Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേ യുപിഐ ഇനി ഒന്നിലധികം പേർക്ക് ഉപയോഗിക്കാം..! എന്താണ് യുപിഐ സർക്കിൾ? ഗുണങ്ങൾ ഇങ്ങനെ

ഇന്ത്യൻ വിപണിയിലെ മാറ്റങ്ങൾ പലപ്പോഴും സാങ്കേതിക രംഗത്തെ വിപ്ലവങ്ങൾക്ക് വഴിയൊരുക്കുന്നതാണ്. അത്തരത്തിൽ ഡിജിറ്റൽ ഇന്ത്യയുടെ ആവിർഭാവവും ആദ്യമൊക്കെ നമ്മളിൽ സംശയം ജനിച്ചപ്പോൾ അധികം വൈകാതെ ജനങ്ങൾ അത് ഏറ്റെടുത്തിരുന്നു. ഇപ്പോൾ നമ്മുടെ കച്ചവടവും, കാര്യങ്ങളും ഒക്കെ ഡിജിറ്റൽ ഇടപാടുകളിലേക്ക് വഴിമാറി കഴിഞ്ഞു. എന്നാൽ അതുകൊണ്ടും തീർന്നില്ല. കൂടുതൽ മാറ്റങ്ങളാണ് അനുദിനം നടന്നു കൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവിൽ യുപിഐ സംവിധാനത്തിലാണ് നിർണായകമായ ഒരു മാറ്റം കൊണ്ട് വന്നിരിക്കുന്നത്. അത് മറ്റൊന്നുമല്ല യുപിഐ സർക്കിൾ എന്ന ഫീച്ചറാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് യുപിഐ പ്ലാറ്റ്‌ഫോമിലേക്ക് വീണ്ടും ഒരു പുതിയ ഫീച്ചർ കൂടി ചേർത്തുകൊണ്ട് ഇടപാടുകൾ സുഗമമാക്കാൻ സഹായിക്കുന്നത്.

upinewfeature

ആ ഫീച്ചറിന്റെ പേരാണ് യുപിഐ സർക്കിൾ ഡെലിഗേറ്റ്. നമ്മൾ ഏറെകാലമായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യത്തിനാണ് അറുതിയായിരിക്കുന്നത്. യുപിഐ സർക്കിൾ ഫീച്ചർ കഴിഞ്ഞ ദിവസമാണ് എൻപിസിഐ അവതരിപ്പിച്ചത്. എന്താണ് ഈ വ്യത്യസ്‌തമായ ഫീച്ചറിന്റെ ഗുണങ്ങളെന്നും എങ്ങനെയാണു അത് പ്രവർത്തിക്കുന്നതെന്നും നമുക്ക് നോക്കാം.

യുപിഐ സർക്കിൾ ഡെലിഗേറ്റ് ഫീച്ചർ

പരസ്‌പരം അറിയാവുന്നവരും എന്നാൽ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവരുമായ വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ ലളിതമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു പൊതു പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ജീവനക്കാർ, പരിചയക്കാർ തുടങ്ങിയ വിശ്വസ്‌ത കക്ഷികൾക്കിടയിൽ സുരക്ഷിതവുമായ സാമ്പത്തിക കൈമാറ്റം ഇതിലൂടെ സാധ്യമാവും.

യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രത്യേക ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ ഇടപാട് നടത്താൻ മറ്റൊരു വ്യക്തിയെ ഏർപ്പെടുത്താൻ ഈ ഫീച്ചർ ഉപയോക്താവിനെ അനുവദിക്കും എന്നതാണ് സവിശേഷത. ഇത് വഴി ഒരു യുപിഐ ഐഡി ഉപയോഗിച്ച് രണ്ട് പേർക്ക് ഇടപാടുകൾ നടത്താൻ കഴിയും എന്നതാണ് പ്രത്യേകത. ഒരേ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് പേർക്ക് പണമിടപാട് നടത്താവും ഇതിലൂടെ.

ഇതിലൂടെ വേറെയും ഗുണങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഒരു വ്യക്തിക്ക് മാത്രം ബാങ്ക് അക്കൗണ്ട് ഉള്ള കുടുംബങ്ങളിൽ ജോയിന്റ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരുണ്ടാവും. ഇത്തരം സാഹചര്യങ്ങളിൽ പുതിയ ഫീച്ചർ ഗുണകരമാവും. യുപിഐ ഉപയോക്താക്കൾഅവരുടെ ആപ്പിൽ ഭാഗികമായോ പൂർണ്ണമായോ ഡെലിഗേഷനായി ലിങ്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

സാധാരണഗതിയിൽ സുരക്ഷ ഉറപ്പാക്കി തന്നെയാകും പണം ഇടപാടുകൾ. യുപിഐ ഉപയോക്താക്കൾക്ക് അവരുടെ യുപിഐ അക്കൗണ്ടുകൾ സെക്കൻഡറി യൂസറുമായി ലിങ്ക് ചെയ്യാനുള്ള ഓപ്‌ഷൻ നൽകുക. ഇങ്ങനെ ഐഡി ഉള്ളവർ അനുവദിക്കുന്നവർക്ക് മാത്രമാണ് പണ കൈമാറ്റം നടത്താൻ കഴിയുക. കൂടാതെ ഒറ്റ അക്കൗണ്ട് വച്ച് കുടുംബത്തിലെ രണ്ട് പേർക്കും ഇടപാടുകൾ നടത്താനും കഴിയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+