വാട്‌സ്ആപ്പില്‍ ഒരുപാട് ചിത്രങ്ങളുണ്ടോ? ആ സേവനം ഇനിയില്ല, യൂസര്‍മാര്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ നിങ്ങള്‍? അതില്‍ ധാരാളം ചിത്രങ്ങള്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ നിങ്ങള്‍ ഇനി പ്രത്യേകം ശ്രദ്ധിക്കണം. കാരണം വാട്‌സ്ആപ്പില്‍ സൗജന്യ ചാറ്റ് ബാക്കപ്പുകള്‍ അടക്കം നല്‍കുന്നത് വാട്‌സ്ആപ്പ് നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇത് പ്രാബല്യത്തില്‍ വരാനുള്ള ദിവസം അടുത്ത് വരികയാണ്.
2024ന്റെ തുടക്കത്തില്‍ തന്നെ ഗൂഗിള്‍ ഡ്രൈവ് സ്റ്റോറേജ് പ്രീമിയത്തിലേക്ക് മാറേണ്ടി വരും. വാട്‌സ്ആപ്പ് തന്നെ ഇക്കാര്യത്തില്‍ സൂചന നല്‍കി കഴിഞ്ഞു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സേവനം ഇല്ലാതാവും. ശ്രദ്ധിച്ചില്ലെങ്കില്‍ ചാറ്റും ചിത്രങ്ങളും, മറ്റ് പ്രധാന രേഖകളുമെല്ലാം അപ്രത്യക്ഷമാകും.

വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബേറ്റ വേര്‍ഷനില്‍ ചാറ്റ് ബാക്കപ്പ് സെക്ഷനില്‍ പുതിയ മെസജ് കാണാന്‍ സാധിക്കും. വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലാണ് ഇത് ഉള്ളത്. ബാക്കപ്പുകള്‍ക്കായി ഇനി മുതല്‍ നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് സ്റ്റോറേജ് ഉപയോഗപ്പെടുത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അടുത്ത ഏതാനും മാസത്തിനുള്ളില്‍ തന്നെ ഇത് നടപ്പിലാക്കി തുടങ്ങുമെന്നും പറയുന്നുണ്ട്.
ബേറ്റ യൂസര്‍മാര്‍ക്ക് ഈ മെസേജുകള്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. എന്നാല്‍ എല്ലാ യൂസര്‍മാരിലേക്കും ഇത് എത്തി തുടങ്ങിയിട്ടില്ല. വാട്‌സ്ആപ്പില്‍ സ്റ്റോറേജ് റിവ്യൂ ഓപ്ഷന്‍ നേരത്തെയുണ്ട്. ഇതില്‍ നിന്ന് എത്രത്തോളം സ്‌റ്റോറേജ് വാട്‌സ്ആപ്പ് ഡാറ്റ നിലവില്‍ ഉപയോഗിക്കുന്നുണ്ടെന്ന് യൂസര്‍മാരെ അറിയിക്കും.
അതേസമയം യൂസര്‍മാര്‍ക്കായി വേറെയും ഓപ്ഷനുകള്‍ വാട്‌സ്ആപ്പ് നല്‍കുന്നുണ്ട്. നിങ്ങളെ നിയന്ത്രിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഇതിലൂടെ അവര്‍ വ്യക്തമാക്കുന്നത്. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ വാട്‌സ്ആപ്പ് ചാറ്റ് ട്രാന്‍സ്ഫര്‍ ടൂള്‍ ഉപയോഗിച്ച് ഈ ചാറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.
ഒരു ഡിവൈസില്‍ നിന്ന് മറ്റൊരു ഡിവൈസിലേക്കാണ് ഇവ മാറ്റാനാവുക. എന്നാല്‍ വാട്‌സ്ആപ്പോ ഗൂഗിളോ ഈ മാറ്റം എന്തുകൊണ്ട് കൊണ്ടുവന്നു എന്ന കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ വാട്‌സ്ആപ്പ് വലിയൊരു വിഭാഗം ഉപയോഗിക്കുന്നതിനാല്‍ സൗജന്യമായി ക്ലൗഡ് സ്‌റ്റോറേജ് നല്‍കുന്നത് സാമ്പത്തികമായി ഗുണകരമാവില്ലെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍.
അതേസമയം യൂസര്‍മാര്‍ക്ക് അധിക ചാര്‍ജൊന്നുമില്ലാതെ തന്നെ ചാറ്റ് ബാക്കപ്പ് ചെയ്യാനുള്ള സൗകര്യം വാട്‌സ്ആപ്പ് നല്‍കുന്നുണ്ട്. നിങ്ങളുടെ ക്ലൗഡ് സ്റ്റോറേജിലെ 15 ജിബി നിറഞ്ഞിട്ടില്ലെങ്കില്‍ ആ സേവനം തുടര്‍ന്നും ഉപയോഗിക്കാം. അതുമല്ലെങ്കില്‍ നിങ്ങള്‍ നേരത്തെ പ്രീമിയം അക്കൗണ്ട് നേടിയിട്ടുണ്ടെങ്കിലും പ്രശ്‌നമില്ല. പെയ്ഡ് സര്‍വീസുകള്‍ ഉപയോഗിക്കാനായി യൂസര്‍മാരോട് ഗൂഗിള്‍ നിര്‍ദേശിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവഴി 100 ജിബിയുടെ ക്ലൗഡ് സ്‌റ്റോറേജ് ലഭിക്കും.












Click it and Unblock the Notifications