ഇനി വിദേശത്ത് നിന്ന് വാട്‍സ്ആപ്പിലൂടെ പണം അയക്കാം; യുപിഐ സേവനങ്ങളിൽ വമ്പൻ മാറ്റമോ? സംഭവം ഇങ്ങനെ
നമ്മുടെ രാജ്യത്തെ ഏറ്റവും ജനപ്രിയ മെസേജിംഗ് ആപ്പാണ് വാട്‍സ്ആപ്പ്. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും ഇതിന് സവിശേഷമായ ഒരു സ്ഥാനമുണ്ടെന്നതാണ് ശരി. അത്രയധികം ആളുകൾ ആശ്രയിക്കുന്ന ഈ സംവിധാനം കഴിഞ്ഞ കുറച്ച് കാലങ്ങളായി കേവലം ഒരു മെസേജിംഗ് ആപ്പ് എന്നതിൽ ഉപരി മറ്റ് ചില ആവശ്യങ്ങൾക്കും ഉപയോഗിച്ച് വരുന്നുണ്ട്. അതിലൊന്നാണ് ഓൺലൈൻ ഇടപാടുകൾക്ക് ആശ്രയിക്കുന്ന രീതി.
2020 നവംബറിൽ ഇൻ-ആപ്പ് സേവനമായാണ് ഇന്ത്യൻ ഉപയോക്താക്കൾക്കായി വാട്‍സ്ആപ്പ് പേയ്‌മെൻ്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് പേ ആദ്യമായി അവതരിപ്പിച്ചത്. പേയ്‌മെൻ്റ് മേഖലയിലേക്കുള്ള കമ്പനിയുടെ കടന്നുവരവ് ഏറെ വൈകിപ്പോയെന്ന വിമർശനങ്ങളും ഇക്കാലയളവിൽ അവർക്ക് നേരിടേണ്ടി വന്നിരുന്നു എന്നതും ശരിയാണ്.

എന്നാൽ അതിനെയൊക്കെ മറികടക്കാൻ ലക്ഷ്യമിട്ട് കൊണ്ട് ഇപ്പോൾ ഈ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോം അതിന്റെ സാമ്പത്തിക സേവനത്തിന്റെ ഉപയോക്തൃ അടിത്തറ വർദ്ധിപ്പിക്കുന്നതിന് മൂന്ന് മാസം വരെ പരിധിയുള്ള അന്താരാഷ്ട്ര പേയ്‌മെന്റുകൾ ഉൾപ്പെടുത്തുമെന്നാണ് സൂചന. വിവിധ ടിപ്പ്സ്‌റ്റർ സൈറ്റുകൾ മുഖേനയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിൽ കമ്പനിയുടെ ഔദോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ട്.
നിലവിൽ ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. ഇന്ത്യയിലെ യൂസർമാരെ ലക്ഷ്യമിട്ടാണ് ഈ യുപിഐ സേവനം കൊണ്ട് വരുന്നതെന്നാണ് സൂചന. ഇപ്പോൾ ഇത് യൂസർമാർക്ക് ലഭ്യമല്ല. വാട്‍സ്ആപ്പ് ഈ സേവനം അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ അണിയറയിൽ ആണെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.
ഈ അന്താരാഷ്‌ട്ര പേയ്‌മെന്റ് സംവിധാനം മുഖേന ഇന്ത്യൻ ബാങ്ക് അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് അന്താരാഷ്ട്ര വ്യാപാരികളെ തിരഞ്ഞെടുക്കുന്നതിനും അവരുമായുള്ള ഇടപാടുകൾ പൂർത്തിയാക്കുന്നതിനും ഇതിലൂടെ പണം അയയ്‌ക്കാൻ അനുവദിക്കുന്നു. രാജ്യാന്തര യുപിഐ സേവനങ്ങൾ ബാങ്കുകൾ പ്രവർത്തനക്ഷമമാക്കിയ രാജ്യങ്ങളിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കൂ എന്നത് പ്രത്യേകം ഓർക്കണം.
ഇന്ത്യയിൽ, യുപിഐ വഴിയുള്ള അന്താരാഷ്ട്ര പേയ്‌മെന്റിന് കാലാവധിയുണ്ട്. അതിനുശേഷം അത് വീണ്ടും സ്വമേധയാ സജീവമാക്കേണ്ടതുണ്ട്. വാട്‍സ്ആപ്പിലെ ഈ കാലയളവ് മൂന്ന് മാസമാകാം. എന്നാൽ, ഗൂഗിൾ പേ ഏഴ് ദിവസത്തെ ഇടപാട് കാലയളവാണ് വാഗ്‌ദാനം ചെയ്യുന്നത്. നിലവിൽ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ നിരവധി യൂപിഐ ആപ്പുകൾ ഈ സേവനം യൂസർമാർക്കായി നൽകി വരുന്നുണ്ട്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications