30 സെക്കന്‍ഡ് സ്റ്റാറ്റസ് മടുത്തോ? വാട്സ്ആപ്പ് യൂസര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത; ഉടനെത്തും ഈ ഫീച്ചര്‍
വാട്സ്ആപ്പിള്‍ മുപ്പത് സെക്കന്‍ഡ് സ്റ്റാറ്റസ് എല്ലാവരും സ്ഥിരമായി ഉപയോഗിക്കുന്നതാണ്. പക്ഷേ ഇത് നിങ്ങള്‍ക്ക് മടുത്ത് തുടങ്ങിയോ? മുപ്പത് സെക്കന്‍ഡില്‍ കൂടുതലുള്ള വീഡിയോ സ്റ്റാറ്റസായി ഇടാനാണെങ്കില്‍ പലപ്പോഴും നമ്മള് ബുദ്ധിമുട്ടാറുണ്ട്. പല കഷ്ണങ്ങളായി മുറിച്ച് വേണം ഇവ സ്റ്റാറ്റസായി പോസ്റ്റ് ചെയ്യേണ്ടത്. അത് കാണുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണ്.
കാരണം നീണ്ടുകിടക്കുന്ന ഈ സ്റ്റാറ്റസുകള്‍ നോക്കി കാണുക അത്ര എളുപ്പമല്ല. ഒരൊറ്റ വീഡിയോയില്‍ ഇവയെല്ലാം സ്റ്റാറ്റസില്‍ ലഭ്യമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. പ്രത്യേകിച്ച് നമ്മുടെ ആഘോഷങ്ങളുടെ വീഡിയോ എല്ലാം സ്റ്റാറ്റസായി ഇടുമ്പോള്‍. എന്തായാലും വാട്സ്ആപ്പില്‍ നിന്ന് ഇതുസംബന്ധിച്ച് ഒരു കിടിലന്‍ പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് നല്കി കൊണ്ടിരിക്കുന്നത്. യൂസര്‍ എക്സ്പീരിയന്‍സ് മെച്ചപ്പെടുത്താനായിട്ടാണ് പല ഫീച്ചറുകളും കൊണ്ടുവന്നത്. വാട്സ്ആപ്പ് ചാനലുകള്‍ ആരംഭിച്ചത് മുതല്‍ യുഐ മാറ്റങ്ങള്‍ വരെ ഇതില്‍ വരും. അതേസമയം അപ്ഡേറ്റുകള് ഇനിയും വരാനുണ്ടെന്നാണ് വാട്സ്ആപ്പ് നല്കുന്ന സൂചന.
ഏറ്റവും പുതിയതായി വരാന്‍ പോകുന്നത് സ്റ്റാറ്റസിലെ അപ്ഡേറ്റുകളാണ്. ദീര്‍ഘകാലമായി മുപ്പത് സെക്കന്‍ഡ് വീഡിയോ സ്റ്റാറ്റസ് എന്ന പരിധി ഉയര്‍ത്തണമെന്ന് യൂസര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ അതില്‍ തീരുമാനമെടുത്തിരുന്നില്ല. ഇപ്പോഴത് മാറ്റാന്‍ പോവുകയാണ്.
ഇന്‍സ്റ്റഗ്രാം മോഡലിലേക്കാണ് വാട്സ്ആപ്പ് മാറാന്‍ പോകുന്നത്. ഇനി മുതല്‍ യൂസര്‍മാര്‍ക്ക് ഒരു മിനുട്ട് വീഡിയോ സ്റ്റാറ്റസായി വെക്കാന്‍ സാധിക്കും. അതിനായി വീഡിയോ എഡിറ്റ് ചെയ്ത് വെക്കേണ്ടതില്ല. പകരം ഒരു മിനുട്ട് വീഡിയോ ഒറ്റ സ്റ്റാറ്റസായി വെക്കാവുന്നതാണ്. ഇന്‍സ്റ്റഗ്രാമില്‍ ഈ ഫീച്ചര്‍ നേരത്തെയുണ്ട്.
വാബേറ്റഇന്ഫോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഈ ഫീച്ചര്‍ ടെസ്റ്റ് ചെയ്യുകയാണ് വാട്സ്ആപ്പ്. വീഡിയോ ക്രോപ്പ് ചെയ്യുമ്പോള്‍ അതിന്റെ പൂര്‍ണത പലപ്പോഴും നഷ്പ്പെടാറുണ്ട്. ഒരു മിനുട്ടുള്ള വീഡിയോ നേരത്തെ രണ്ടായി മുറിച്ച് വേണമായിരുന്നു സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാന്‍.
നിലവില്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.24.7.6ലെ വാട്സ്ആപ്പ് ബേറ്റയിലാണ് ഇവ ലഭ്യമാകുക. അതും വളരെ കുറച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ യൂസര്‍മാര്‍ക്കാണ് ഒരു മിനുട്ട് സ്റ്റാറ്റസ് ഫീച്ചര്‍ ലഭിക്കുക. വരുന്ന ആഴ്ച്ചകളില്‍ കൂടുതല്‍ ഡിവൈസുകളില്‍ ഇത് ലഭ്യമായി തുടങ്ങുക. അതിന് മുമ്പ് ഈ ഫീച്ചര്‍ കൊണ്ടുവരുന്നതിനുള്ള ഫീഡ്ബാക്കും കമ്പനി ശേഖരിക്കുന്നുണ്ട്.
സാധാരണ സ്റ്റാറ്റസ് വെക്കുന്നത് പോലെ തന്നെയാണ് പുതിയ ഫീച്ചറിലും അത് ലഭ്യമാവുക. ഒരു മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം വരാതെ നോക്കുകയും വേണം. അതേസമയം എല്ലാവര്ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിയാല്‍, നിങ്ങള്‍ വാട്സ്ആപ്പ് വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാവൂ.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications