വാട്സ്ആപ്പ് യൂസര്മാരാണോ? വീഡിയോ കോളില്‍ പുതിയ ഫീച്ചര്‍ എത്തി, ഇങ്ങനെ ഉപയോഗിക്കാം
വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിലിതാ പുതിയൊരു ഫീച്ചര്‍ വന്നെത്തിയിരിക്കുകയാണ്. നിങ്ങളൊരു വീഡിയോ കോള്‍ ചെയ്യുകയാണെന്ന് കരുതുക. ഇനി മുതല്‍ മ്യൂസിക് ഓഡിയോയും ആസമയത്ത് ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇതിന്റെ ബേറ്റ വേര്‍ഷനാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.
വൈകാതെ തന്നെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇത് എല്ലാവര്ക്കും ലഭ്യമാക്കും. എന്നാല്‍ കൃത്യമായ തിയതി പുറത്തുവിട്ടിട്ടില്ല. വാട്സ്ആപ്പ് വീഡിയോ കോള്‍ ചെയ്യുന്ന ഒരു യൂസര്‍ അദ്ദേഹത്തിന്റെ സ്ക്രീന്‍ ചെയ്യുകയാണെങ്കില്‍, അവര്‍ സ്വന്തം ഡിവൈസില്‍ പ്ലേ ചെയ്യിക്കുന്ന ഓഡിയോയും ഇതോടൊപ്പം അയക്കുന്ന വ്യക്തിക്ക് ലഭിക്കും.

അതേസമയം ഈ ഫീച്ചര്‍ വ്യക്തിപരമായ കോളുകളില്‍ മാത്രമാണ് ലഭിക്കുക. ഗ്രൂപ്പ് കോളുകളില്‍ ഈ ഓപ്ഷന് ലഭിക്കില്ല. വളരെ മികച്ച ഓഡിയോ എക്സിപീരിയന്‍സ് ഇതിലൂടെ ലഭിക്കും. വ്യക്തിപരമായ വീഡിയോ സംഭാഷണങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നതാണ് ഈ ഫീച്ചര്‍. രണ്ട് പേര് തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് കൂടുതല്‍ ആത്മബന്ധം കൊണ്ടുവരാനും ഇതിലൂടെ സാദിക്കും.
വാട്സ്ആപ്പ് കോള്‍ ചെയ്യുന്നവര്‍ക്ക് ഒരുമിച്ച് വീഡിയോകള്‍ കാണാനും ഇതിലൂടെ സാധ്യമാകും. വീഡിയോ കോളിന്റെ സമയത്തുള്ള പുതിയ ഫീച്ചര്‍ വീഡിയോ പ്ലേബാക്ക് മെച്ചപ്പെടുത്താനും സഹായിക്കും. വിര്‍ച്വല്‍ സിനിമ കാണല്‍ പോലെ നിങ്ങളുടെ വീഡിയോ കോളിംഗ് അനുഭവപ്പെടാനും ഇതിലൂടെ സാധിക്കും.
അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ കൂടുതല്‍ യൂസര്‍മാര്‍ക്കായി ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വാട്സ്ആപ്പ് പുതിയൊരു ഓപ്ഷന് കൂടി കൊണ്ടുവരുന്നുണ്ട്. നിങ്ങള്‍ക്ക് യൂസര്‍ നെയിമുകള്‍ ഉപയോഗിച്ച് മറ്റുള്ള യൂസര്‍മാര്‍ക്കായി തിരച്ചില്‍ നടത്താം. സെര്‍ച്ച് ബാറില്‍ യൂസര്‍ നെയിം മാത്രം എന്റര്‍ ചെയ്താല്‍ മതി.
അതിലൂടെ അവരുടെ അക്കൗണ്ട് നമുക്ക് ലഭ്യമാവും. എന്നാല്‍ ഇവ എന്നാണ് നിലവില്‍ വരികയെന്ന് മാത്രം വ്യക്തമല്ല. വാട്സ്ആപ്പില്‍ തീം ആക്സന്റ് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഫീച്ചറും യൂസര്‍മാര്‍ക്കായി വൈകാതെ അവതരിപ്പിക്കുന്നുണ്ട്. ഇത് ആപ്പിള്‍ പ്ലാറ്റ്ഫോമുകളിലാണ് ലഭ്യമാവുക.
അതേസമയം അടുത്തിടെ വാട്സ്ആപ്പിന്റെ മൊത്തം ലുക്ക് ബേറ്റ വേര്‍ഷനില്‍ മാറ്റിയിരുന്നു. ഇതും ഐഒഎസ്സിലായിരുന്നു ലഭ്യമായിരുന്നത്. ഗ്രീന്‍ ടിന്റ് നിറമാണ് ഇതിന്റെ ഇന്റര്‍ഫേസില്‍ നല്‍കിയിരിക്കുന്നത്. അഞ്ച് തീം കളറുകള്‍ യൂസര്‍മാര്‍ക്കായി ലഭ്യമാക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.
ഈ സര്‍വീസിനൊപ്പം സ്റ്റിക്കര്‍ എഡിറ്റര്‍ ഫീച്ചറും പുതിയ ബേറ്റ വേര്‍ഷനില്‍ ലഭ്യമാക്കാനാണ് ശ്രമം. ചാറ്റ് ലിസ്റ്റിന്റെ നിറത്തിലും, അതുപോലെ സ്റ്റാറ്റസ് അപ്ഡേറ്റിലും, ചില ടാബുകളിലുമെല്ലാം നിറങ്ങള്‍ മാറ്റം വരും.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications