വാട്സ്ആപ്പില്‍ ഇനി എന്തും പറയാം; ആരും കാണില്ല, ചാറ്റ് ലോക്ക് ചെയ്യാം, എങ്ങനെയെന്ന് പറഞ്ഞ് തരാം!!
ലണ്ടന്‍: വാട്സ്ആപ്പ് ആരെങ്കിലും കാണുമെന്ന് പേടിയുണ്ടോ? പ്രത്യേകിച്ച് നമ്മുടെ എല്ലാം ചാറ്റുകള്‍ പല രഹസ്യമായ കാര്യങ്ങളുമുണ്ടായിരിക്കും. അത് ആരും കാണാതിരിക്കാന്‍ നമുക്ക് പ്രത്യേക താല്പര്യമുണ്ടാവും. എന്നാല്‍ ഇനി ടെന്‍ഷനടിക്കേണ്ട കാര്യമില്ല. അതിന് പുതിയൊരു ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ചാറ്റ്ലോക്ക് ഫീച്ചറാണ് പുതിയതായി വാട്സ്ആപ്പ് പുറത്തിറക്കിയത്.
ആന്‍ഡ്രോയിഡ്, ഐഫോണ്‍ യൂസര്‍മാര്‍ക്ക് ഇവ ലഭ്യമാകും. ഇതൊരു എല്ലാ വ്യക്തികള്‍ക്കും ഗുണകരമായിരിക്കുമെന്ന് വാട്സ്ആപ്പ് പറയുന്നു. ഫോണുകള്‍ പരസ്പരം കൈമാറുന്നവരാണ് നമ്മള്. പല സ്വകാര്യ സംഭാഷണങ്ങളും അതിലൂടെ ചോര്‍ന്നുപോകാം. അതിനെ നമുക്ക് നേരിടാന്‍ ഏറ്റവും നല്ല മാര്‍ഗമാണിതെന്നും വാട്സ്ആപ്പ് അവകാശപ്പെടുന്നു.

വാട്സ്ആപ്പ് ചാറ്റ് ലോക്ക് എങ്ങനെ പ്രവര്‍ത്തനയോഗ്യമാക്കും
ആന്‍ഡ്രോയിഡ്, ഐഫോണ്‍ യൂസര്‍മാര്‍ക്ക്, പാസ്വേര്ഡ് ഉപയോഗിച്ച് ചാറ്റുകള്‍ സ്വകാര്യമായി സംരക്ഷിക്കാം. ഗ്രൂപ്പ് ചാറ്റുകള്‍ക്കും ഇത്തരത്തില്‍ സൗകര്യമുണ്ട്. ഒരിക്കല്‍ ചാറ്റുകള്‍ ലോക്ക് ചെയ്താല്‍, ഈ ചാറ്റുകള്‍ പ്രത്യേകം ലോക്ക് ചെയ്ത ഫോള്‍ഡറിലേക്ക് മാറ്റും. മറ്റ് ചാറ്റുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്.
വേറെ ആര്‍ക്കും കാണാനും ഇവ സാധിക്കില്ല. ഇവ കാണാനോ, മെസേജുകള്‍ അടക്കാനും, ഈ ചാറ്റുകള്‍ അണ്‍ലോക്ക് ചെയ്യണം. അതിനായി ഡിവൈസ് ഓഥന്റിക്കേഷന് ആവശ്യമാണ്. നമ്മുടെ ഫിംഗര്പ്രിന്റോ, പാസ്കോഡുകളോ ചാറ്റുകള്‍ വീണ്ടും കാണാന്‍ ആവശ്യമായി വരും.
ചാറ്റ്ലോക്കിലെ ഫീച്ചറുകള്‍
ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നാലെ ആ അക്കൗണ്ടിനെ കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ നമുക്ക് ലഭിക്കും. പക്ഷേ കോണ്ടാക്ടുകള് ഹിഡനായിട്ടാണ് ഉണ്ടാവുക. നോട്ടിഫിക്കേഷനില്‍ പുതിയ മെസേജ് വന്നിരിക്കുന്നുവെന്ന് കാണിക്കും.
യൂസര്‍മാര്‍ ചാറ്റ് ലോക്കിലെ സേവ് മീഡിയ എന്നുള്ള ഓപ്ഷന് ഫോണ്‍ ഗ്യാലറി ആക്കി മാറ്റാനും മറക്കരുത്. ഗ്രൂപ്പ് ചാറ്റുകളും, മ്യൂട്ടായിട്ടുള്ള ചാറ്റുകളും നമുക്ക് ലോക്ക് ചെയ്യാന്‍ സാധിക്കും.
ബ്ലോക്ക് ചെയ്യാനാവാത്തത്
ഈ ഫീച്ചര്‍ നിലവില്‍ വന്നുവെങ്കിലും, ഒരു അക്കൗണ്ടിലെ എല്ലാ കാര്യങ്ങളും നമുക്ക് ഒളിപിക്കാനാവില്ല. ബ്ലോക് ചെയ്ത അക്കൗണ്ടില്‍ നിന്നുള്ള കോളുകള്‍ നമുക്ക് ബ്ലോക്ക് ചെയ്യാനാവില്ല. അതേസമയം ഫോണില്‍ മാത്രമായിരിക്കും ഈ ഓപ്ഷന് ഉണ്ടായിരിക്കുക. കമ്പ്യൂട്ടര്‍ അടക്കം മറ്റ് ഡിവൈസുകള്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഡെസ്ക്ടോപ്പില് ബ്ലോക്ക് ചെയ്യാനാവില്ല.
ബാക്കപ്പുണ്ടെങ്കിലും പ്രശ്നമല്ല
സാധാരണ ബാക്കപ്പ് ഉപയോഗിച്ച് ചാറ്റുകള്‍ വീണ്ടും റീസ്റ്റോര്‍ ചെയ്താലും ലോക്ക് ചെയ്ത ചാറ്റകള് മറ്റൊരാള്‍ക്ക് കാണാനാവില്ല. അപ്പോഴും അത് ലോക്ക് തന്നെയായിരിക്കും. അത് മാത്രമല്ല നിങ്ങള്‍ ചാറ്റ് ലോക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍, ആരുടെ ചാറ്റാണോ ലോക്ക് ചെയ്യുന്നത്, ആ വ്യക്തി അറിയാനും പോകുന്നില്ല. ഫോണില്‍ പാസ്വേര്‍ഡുകളോ, ഫിംഗര്പ്രിന്റോ ഇല്ലാത്തവര്‍ അത് ഫോണിലെ ഓപ്ഷന് ഉപയോഗിച്ച് കൊണ്ടുവരണം.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications