Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പൻ മാറ്റവുമായി വാട്‌സ് ആപ്പ്; ഇനി നമ്പർ പങ്കിടാതെ ചാറ്റ് ചെയ്യാം, യൂസർ നെയിം സംവിധാനം വരുന്നു..!

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തി വരാറുണ്ട്. ഇപ്പോഴിതാ അതിനായി പുതിയ ഫീച്ചറുമായി എത്തുകയാണ് കമ്പനി. ഇനി ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന 'യൂസർനെയിം' സംവിധാനം വാട്‌സ്‌ആപ്പിൽ അവതരിപ്പിക്കും. ഇതിലൂടെ ഇൻസ്‌റ്റഗ്രാമിനെ പോലെ ഉപയോക്താക്കളെ യൂസർനെയിം ഉപയോഗിച്ച് കണ്ടെത്താനും സന്ദേശമയക്കാനും സാധിക്കും.

നിലവിൽ ഒരാളുടെ ഫോൺ നമ്പർ അറിയാവുന്ന ആർക്കും വാട്‌സ്‌ആപ്പിൽ ബന്ധപ്പെടാനാകും. എന്നാൽ പുതിയ സംവിധാനത്തിലൂടെ ചില സാഹചര്യങ്ങളിൽ ഫോൺ നമ്പർ മറച്ചുവെക്കാനും പകരം യൂസർനെയിം ഉപയോഗിക്കാനും കഴിയും. ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്താക്കളുള്ള വാട്‌സ്‌ആപ്പിൽ സ്വകാര്യത കൂടുതൽ ശക്തമാക്കാനാണ് ഈ മാറ്റമെന്ന് കമ്പനി അറിയിച്ചു.

whatsapp

വലിയ ഗ്രൂപ്പുകളിലേക്ക് ആരെങ്കിലും നിങ്ങളെ ചേർക്കുമ്പോഴും, ആദ്യമായി ഒരാൾക്ക് സന്ദേശമയയ്ക്കുമ്പോഴും ഫോൺ നമ്പർ കാണിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. പകരം യൂസർനെയിം മാത്രം കാണിക്കും. ഫോൺ നമ്പർ പങ്കിടണോ വേണ്ടയോ എന്നത് ഉപയോക്താവിന്റെ തീരുമാനമായിരിക്കും.

മൂന്ന് മുതൽ 35 വരെ അക്ഷരങ്ങൾ ഉൾപ്പെടുന്ന ഒരു പ്രത്യേക യൂസർനെയിം തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇത് സോഷ്യൽ മീഡിയയിലെ പോലെ തിരഞ്ഞ് കണ്ടെത്തുന്ന സംവിധാനം അല്ല. ആദ്യമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ കൃത്യമായ യൂസർനെയിം അറിയേണ്ടതുണ്ട്.

സുരക്ഷ കൂടുതൽ ഉറപ്പാക്കാൻ 'യൂസർനെയിം കീ' എന്ന അധിക സൗകര്യവും ഉണ്ടാകും. ആദ്യമായി യൂസർനെയിം വഴി സന്ദേശം അയയ്ക്കാൻ ഈ കീ ആവശ്യമായിരിക്കും. ഉപയോക്താവിന് ഈ കീ എപ്പോൾ വേണമെങ്കിലും മാറ്റാനും കഴിയും.

യൂസർനെയിം രജിസ്‌റ്റർ ചെയ്യാൻ ഏറ്റവും പുതിയ വാട്‌സ്‌ആപ്പ് പതിപ്പിൽ 'സെറ്റിംഗ്സ് > അക്കൗണ്ട്> യൂസർനെയിം' എന്ന ക്രമത്തിൽ പോയാൽ മതിയാകും. ആവശ്യമെങ്കിൽ അനുയോജ്യമായ യൂസർനെയിം നിർദ്ദേശിക്കുന്ന ജനറേറ്റർ സംവിധാനവും ആപ്പ് ഒരുക്കും. ഇൻസ്‌റ്റഗ്രാമിലോ ഫേസ്ബുക്കിലോ ഇതിനകം ഉപയോഗിക്കുന്ന യൂസർനെയിം, ബിസിനസുകൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും സംഘടനകൾക്കും വാട്‌സ് ആപ്പിലും സ്വന്തമാക്കാൻ അവസരം ലഭിക്കും.

എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒരേ തിരിച്ചറിയൽ നിലനിർത്താൻ ഇതിലൂടെ സഹായമാകും. വ്യാജ അക്കൗണ്ടുകൾ തടയാൻ പ്രമുഖ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രശസ്‌ത സംഘടനകൾ എന്നിവയുമായി ബന്ധപ്പെട്ട ചില യൂസർനെയിമുകൾ കമ്പനി റിസർവ് ചെയ്യും. ഇതിലൂടെ ആളുകളെ അനുകരിച്ചുള്ള തട്ടിപ്പുകൾ കുറയ്ക്കാനാണ് ലക്ഷ്യം.

ഈ ആഴ്‌ച മുതൽ ഉപയോക്താക്കൾക്ക് യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫീച്ചർ ഈ വർഷം അവസാനം ഘട്ടംഘട്ടമായി ലോകമെമ്പാടും അവതരിപ്പിക്കും. ലഭ്യമാകുന്ന സമയത്ത് അതത് രാജ്യങ്ങളിലെ ഉപയോക്താക്കളെ വാട്‌സ് ആപ്പിലൂടെ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+