ഇന്റര്‍നെറ്റൊന്നും വേണ്ട, ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ ഇങ്ങനെ അയക്കാം; ഈ ഫീച്ചര്‍ വെറുതെയല്ല
വാട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റിലൂടെയാണ് നമുക്കെല്ലാവര്‍ക്കും അറിയാം. ഫോണില്‍ വൈഫെയോ അതുപോലെ മൊബൈല്‍ ഡാറ്റയോ അതുകൊണ്ട് നിര്‍ബന്ധമാണ് ഇവ പ്രവര്‍ത്തിപ്പിക്കാന്‍. മെസേജുകള്‍ വരാനും അതുപോലെ അയക്കാനുമെല്ലാം ഇന്റര്‍നെറ്റ് ആവശ്യമാണ്. എന്നാല്‍ ആ കാലമൊക്കെ മാറാന്‍ പോവുകയാണ്.
വാട്സ്ആപ്പ് പുതിയൊരു ഫീചര്‍ വികസിപ്പിച്ചെടുക്കാന്‍ പോവുകയാണ്. യൂസര്‍മാര്‍ക്ക് ഫയലുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണിത്. അതിന് ഇന്റര്‍നെറ്റ് കണക്ഷന് പോലും ആവശ്യമില്ല. മറ്റൊരു ആപ്പിനും ലഭ്യമാവാത്ത ഇത്തരമൊരു ഫീച്ചര്‍ വിപ്ലവകരമായിരിക്കും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

വാബേറ്റഇന്ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ വിവരങ്ങള്‍ പ്രകാരം ഫോട്ടോകള്‍, വീഡിയോകള്‍, മ്യൂസിക്കുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ ഓഫ്ലൈനായി വാട്സ്ആപ്പിലൂടെ അയക്കാന്‍ സാധിക്കും. അതായത് ഇവയൊന്നും അയക്കാന്‍ ഇനി ഇന്റര്‍നെറ്റിന്റെ ആവശ്യം വാട്സ്ആപ്പിന് ആവശ്യമില്ല.
നിലവില്‍ ഈ ഫീച്ചര്‍ എന്ന് വരുമെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ വാട്സ്ആപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പല തരത്തിലുള്ള ഫയലുകള്‍ ഇന്റര്‍നെറ്റ് ഇല്ലാതെ അയക്കാന്‍ ഇതിലൂടെ സാധിക്കും. ഷെയര്‍ ചെയ്യുന്ന ഫയലുകളും എന്‍ക്രിപ്റ്റഡായിരിക്കും. ഈ ഫയലുകള്‍ കറപ്കട് ചെയ്യാനോ വിവരങ്ങള്‍ ചോര്‍ത്താനോ ആര്‍ക്കും സാധിക്കില്ല.
പുറത്തുവന്ന സ്ക്രീന്‍ഷോട്ടുകള്‍ പ്രകാരം ഏറ്റവും പുതിയ വാട്സ്ആപ്പ് ബേറ്റ ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ നിന്ന് ഈ ഫീച്ചര്‍ കൊണ്ടുവരാനുള്ള പെര്മിഷന് ആവശ്യപ്പെടുന്നുണ്ട്. ആന്‍ഡ്രോയിഡില്‍ ഇതൊരു സ്റ്റാന്‍ഡേര്‍ഡ് സിസ്റ്റം പെര്‍മിഷനാണ്. അതായത് ഈ ഓപ്ഷന് ലഭ്യമാക്കാന്‍ നിങ്ങളുടെ തന്നെ അനുമതി ആവശ്യമാണ്.
ബ്ലൂടൂത്ത് വഴി നിയര്‍ ഫോണുകള്‍ സ്കാന്‍ ചെയ്ത് അതിലേക്കും ഓഫ്ലൈനായി ഫയലുകള്‍ ഷെയര്‍ ചെയ്യാനാവും. പുതിയ ഫീച്ചറില്‍ അതിനുള്ള ഓപ്ഷനുമുണ്ടാവും. ഈ ഓപ്ഷന് ആവശ്യമില്ലെങ്കില്‍ യൂസര്‍മാര്‍ക്ക് അത് ടേണ്‍ ഓഫ് ചെയ്യാന്‍ സാധിക്കും. ഇതിന് പുറമേ വാട്സ്ആപ്പിന് സിസ്റ്റം ഫയല്സിലേക്കുള്ള ആക്സസും യൂസര്‍മാര്‍ നല്‍കേണ്ടി വരും.
ഫോട്ടോ ഗ്യാലറിയിലേക്കുള്ള ആക്സസാണ് അടുത്തതായി വേണ്ടത്. അതുപോലെ ലൊക്കേഷന്‍ ആക്സസ് പെര്‍മിഷനും നല്‍കേണ്ടി വരും. മറ്റ് ഡിവൈസുകള്‍ അടുത്ത് തന്നെയുണ്ടോ കണക്ട് ചെയ്യാന്‍ എന്നറിയുന്നതിന് വേണ്ടിയാണിത്. എന്നാല്‍ ഇത്രയൊക്കെ പെര്‍മിഷനുകള്‍ ആവശ്യമാണെങ്കിലും ഫോണ്‍ നമ്പറുകളും വാട്സ്ആപ്പ് വെളിപ്പെടുത്തില്ല. അതുപോലെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് വെക്കും.
ഷെയര്‍ ചെയ്യുന്ന സംവിധാനം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനാണിത്. ഷെയര്‍ ഇറ്റ് പോലുള്ള ആപ്പുകള്‍ ചെയ്യുന്ന പീര്‍ ടു പീര്‍ ഫയല്‍ പോലുള്ള ഫീച്ചറാണിത്. ഈ ആപ്പുകള്‍ വൈഫൈ കണക്ഷന് ഇല്ലാതെ ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വാട്സ്ആപ്പിലേത് തീര്‍ത്തും വ്യത്യസ്തമായ ഫീച്ചറായിരിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications