ഡാറ്റയും കോളും തീരുകയേ ഇല്ല, വോഡഫോണ്‍ ഐഡിയയുടെ കിടിലന്‍ പ്ലാന്‍; ഇത്ര രൂപ മുടക്കിയാല്‍ മതി
ഡാറ്റയും കോളുമെല്ലാം ഒരുപാട് വേണെന്ന് കരുതുന്നുണ്ടോ? എങ്കില്‍ നല്ല കിടിലന്‍ റീച്ചാര്‍ജ് വോഡഫോണ്‍ ഐഡിയയിലുണ്ട്. നിരവധി പ്ലാനുകളാണ് വിഐക്ക് ഇക്കാര്യത്തിലുള്ളത്. ഡാറ്റയോ കോളുകളോ ഒന്നും ഇഷ്ടം പോലെ ഈ പ്ലാനിലുണ്ട്. അത്തരത്തില്‍ അഞ്ച് കിടിലന്‍ പ്ലാനുകളാണ് ഉള്ളത്. എത്രയെടുത്താലും തീരാത്ത ഡാറ്റയാണ് ഈ പ്ലാനുകളിലുള്ളത്.
ചെലവേറിയ റീച്ചാര്‍ജുകളാണ് എല്ലാം. പക്ഷേ ദീര്‍ഘകാലത്തേക്ക് കൂടിയുള്ളതാണ്. നമ്മുടെ പോക്കറ്റ് കീറാതെ തന്നെ അതുകൊണ്ട് മികച്ച പ്ലാന്‍ ലഭിക്കും. ഏതൊക്കെയാണ് ആ പ്ലാനുകള്‍ എന്ന് നോക്കാം. വോഡഫോണ്‍ ഐഡിയയുടെ വാര്‍ഷിക പ്രീപെയിഡ് പ്ലാനുകളാണ് ഇവയെല്ലാം. എല്ലാത്തിന്റെയും വാലിഡിറ്റി 365 ദിവസമാണ്.

ആദ്യത്തേത് 1799 രൂപയുടെ പ്ലാനാണ്. വാര്‍ഷിക പ്ലാനുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനാണിത്. നിങ്ങള്‍ക്ക് ഒരുപാട് കോളുകളുടെ ആവശ്യമുണ്ടെങ്കില്‍ ഈ പ്ലാന്‍ സഹായിക്കും. എത്ര വേണമെങ്കിലും ഈ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്താല്‍ വിളിക്കാന്‍ സാധിക്കും. കാരണം അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗാണ് വിഐ ഓഫര്‍ ചെയ്യുന്നത്.
24 ജിബി ഡാറ്റയും ലഭിക്കും, ഒപ്പം 3600 എസ്എംഎസ്സുകളും കിട്ടും. ഇതിനൊപ്പം വിഐ മൂവീസ് ടിവി ആപ്പ് സേവനങ്ങളും അധികമായി ലഭിക്കും. അതുകൊണ്ട് നമ്മുടെ എല്ലാ കാര്യങ്ങളും ഒറ്റ റീച്ചാര്‍ജില്‍ നടക്കും. 2899 രൂപയുടേതാണ് മറ്റൊരു പ്ലാന്‍. ഇതും ആളുകള്‍ക്ക് ഏറെ ഗുണങ്ങള്‍ നല്‍കുന്നതാണ്. 1.5 ജിബി ഡാറ്റ ഈ പ്ലാന്‍ പ്രകാരം നിത്യേന ലഭിക്കും. അതായത് നിങ്ങള്‍ക്ക് എന്ത് കാര്യവും ഡൗണ്‍ലോഡ് ചെയ്യാനും ബ്രൗസ് ചെയ്യാനും സാധിക്കും.
ഇനി കോളാണ് വേണ്ടതെങ്കില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും ഇതില്‍ ലഭിക്കും. മെസേജുകള്‍ അയക്കുന്നതാണ് പ്രധാനപ്പെട്ടതെങ്കില്‍ നിത്യേന 100 എസ്എംഎസ്സുകളും ലഭിക്കും. വി ഐ മൂവീസ് ആന്‍ഡ് ടിവി, വിഐ ഹീറോ അണ്‍ലിമിറ്റഡ് സേവനങ്ങള്‍ എന്നിവയും ലഭിക്കും. വിഐ അണ്‍ലിമിറ്റഡില്‍ വീക്കെന്‍ഡ് ഡാറ്റ റോളോവര്‍, ഡാറ്റ ഡിലൈറ്റ്‌സ്, ബൈഞ്ച് ഓള്‍ നൈറ്റ് എന്നീ സേവനങ്ങളും ലഭിക്കും.
2999 പ്ലാനും അതുപോലെ കിടിലനാണ്. 850 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 100 എസ്എംഎസ്സും നിത്യേന ലഭിക്കും. വിഐ മൂവീസ് ആന്‍ഡ് ആപ്പും ഇതോടൊപ്പം ലഭിക്കും. 3099 രൂപയുടെ പ്ലാനില്‍ നിത്യേന രണ്ട് ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോളും നിത്യേന 100 എസ്എംഎസ്സും ലഭിക്കും.
വിഐ ആപ്പിലൂടെ റീച്ചാര്‍ജ് ചെയ്താല്‍ 75 രൂപ ഡിസ്‌കൗണ്ടും ലഭിക്കും. ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ അടക്കമുള്ള സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. 3199 രൂപയുടെ പ്ലാനിലും രണ്ട് ജിബി പ്രതിദിനം ലഭിക്കും. വോയ്‌സ്‌കോളും അണ്‍ലിമിറ്റഡാണ്. പ്രൈം വീഡിയോയും സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.












Click it and Unblock the Notifications