വാട്‌സ്ആപ്പില്‍ ഇതാ കിടിലന്‍ ഫീച്ചര്‍; ഇനി എച്ച്ഡി വീഡിയോ സുഹൃത്തുക്കള്‍ക്ക് അയക്കാം
ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് പ്രേമികള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. പുതിയൊരു ഓപ്ഷന്‍ ഈ സോഷ്യല്‍ മീഡിയ ആപ്പ് ആഡ് ചെയ്തിരിക്കുകയാണ്. എച്ച്ഡി അഥവാ ഹൈ ഡെഫനിഷന്‍ വീഡിയോ ഇനി മുതല്‍ വാട്‌സ്ആപ്പ് വഴി സുഹൃത്തുക്കള്‍ക്ക് അയക്കാം. അത് മാത്രമല്ല, എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ കോണ്ടാക്ടിനൊപ്പം ചേര്‍ത്ത് അയക്കാം. നേരത്തെ തന്നെ ഇത്തരമൊരു ഫീച്ചര്‍ സൂചനയുണ്ടായിരുന്നു.
എന്നാല്‍ ശനിയാഴ്ച്ചയാണ് അപ്രതീക്ഷിതമായി ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നത്. വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് ഇനി എച്ച്ഡി വീഡിയോകള്‍ അയക്കാന്‍ സാധിക്കും. നിലവില്‍ വീഡിയോ അയക്കണമെങ്കില്‍ കംപ്രസ് ചെയ്യണമായിരുന്നു. 1280-720 പിക്‌സല്‍ റെസല്യൂഷനില്‍ ചിത്രങ്ങളും, വീഡീയോകളും ഇനി മുതല്‍ അയക്കാം. ആന്‍ഡ്രോയ്ഡ് വാട്‌സ്ആപ്പ് യൂസര്‍മാര്‍ ഈ ആഴ്ച്ച മുതല്‍ വീഡിയോ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങും. എച്ച്ഡി ഫോട്ടോസിലെ പോലെ അയക്കേണ്ട വീഡിയോയുടെ ക്വാളിറ്റി നമ്മള്‍ തന്നെ തിരഞ്ഞെടുക്കണം.

ഡിഫോള്‍ട്ടായി സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിലാണ് വീഡിയോ അയക്കാന്‍ സാധിക്കുക. അതിലുള്ള ഓപ്ഷനിലാണ് എച്ച്ഡി മോഡ് തിരഞ്ഞെടുകകേണ്ടത്. ഇതിലൂടെ വീഡിയോയുടെ ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ സാധിക്കും. അത് മാത്രല്ല നിങ്ങള്‍ അയക്കുന്ന വീഡിയോ ഫയലിന്റെ സൈസും ഇതിലൂടെ വര്‍ധിക്കും. അതിലൂടെ ഇത് അയക്കാന്‍ സാധാരണ എടുക്കുന്നതിലും അധികം സമയമെടുക്കും. പക്ഷേ മികച്ച ക്വാളിറ്റിയില്‍ തന്നെ വീഡിയോ സുഹൃത്തുക്കള്‍ക്ക് ലഭിക്കാന്‍ ഇത് സഹായിക്കും
അതേസമയം ആപ്പിള്‍ ഡിവൈസിലും, ആന്‍ഡ്രോയിഡ് ഡിവൈസിലും ഈ ഓപ്ഷന്‍ ഘട്ടം ഘട്ടമായി മാത്രമേ വരൂ. 480പി, 720പി, എന്നിങ്ങനെയുള്ള വീഡിയോ ക്വാളിറ്റിയും ഇതില്‍ ലഭ്യമാണ്. ആദ്യം അയക്കേണ്ട വീഡിയോ സെലക്ട് ചെയ്യുക. അതിന് ശേഷം ക്വാളിറ്റി സെലക്ട് ചെയ്യുക. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി മതിയോ എച്ച്ഡി വേണോ എന്നതാണ് ഓപ്ഷന്‍. 480പിയാണ് സാധാരണ നിലവാരമുള്ള വീഡിയോകള്‍. 720 ആണ് എച്ച്ഡി വീഡിയോയില്‍ വരുന്നത്.
വാട്‌സ്ആപ്പില്‍ അയക്കുന്ന എല്ലാ എച്ച്ഡി വീഡിയോ, എച്ച്ഡി ഇമേജസ് എന്നിങ്ങനെയുള്ള എല്ലാ ഫയലുകളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രകാരം സംരക്ഷിച്ചിട്ടുണ്ട്. അതേസമയം വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്കായി പുതിയ ഫീച്ചറുകള്‍ ഓരോ ആഴ്ച്ചയും പുറത്തിറക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന മാസങ്ങളില്‍ പുതിയ ടൂള്‍സ് പുറത്തിറക്കുമെന്നാണ് രിപ്പോര്‍ട്ട്. യൂസര്‍മാര്‍ക്ക് പേരുകള്‍ ഒന്നും നല്‍കാതെ ഗ്രൂപ്പുണ്ടാക്കാവുന്ന ഓപ്ഷന്‍ നേരത്തെ വാട്‌സ്ആപ്പ്അവതരിപ്പിച്ചിരുന്നു.
പുതിയൊരു മെസേജ് മെനുവും കൊണ്ടുവന്നിരുന്നു. പുതിയ ഓപ്ഷന്‍ വാട്‌സ്ആപ്പില്‍ വന്ന് കഴിഞ്ഞാല്‍ മുകളില്‍ എച്ച്ഡി ഐക്കണും കാണാന്‍ സാധിക്കും. ഈ വീഡിയോ അയക്കുന്നതിലൂടെ ഫോണിലെ സ്‌പേസ് ഒരുപാട് എടുക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന ഓപ്ഷന്‍ ഇതിലുണ്ട്. വാട്‌സ്ആപ്പിന്റെ എച്ച്ഡി വീഡിയോ ലഭിക്കാന്‍ ഏറ്റവും പുതിയ അപ്‌ഡേറ്റ് ലഭ്യമാക്കാന്‍ ശ്രമിക്കുക. അതിലാണ് ഈ ഓപ്ഷന്‍ ലഭിക്കുക.












Click it and Unblock the Notifications