വോയ്സ് ക്ലിപ്പാണോ? വേഗം കേട്ടോളൂ, ഒരു തവണ കേട്ടാല്‍ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷമാകും
വാട്സ്ആപ്പ് ഇപ്പോള്‍ പൂര്‍ണമായും അപ്ഡേഷന് മോഡിലാണ്. ഓരോ ദിവസവും അപ്ഡേറ്റ് എന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഏറ്റവും മികച്ച ചാറ്റിംഗ് ആപ്പായി വാട്സ്ആപ്പിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് മെറ്റ. അതിന്റെ ഭാഗമായി പുതിയ കാര്യങ്ങള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. പുത്തനൊരു അപ്ഡേഷനാണ് ഇപ്പോള്‍ വാട്സ്ആപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഒരിക്കല്‍ കേട്ടാല്‍ അപ്രത്യക്ഷമാകുന്ന വോയ്സ് സന്ദേശങ്ങള്‍ അയക്കാന്‍ യൂസര്‍മാര്‍ക്ക് സാധ്യമാകുന്നതാണ് പുതിയ അപ്ഡേറ്റ്. നമ്മള് സുഹൃത്തുക്കളുമായി വളരെ ഗൗരവമേറിയ കാര്യം ഓഡിയോയിലൂടെ പങ്കുവെച്ചാല്‍, അത് നമ്മള് ഒരിക്കല്‍ കേട്ടാല്‍ അതോടെ ഡിലീറ്റ് ചെയ്യപ്പെടും.

അതായത് നമ്മുടെ ഓഡിയോ സന്ദേശങ്ങളൊന്നും ചോരുന്നില്ലെന്ന് ഉറപ്പിക്കാനും ഇതിലൂടെ സാധിക്കും. ഓഡിയോ സന്ദേശങ്ങള്‍ അയക്കാന്‍ ആദ്യം ചെയ്യേണ്ടത് ഒരു വ്യക്തിഗത ഗ്രൂപ്പ് ചാറ്റ് തുറക്കുകയാണ്. അതിന് ശേഷം റെക്കോര്‍ഡിംഗ് ലോക്ക് ചെയ്യുന്നതിന് മൈക്രോഫോണ്‍ ടാപ്പ് ചെയ്ത് മുകളിലേക്ക് സൈ്വപ്പ് ചെയ്യുക. അതിന് ശേഷം റെക്കോര്‍ഡ് ടാപ്പ് ചെയ്യുക.
തുടര്‍ന്ന് ഒരിക്കല്‍ കാണുക എന്ന ഐക്കണില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ആ ഐക്കണ്‍ പച്ചയായി മാറുമ്പോള്‍ നിങ്ങള്‍ ഒരു തവണ എന്ന ഓപ്ഷന് കാണും. അത് പ്രസ് ചെയ്യുക. ഈ രീതിയിലാണ് ഓഡിയോ സന്ദേശങ്ങള്‍ അയക്കേണ്ടത്. എങ്കില്‍ ആര്‍ക്കാണോ അയക്കുന്നത് ആ വ്യക്തി ഒരിക്കല്‍ കേട്ടാല്‍ ഓഡിയോ ക്ലിപ്പ് താനേ ഡിലീറ്റാവും.അതേസമയം പുതിയ ഫീച്ചര്‍ സ്വകാര്യതയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് മെറ്റ കരുതുന്നത്. നമ്മുടെ ബാങ്കിംഗ് വിവരങ്ങള്‍ അടക്കം വോയ്സ് നോട്ടിലൂടെ കൈമാറുന്നുണ്ടെങ്കില്‍ ഇ
വ ഒരുപാട് ഗുണം ചെയ്യും. ഈ ഡാറ്റ നഷ്ടമാകുമെന്ന ഭയം വേണ്ടതില്ല. വണ്‍ ടൈം ഐക്കണാണ് ഇതിനായി വാട്സ്ആപ്പ് ഇപ്പോള്‍ അവതരിപ്പിച്ചതില്‍ ഉള്ളത്. അയക്കുമ്പോള്‍ വ്യൂ വണ്‍സ് എന്ന ഓപ്ഷന് ശ്രദ്ധിക്കണമെന്ന് മാത്രം. ആഗോള തലത്തില്‍ എല്ലാ യൂസര്‍മാര്‍ക്കും ഈ ഫീച്ചര്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് പറയുന്നു. ഘട്ടം ഘട്ടമായി മാത്രമേ ഇത് എല്ലാവരിലേക്കും എത്തൂ. ഒരുമിച്ച് അപ്ഡേറ്റ് എന്തായാലും ലഭിക്കില്ല. തുടര്‍ച്ചയായി അപ്ഡേറ്റുകള് എന്തായാലും ശ്രദ്ധിക്കുക.
ആന്‍ഡ്രോയിഡ്, ഐഒഎസ് യൂസര്‍മാര്‍ക്കെല്ലാം ഈ ഫീച്ചറുകള്‍ ലഭിക്കും. അടുത്തിടെ ആംഗ്യങ്ങള്‍ ഉപയോഗിച്ച് ഇമോജികള്‍ അയക്കാന്‍ സാധിക്കുന്ന ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. തമ്പ്സ് അപ്പ് ആംഗ്യം കാണിച്ചാല്‍ സ്ക്രീനില്‍ തമ്പ്സ് അപ്പ് ഇമോജികള്‍ വരും.
ചാറ്റില്‍ നേരിട്ട് ചെറിയ സ്വകാര്യ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും പങ്കിടാനും കഴിയുന്നതാണ് മറ്റൊരു ഫീച്ചര്‍. തല്‍ക്ഷണ വീഡിയോ സന്ദേശങ്ങളാണിത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ചാറ്റ് ലോക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ചാറ്റുകള്‍ സംരക്ഷിക്കുന്നതിനായി പാസ് വേഡ് ചേര്‍ക്കാം. പ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാറ്റുകള്‍ക്ക് ഇത് സുരക്ഷയൊരുക്കും.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications