വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ സ്റ്റോറേജ് അപ്രത്യക്ഷമാകും, അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യം
വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും സൗജന്യ ചാറ്റ് ബാക്കപ്പ് അടക്കം ഉപയോഗിക്കുന്നുണ്ടാവും. അതൊന്നും ഇനി സൗജന്യമല്ല. എല്ലാം വൈകാതെ തന്നെ സൗജന്യ യൂസര്‍മാര്‍ക്ക് നഷ്ടമാവും. ഗൂഗിള്‍ ഡ്രൈവ് സ്റ്റോറേജ് 2024 മുതല്‍ വാട്സ്ആപ്പ് ഡാറ്റ ഉപയോഗിച്ച് തുടങ്ങും. അതേസമയം ആന്‍ഡ്രോയിഡിലെ ബേറ്റ വാട്സ്ആപ്പ് യൂസര്‍മാര്‍ക്ക് ഈ മാറ്റം ഡിസംബറില്‍ തന്നെ ആരംഭിക്കും.
പുതിയ ബേറ്റ വേര്‍ഷന്‍ ലഭ്യമായവര്‍ക്കെല്ലാം ചാറ്റ് ബാക്കപ്പ് രീതി മാറിയിട്ടുണ്ട്. വാട്സ്ആപ്പിലെ ചാറ്റ് ബാക്കപ്പ്സ് സെക്ഷനില്‍ വരുന്ന മെസേജ് നോക്കിയാല്‍ അത്തരമൊരു മാറ്റം കാണാനാവും. പുതിയ പോപ്പ് അപ്പില്‍ പറയുന്നത്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചാറ്റ് ബാക്കപ്പിനായി ഗൂഗിള്‍ ഡ്രൈവ് സ്റ്റോറേജ് ഉപയോഗപ്പെടുത്തുമെന്നാണ്.

അതേസമയം വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബേറ്റ വേര്‍ഷന്‍ ഈ ആഴ്ച്ച തന്നെ എല്ലാ യൂസര്‍മാര്‍ക്കും ലഭ്യമാവും. എന്നാല്‍ നിലവില്‍ യൂസര്‍മാരുടെ ചാറ്റുകള്‍ കൃത്യമായി മാനേജ് ചെയ്യാനുള്ള സമയം വാട്സ്ആപ്പ് നല്‍കുന്നുണ്ട്. ചാറ്റുകള്‍ മാത്രമല്ല, ഫോട്ടോകളും, വീഡിയോകളുമെല്ലാം നിങ്ങള്‍ക്ക് മറ്റേതെങ്കിലും സ്റ്റോറേജിലേക്ക് മാറ്റാവുന്നതാണ്.
പുതിയ ഫീച്ചര്‍ എന്താണെന്ന് വിശദമാക്കി താരം വാട്സ്ആപ്പിന് ഹെല്‍പ്പ് പേജ് തന്നെയുണ്ട്. ഈ ഫീച്ചര്‍ എന്ന് നടപ്പിലാക്കുമെന്ന ഏകദേശ സമയം ഇതില്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഡിസംബര്‍ 2023ന് ആരംഭിക്കുമെന്നാണ് പറയുന്നത്. 2024 പകുതി വരെ അത് തുടരും. ഈ മാറ്റം വരുന്നതിന് മുപ്പത് ദിവസം മുമ്പ് തന്നെ യൂസര്‍മാരെ അറിയിക്കുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.വാട്സ്ആപ്പിന് സ്റ്റോറേജ് റിവ്യൂ ഓപ്ഷന് തന്നെയുണ്ട്.
ഇതിലൂടെ വാട്സ്ആപ്പ് ഡാറ്റ എത്ര സ്റ്റോറേജ് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടെന്ന് യൂസര്‍മാരെ അറിയിക്കുകയും ചെയ്യും. അതായത് അധിക ചാര്‍ജൊന്നും നല്‍കാതെ തന്നെ യൂസര്‍മാര്‍ക്ക് ചാറ്റ് ബാക്കപ്പ് ചെയ്യാന്‍. പക്ഷേ നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ടില്‍ 15 ജിബിയുടെ സൗജന്യ ക്ലൗഡ് സ്റ്റോറേജെങ്കിലും ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ അധികമായി വാങ്ങിയ സ്റ്റോറേജ് എങ്കിലും ഉണ്ടായിരിക്കണം.
ഗൂഗിള്‍ വണ്‍ ആണെങ്കിലും പ്രശ്നമില്ല. ഇതൊക്കെയാണ് വാട്സ്ആപ്പില്‍ സൗജന്യമായി ചാറ്റ് ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷന്. ചാറ്റ് മാത്രമല്ല വാട്സ്ആപ്പിലെ എല്ലാ ഡാറ്റയും ബാക്കപ്പ് ചെയ്യാം.അതേസമയം നമ്മുടെ ചാറ്റുകളേക്കാള്‍ ഉപരി ഫോട്ടോകളും അതുപോലെ ഡോക്യുമെന്റുകളും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ബാക്കപ്പ ഏറെ ആവശ്യമാണ്. സ്റ്റോറേജിന് പുതിയ സംവിധാനം കണ്ടെത്തുകയോ അതല്ലെങ്കില്‍ അധിക പണം ഗൂഗിള്‍ ഡ്രൈവിന് നല്‍കുകയോ ചെയ്യേണ്ടി വരുമെന്ന് ഗൂഗിള്‍ യൂസര്‍മാരെ അറിയിക്കുന്നുണ്ട്.
ഗൂഗിള്‍ ഡ്രൈവിന്റെ പ്ലാന്‍ ആരംഭിക്കുന്നത് 100 ജിബിയില്‍ നിന്നാണ്. ഒരുപാട് ഫോട്ടോകളും വീഡിയോകളും ഉണ്ടെങ്കില്‍ ഗൂഗിള്‍ ഡ്രൈവ് സബ്സ്ക്രൈബ് ചെയ്യുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് വേറെയും ഓപ്ഷന് വാട്സ്ആപ്പ് നല്‍കുന്നുണ്ട്. വാട്സ്ആപ്പ്് ചാറ്റ് ട്രാന്‍സ്ഫര്‍ ടൂള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഡിവൈസുകളിലെ ചാറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുമാവും.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications