ഇങ്ങനെ ഒന്ന് വാട്സ്ആപ്പില്‍ ആദ്യം, മെറ്റയിലോ ഇന്‍സ്റ്റഗ്രാമിലോ ഇല്ല? ഉടനെത്തും; പ്രത്യേകത ഇങ്ങനെ
യൂസര്‍മാരെ മൊത്തം ഞെട്ടിക്കാന്‍ ഇതുവരെയില്ലാത്ത ഫീച്ചറുമായി വാട്സ്ആപ്പ്. മെറ്റയ്ക്കോ ഇന്‍സ്റ്റഗ്രാമിനോ അവകാശപ്പെടാനില്ലാത്ത തരത്തിലാണ് വാട്സ്ആപ്പ് ഈ ഫീച്ചര്‍ തയ്യാറാക്കുന്നത്. വാട്സ്ആപ്പിലെ ചാറ്റിംഗ് അനുഭവം കൂടുതല്‍ മികവേറിയതാക്കാനാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. വാബേറ്റഇന്ഫോയാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭാഷണങ്ങള്‍ക്കായി കോണ്ടാക്ടുകളെ നിര്‍ദേശിച്ച് തരുന്ന ഫീച്ചറാണ് വാട്സ്ആപ്പ് തയ്യാറാക്കുന്നത്. വാട്സ്ാപ്പില്‍ യൂസര്‍മാരുടെ എന്‍ഗേജ്മെന്റ് വര്‍ധിപ്പിക്കാനാണ് ഈ ഒരു ഫീച്ചര്‍ കൊണ്ട് മെറ്റ ലക്ഷ്യമിടുന്നത്. അതേസമയം വിപ്ലകരമായ മാറ്റമാണ് ഇതിലൂടെ വാട്സ്ആപ്പില്‍ ഉണ്ടാവാന്‍ പോകുന്നത്.

നമ്മള് മറന്നുതുടങ്ങിയതോ, കൈവശമുണ്ടെന്ന് അറിയുക പോലും ചെയ്യാത്ത ചാറ്റുകളെ വാട്സ്ആപ്പ് വീണ്ടും പരിചയപ്പെടുത്തി തരും. നമ്മുടെ ഫോണിലുള്ള കോണ്ടാക്ടുകളെയാണ് ഇതിനായി വാട്സ്ആപ്പ് ഉപയോഗിക്കുക. ഫോണിലുള്ള നിരവധി കോണ്ടാക്ടുകള് നമ്മള് സംസാരിക്കുക പോലും ചെയ്യാത്തവരായിരിക്കും.
അതുമല്ലെങ്കില്‍ ദീര്‍ഘകാലമായി ഇവരോട് സംസാരിച്ചിട്ടുണ്ടാവില്ല. ഇതെല്ലാം നമ്മളെ ഓര്‍മിപ്പിക്കാന്‍ ഇനി വാട്സ്ആപ്പ് സഹായിക്കും. ഇതുവഴി വാട്സ്ആപ്പിലെ നമ്മുടെ സോഷ്യല്‍ കോണ്ടാക്ടുകളും സജീവമാകും. ഒരേസമയം യൂസര്‍മാര്‍ക്കും വാട്സ്ആപ്പിനും ഈ യൂസര്‍ എന്‍ഗേജ്മെന്റ് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.
വാട്സ്ആപ്പിന്റെ പുത്തന്‍ ബേറ്റ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സജസ്റ്റഡ് കോണ്ടാക്ട്സ് എന്നാണ് ഈ ഫീച്ചര്‍ അറിയപ്പെടുന്നത്. ഇതുവരെ സംസാരിക്കാത്തവരുമായി മനസ്സുതുറക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. അതുവഴി ഫ്രണ്ട് ലിസ്റ്റുകളും വലുതാവും. ആന്‍ഡ്രോയിഡ് 2. 24. 9.5 അപ്ഡേറ്റിലാണ് ഈ ഫീച്ചറുകള്ളത്.
ഈ അപ്ഡേറ്റ് വരുന്നതോടെ ചാറ്റ് ലിസ്റ്റില്‍ പുതിയൊരു സെക്ഷന്‍ തന്നെ വരും. ഈ പുതിയ സെക്ഷന്‍ നമുക്ക് പുതിയ കോണ്ടാക്ടുകളെ പരിചയപ്പെടുത്തി തരും. അവരുമായി ചാറ്റുകള്‍ ആരംഭിക്കാനും എളുപ്പത്തില്‍ സാധിക്കും. യൂസര്‍മാര്‍ അതിനായി പ്രത്യേകം തിരയേണ്ടി വരില്ല. ഇത് പുതിയ ഫീച്ചറിനെ ജനപ്രിയമാക്കും.
ചാറ്റ് ലിസ്റ്റിന്റെ അടിയിലാണ് പുതിയ ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്. നിലവിലുള്ള രീതി മാറ്റാതെ തന്നെ, പുതിയ ചാറ്റുകള്‍ ആരംഭിക്കാനുള്ള സൗകര്യമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പില്‍ പുതിയതായി ലോഗിന്‍ ചെയ്യുന്നവര്‍ക്കും ഈ നിര്‍ദേശങ്ങള്‍ ലഭിക്കും. അവര്‍ക്ക് തുടക്കത്തില്‍ തന്നെ പുതിയ യൂസര്‍മാരുമായി ചാറ്റുകള്‍ ആരംഭിക്കാന്‍ സാധിക്കും.
ബേറ്റ ഘട്ടത്തിലാണ് ഈ ഫീച്ചര്‍ ഇപ്പോഴുള്ളത്. അധികം വൈകാതെ തന്നെ എല്ലാവരിലേക്കും ഈ ഫീച്ചര്‍ വാട്സ്ആപ്പ് എത്തിക്കും. അതല്ലെങ്കില്‍ പ്ലേസ്റ്റോറില്‍ കയറി അപ്ഡേറ്റ് ചെയ്ത ശേഷം സ്റ്റാര്‍ ചാറ്റിംഗ് സെക്ഷന്‍ പരിശോധിച്ചാല്‍ ഇങ്ങനൊരു ഫീച്ചറുണ്ടോ എന്ന് കാണാന്‍ സാധിക്കും. ഏതാനും ആഴ്ച്ചകളോ മാസങ്ങളോ എടുത്താവും ഇത് യൂസര്‍മാര്‍ക്ക് ലഭിക്കുക.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications