിസൈനന്‍ എന്നിവയെല്ലാം ഇതില്‍ വരുന്നതാണ്. അതേസമയം വിഐയുടെ ഈ നീക്കം വിപണിയില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications