യുപിഐ പേമെന്റ് വാട്സ്ആപ്പിലും നടക്കും, ചാറ്റ്ലിസ്റ്റില്‍ ക്യൂആര്‍ കോഡ് കോഡ് സേവനമെത്തും
വാട്സ്ആപ്പ് യൂസര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത. യുപിഐ പേമെന്റ് സംവിധാനം വാട്സ്ആപ്പില്‍ പുതിയൊരു ഫീച്ചറായി കൊണ്ടുവരാന്‍ പോവുകയാണ്. അതായത് ചാറ്റ്ലിസ്റ്റില്‍ നിന്ന് യുപിഐ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തുള്ള പേമെന്റുകള്‍ സാധ്യമാകും. ഇതിനോടകം നിരവധി പേര് വാട്സ്ആപ്പ് പേമെന്റ് ഉപയോഗിക്കുന്നുണ്ട്. സുരക്ഷിതമായി പണം അയക്കാനും അതുപോലെ വാങ്ങാനും ഇതുവഴി സാധിക്കും.
കാരണം ഇന്ത്യയില്‍ മാത്രമല്ല ശ്രീലങ്കയും, സിംഗപ്പൂരും അടക്കമുള്ള രാജ്യങ്ങളില്‍ ഇവ ലഭ്യമാകുന്നുണ്ട്. അതുകൊണ്ട് പുത്തന്‍ വാട്സ്ആപ്പ് അപ്ഡേറ്റ് യുപിഐ പേമെന്റുകള്‍ നടത്തുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. അതിനായി പ്രത്യേക ടാബും തുറക്കേണ്ടതില്ല.വാട്സ്ആപ്പ് പുതിയൊരു അപ്ഡേറ്റ് പരീക്ഷിക്കുകയാണെന്ന് വെബേറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

യുപിഐ ക്യുആര്‍ കോഡ് സ്കാനിംഗിനായുള്ള ഒരു ഷോര്‍ട്ട് കട്ടാണ് ഇതെന്ന് ഇവര്‍ പറയുന്നു. അതേസമയം ഇക്കാര്യം മെറ്റ സ്ഥിരീകരിച്ചിട്ടില്ല. ചാറ്റ് ലിസ്റ്റില്‍ നിന്നാണ് ഇത് സ്കാന്‍ ചെയ്യാന്‍ സാധിക്കും. ബേറ്റ ടെസ്റ്റേഴ്സിന് ഇവ പരീക്ഷിച്ച് നോക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് ടെക് വിദഗ്ധര്‍ അവകാശപ്പെടുന്നു. അതായത് വാട്സ്ആപ്പിന് ഉള്ളില്‍ തന്നെ ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ഇവ സഹായിക്കും.
കാരണം വാട്സ്ആപ്പില്‍ പേമെന്റ് വളരെ സുരക്ഷിതമാണ്. മറ്റ് ആപ്പുകളില്‍ ഉള്ളത് പോലെ യാതൊരു പ്രശ്നവും വാട്സ്ആപ്പ് പേമെന്റില്‍ ഇല്ല. അതായത് ഒരു പേമെന്റ് നടത്താനായി പല സ്ക്രീനുകള്‍ തുറക്കുന്നതും, ഒന്നിലധികം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതുമായ പ്രശ്നങ്ങള്‍ പുതിയ ഫീച്ചറോടെ അവസാനിക്കും. ഒറ്റ സ്ക്രീന്‍ തുറന്നാല്‍ തന്നെ എല്ലാ പേമെന്റും അതില്‍
ഒരു പേമെന്റ് നടത്തുന്നതിലൂടെ നഷ്ടമാകുന്ന സമയവും ലാഭിക്കാനാവും. യൂസര്‍മാരുടെ എക്സ്പീരിയന്‍സും മെച്ചപ്പെടും. എളുപ്പത്തില്‍ സ്കാന്‍ ചെയ്യാനും സാധിക്കും. വാട്സ്ആപ്പ് ലക്ഷ്യമിട്ട് അതിവേഗ ഇടപാടുകള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാനും ഇത് മെറ്റയെ സഹായിക്കും.നടക്കും. വേഗത്തില്‍ തന്നെ പേമെന്റുകളും ഇതുവഴി സാധ്യമാകും.
അതേസമയം വാട്സ്ആപ്പ് ബേറ്റയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കും. ചാറ്റ് ലിസ്റ്റില്‍ നിന്ന് ക്യൂആര്‍ കോഡ് സ്കാനിംഗ് ചെയ്യാനാവും. വരും ദിവസങ്ങളില്‍ ഈ സേവനം കൂടുതല്‍ പേര്‍ക്ക് ലഭ്യമാകും. ആക്ടീവ് ബാങ്ക് അക്കൗണ്ടും അതില്‍ യുപിഐ സപ്പോര്‍ട്ട് ചെയ്യുകയുമാണ് ഇതിനായി ആദ്യം വേണ്ടത്.
നിങ്ങളുടെ പ്രൈമറി ഫോണ്‍ നമ്പര്‍ വാട്സ്ആപ്പ് അക്കൗണ്ട് നമ്പറും ഒന്നായിരിക്കും. ഏത് വ്യക്തിക്കാണോ പണം അയക്കേണ്ടത് അവരുടെ ചാറ്റ് ബോക്സ് തുറക്കുക. പേമെന്റ് ഓപ്ഷന് എടുക്കുക. എത്രയാണ് തുകയെന്ന് രേഖപ്പെടുത്തുക. അതിന് ശേഷം പണം അയക്കുക. ഇത്രയും സിംപിളാണ് കാര്യങ്ങള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications