Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ് ഗ്യാലക്‌സി എസ്26 അൾട്രാ വാങ്ങാൻ ആഗ്രഹിക്കുന്നുവോ? വെറും 69,999 രൂപ മതി..! പുതിയ പ്ലാൻ അറിയാം

പ്രീമിയം സ്‌മാർട്ട്‌ഫോണുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ സാംസങ് ഇന്ത്യ പുതിയൊരു പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ്. 'ഗ്യാലക്‌സി ഫോർഎവർ' എന്ന പദ്ധതിയാണ് നടപ്പാക്കിയത്. ഈ പുതിയ വാങ്ങൽ പദ്ധതി പ്രകാരം, ഉപഭോക്താക്കൾക്ക് ഗ്യാലക്‌സി എസ് സീരീസിലെ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോണുകൾ ഒരു പ്രത്യേക സാമ്പത്തിക സഹായ മാതൃകയിലൂടെ സ്വന്തമാക്കാം എന്നതാണ് കാര്യം.

ഈ പദ്ധതിയുടെ പ്രധാന ആകർഷണം ഫോണിന്റെ മൊത്തം വിലയുടെ ഏകദേശം 50 ശതമാനം 12 മാസത്തേക്ക് പലിശയില്ലാത്ത പ്രതിമാസ ഗഡുക്കളായി അടയ്ക്കാൻ അവസരം ലഭിക്കുന്നു എന്നതാണ്. ഏകദേശം 13,999 വില വരുന്ന സാംസങ് കെയർ+ പ്രൊട്ടക്ഷൻ പ്ലാൻ ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു എന്നത് ഒരു പ്രധാന പ്രത്യേകതയാണ്.

samsung galaxy s26 ultra

ആകസ്‌മികമായ കേടുപാടുകൾ, മറ്റ് നാശനഷ്‌ടങ്ങൾ എന്നിവയിൽ നിന്ന് ഈ പ്ലാൻ ഫോണിന് സംരക്ഷണം നൽകുന്നു. ഇത് ഉപഭോക്താക്കൾക്ക് ഒരു പ്രത്യേക പ്രൊട്ടക്ഷൻ പ്ലാൻ വാങ്ങേണ്ടതിന്റെ ആവശ്യം ഇല്ലാതാക്കുന്നു. നിലവിലെ സാഹചര്യങ്ങളിൽ ഈ പദ്ധതി ഏറെ ഉപകാരപ്രദമാണ് എന്നതാണ് സത്യം. പ്രത്യേകിച്ച് ഈ ക്ഷാമകാലത്ത്.

പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം?

ഉപഭോക്താക്കൾ ഫോൺ വാങ്ങുമ്പോൾ മുഴുവൻ തുകയും അടയ്‌ക്കേണ്ടതില്ല. പകരം, അവർക്ക് ഏകദേശം പകുതി വില ഇഎംഐ ആയി നൽകിയാൽ മതിയാകും. 12 മാസത്തെ ഈ പദ്ധതിയിൽ അധിക പലിശ ഈടാക്കുന്നതല്ല. ഉദാഹരണത്തിന്, ഗ്യാലക്‌സി എസ്‌26 അൾട്രാ (256ജിബി) മോഡലിന് സാംസങ് ഒരു പേയ്‌മെന്റ് ബ്രേക്ക് ഡൗൺ പങ്കുവെച്ചിട്ടുണ്ട്. ഏകദേശം 1,39,999 വില വരുന്ന ഈ ഫോണിന്, ഗ്യാലക്‌സി ഫോർഎവർ പ്രോഗ്രാം വഴി ഏകദേശം 69,999 ആണ് ഫലപ്രദമായ വിലയായി കണക്കാക്കപ്പെടുന്നത്.

ഉപഭോക്താവിന് പ്രതിമാസം ഏകദേശം 6583 ഇഎംഐ അടയ്‌ക്കേണ്ടതുണ്ട്. ഇതിൽ ഉപകരണത്തിന്റെ വിലയും പ്രോഗ്രാം ഫീസും ഉൾപ്പെടുന്നു. ഈ കാലയളവിൽ ഫോൺ സാംസങ് കെയർ+ സംരക്ഷണത്തിൽ തുടരുന്നത് ഉപയോക്താവിന് ഒരു അധിക പ്രയോജനമാണ്. ഒരു വർഷം പൂർത്തിയാകുമ്പോൾ ഉപഭോക്താക്കൾക്ക് മൂന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ കഴിയുന്നു എന്നതാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ സവിശേഷത.

ഒന്നാമതായി, പുതിയ ഗ്യാലക്‌സി എസ് സീരീസ് ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 10-ാമത്തെയും 13-ാമത്തെയും മാസങ്ങൾക്കിടയിൽ അപേക്ഷിക്കാം. നിലവിലുള്ള എല്ലാ കുടിശ്ശികകളും തീർത്ത ശേഷം പഴയ വായ്പാ അവസാനിപ്പിക്കുകയും പുതിയ ഫോണിനായി ഒരു ഫിനാൻസ് പ്ലാൻ ആരംഭിക്കുകയും ചെയ്യാം.

രണ്ടാമത്തെ ഓപ്ഷൻ, സ്വന്തം ഫോൺ നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കുള്ളതാണ്. ഇവർക്ക് ബാക്കിയുള്ള തുക അടച്ച് ഉപകരണം സ്വന്തമാക്കാം. നിശ്ചിത പേയ്‌മെന്റ് ഷെഡ്യൂൾ അനുസരിച്ച് ശേഷിക്കുന്ന ഇഎംഐ അല്ലെങ്കിൽ കുടിശ്ശിക തുക അടച്ചാൽ മതിയാകും.

മൂന്നാമതായി, ഫോൺ തിരികെ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 12-ാമത്തെയും 13-ാമത്തെയും മാസങ്ങൾക്കിടയിൽ റിട്ടേൺ അഭ്യർത്ഥന സമർപ്പിക്കാം. എല്ലാ വർഷവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓപ്ഷൻ പ്രയോജനകരമാണ്. അപ്‌ഗ്രേഡ് ചെയ്യാനോ തിരികെ നൽകാനോ ചില നിബന്ധനകളുണ്ട്.

നിബന്ധനകൾ എന്തൊക്കെ?

ഫോൺ നല്ല നിലയിൽ പ്രവർത്തിക്കുന്നതാകണം, കേടുപാടുകൾ സംഭവിക്കാത്തതും ഐഇഎംഇ പരിശോധനയിൽ കൃത്രിമം കാണിക്കാത്തതുമായിരിക്കണം. സ്‌റ്റൈലസ് പോലുള്ള അനുബന്ധ ഉപകരണങ്ങളും തിരികെ നൽകണം. പിക്ക് അപ്പ് ചെയ്യുന്ന സമയത്ത് ഫോൺ ചാർജ്ജ് ചെയ്‌തിരിക്കണം എന്നിവയാണത്

കൂടാതെ, ഫോൺ തിരികെ നൽകുന്നതിന് മുമ്പ് ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വ്യക്തിഗത വിവരങ്ങളും ബാക്കപ്പ് ചെയ്യാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്യാലക്‌സി ഫോർഎവർ പ്രോഗ്രാമിൽ ചേരുന്നത് വളരെ ലളിതമാണ്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് ഗ്യാലക്‌സി എസ്26 സീരീസിന്റെ പേജിൽ എത്തുക. അവിടെ "ജോയിൻ നൗ" ഓപ്ഷൻ തിരഞ്ഞെടുത്ത് ചെക്ക്ഔട്ട് പ്രക്രിയ പൂർത്തിയാക്കണം.

ഫോൺ വാങ്ങിയ ശേഷം ഒരു വർഷം വരെ ഉപയോഗിക്കാം. പിന്നീട് ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് അപ്‌ഗ്രേഡ് ചെയ്യാനോ, നിലനിർത്താനോ, തിരികെ നൽകാനോ ഉള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. എല്ലാ വർഷവും ഒരു പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒന്നിച്ച് വലിയ തുക മുടക്കാൻ സാധിക്കാത്തവർക്ക് ഈ പദ്ധതി ഏറെ പ്രയോജനകരമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+