ആപ്പിളിനോടും ആൻഡ്രോയിഡിനോടും മുട്ടാൻ ഒരുങ്ങി വാട്‍സ്ആപ്പ്; അതും ഞെട്ടിക്കുന്ന ഫീച്ചറുമായി വരുന്നു...
നമ്മളിൽ പലർക്കും വാട്‍സ്ആപ്പ് ഇന്ന് വെറുമൊരു മെസേജിംഗ് ആപ്പ് മാത്രമല്ല, അതിലുപരി ജീവിതത്തിന്റെ ഭാഗമായി ഘടകമാണ്. വാട്‍സ്ആപ്പിലൂടെ ബിസിനസ് നടത്തി കൊണ്ട് പോകുന്നവർ, അതിനെ ആശ്രയിച്ച് ജോലികൾ മുന്നോട്ട് നീക്കുന്നവർ എന്നിങ്ങനെ തുടങ്ങി ഈ ആപ്പ് ഇപ്പോൾ പകരക്കാരില്ലാത്ത വിധം വളർന്നു കഴിഞ്ഞു.
അങ്ങനെ വരുമ്പോൾ സ്വാഭാവികമായും കൂടുതൽ വളരാനും, ഉപഭോക്താക്കൾക്ക് ആവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനും അവർ ശ്രമിക്കും. അതിന്റെ ഭാഗമായി പുതിയ ഫീച്ചറുമായി ആപ്പ് ഉടൻ രംഗത്ത് വരുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ആളുകളെ അവരുടെ സുഹൃത്തുക്കളുമായോ അവരുമായി അടുപ്പമുള്ള ഏതെങ്കിലും വ്യക്തികളുമായോ ഫയലുകൾ പങ്കിടാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്‌ആപ്പ് പരീക്ഷിക്കുന്നു. തങ്ങളുടെ അതിന്റെ ഉപയോക്താക്കൾക്കായി ഫയൽ പങ്കിടലിൽ എയർഡ്രോപ്പ്, ക്വിക്ക് ഷെയർ പോലെയുള്ള ഒരു സംവിധാനം കൊണ്ടുവരാൻ വാട്‍സ്ആപ്പ് ആഗ്രഹിക്കുന്നു.
നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിൽ ആണെന്ന് WABetaInfo റിപ്പോർട്ട് ചെയ്‌തിരുന്നു. രണ്ട് ഉപകരണങ്ങൾ തമ്മിലുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുടെ സഹായത്തോടെയാണ് ഫയൽ കൈമാറ്റം സാധാരണയായി പ്രവർത്തിക്കുന്നത്, വാട്‍സ്ആപ്പും ഈ വഴി തന്നെയാണ് തിരഞ്ഞെടുക്കുന്നത്.
2 ജിബി വരെയുള്ള ഫയലുകൾ പങ്കിടാൻ വാട്‍സ്ആപ്പ് നിങ്ങളെ അനുവദിക്കും. ഈ ഫീച്ചർ നിലവിൽ വരുന്നത് വലിയ രീതിയിൽ ജനപ്രീതിക്ക് കാരണമാവും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. കൂടാതെ ആപ്പിളിന്റെ എയർഡ്രോപ്പ്, ആൻഡ്രോയിഡിന്റെ നിയർ ബൈ ഷെയർ എന്നിവയ്ക്ക് കനത്ത വെല്ലുവിളി സൃഷ്‌ടിക്കാനും ഇതിലൂടെ കഴിഞ്ഞേക്കും.
അതേസമയം, ഈ ഫയൽ കൈമാറ്റം നടക്കുന്നതിന് ചില സങ്കീർണ്ണമായ നടപടികൾ പാലിക്കേണ്ടതുണ്ടെന്ന് ഫീച്ചറിന്റെ പ്രിവ്യൂ സൂചിപ്പിക്കുന്നു. ആദ്യം, ഫയൽ പങ്കിടൽ ആരംഭിക്കാൻ നിങ്ങൾ ഫോണുകൾ ഷേക്ക് ചെയ്യണം. ബീറ്റയും പൂർണ്ണ പതിപ്പും പുറത്തിറങ്ങുമ്പോൾ അവതരിപ്പിക്കാൻ സാധ്യതയുള്ള വാട്ട്‌സ്ആപ്പിന്റെ ഷെയർ ഫയലുകൾ വിഭാഗത്തിൽ, ഈ രണ്ട് ഉപയോക്താക്കളും ഉണ്ടായിരിക്കുകയും വേണം.
കൈമാറ്റം പൂർത്തിയാകുന്നതുവരെ ഉപയോക്താക്കൾ ഈ ടാബ് തുറന്ന് സൂക്ഷിക്കേണ്ടതുണ്ടെന്നാണ് ലഭ്യമായ വിവരം. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്‌ദാനം ചെയ്യുന്ന ഈ ഫീച്ചറിന്റെ സ്വകാര്യത വാട്ട്‌സ്ആപ്പ് ഉറപ്പുനൽകുന്നു, കൈമാറ്റം നടക്കുമ്പോൾ ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ മറയ്‌ക്കും, നിങ്ങളുടെ സമീപത്തെ വാട്ട്‌സ്ആപ്പ് ഇതര കോൺടാക്‌റ്റുകൾക്ക് ഫയൽ കൈമാറ്റ പ്രക്രിയ കാണാൻ കഴിയില്ല എന്നസവിശേഷതയുമുണ്ട്.












Click it and Unblock the Notifications