ഇനി ഓൺലൈൻ കോഴികളെ പേടിക്കേണ്ട; ഉഗ്രൻ ഫീച്ചറുമായി വാട്‍സ്ആപ്പ്, സംഭവം പിടിച്ചാൽ കിട്ടില്ല...!
രാജ്യത്തെ ഏറ്റവും ജനപ്രിയ മെസ്സേജ് ആപ്പുകളിൽ ഒന്നാണ് വാട്‍സ്ആപ്പ്. ദശലക്ഷ കണക്കിന് ഉപയോക്താക്കളാണ് വാട്‍സ്ആപ്പിനെ ആശ്രയിക്കുന്നത്. കേവലമായ ഒരു മെസ്സേജിങ് ആപ്പ് എന്നതിലുപരി ബിസിനസിനും, പണം കൈമാറിനുമൊക്കെ ഈ സംവിധാനം വളരെയധികം ആളുകൾ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
എന്നാൽ ഈ ആപ്പിനെ ഏറ്റവും കൂടുതൽ ജനകീയമാക്കുന്നത് അവരുടെ സുരക്ഷിതത്വം തന്നെയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ആപ്പ് ഉപയോഗിക്കുന്നവരുടെ ഏറ്റവും പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു അപരിചിതരിൽ നിന്ന് നമ്പർ സംരക്ഷിച്ചു നിർത്തുന്ന ഫീച്ചർ. എന്നാൽ ഏറ്റവും ഒടുവിൽ വന്നിരിക്കുന്ന വാർത്തകൾ പ്രകാരം കമ്പനി ഈ ഫീച്ചറിന്റെ അണിയറയിലാണ്.

അപരിചിതരുമായി തങ്ങളുടെ ഫോൺ നമ്പർ പങ്കിടുന്നത് നിർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചർ വാട്‍സ്ആപ്പ് ഉടൻ അവതരിപ്പിക്കും. ബീറ്റ പതിപ്പ് ഉള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിൽ കണക്റ്റുചെയ്യുന്നതിന് നമ്പറുകൾക്ക് പകരം പങ്കിടാൻ കഴിയുന്ന യൂസർനെയിം സൃഷ്‌ടിക്കാനുള്ള ഓപ്ഷൻ നേരത്തെ ലഭിച്ചിരുന്നു. ഇപ്പോൾ, വാട്‍സ്ആപ്പ് വെബ് ക്ലയന്റ് ഉപയോഗിക്കുന്ന ആളുകൾക്കും ഇതേ ഓപ്ഷൻ ലഭ്യമാകുമെന്നാണ് അറിയിപ്പ്.
ഇന്റർഫേസിലെ നെയിം ടാബിന് തൊട്ടുതാഴെയുള്ള പ്രൊഫൈൽ ക്രമീകരണങ്ങളിലൂടെ ഒരു യൂസർനെയിം സൃഷ്‌ടിക്കാനുള്ള അവസരം ലഭ്യമാകും. നിങ്ങളുടെ ഫോൺ നമ്പറുകളുടെ സഹായമില്ലാതെ തന്നെ ആളുകൾക്ക് നിങ്ങളെ കണ്ടെത്താനും ബന്ധപ്പെടാനും കഴിയുമെന്ന് ആപ്ലിക്കേഷൻ ചൂണ്ടിക്കാണിക്കുന്നു. ഈ സ്വകാര്യത ഫീച്ചർ ഉള്ളത് നിലവിലുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ആകർഷിക്കാൻ മാത്രമല്ല, കൂടുതൽ പുതിയ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാനും കൂടി ഉദ്ദേശിച്ചുള്ളതാണ്.
ആരുടെയെങ്കിലും ഫോൺ നമ്പർ ഉപയോഗിച്ച് വാട്‍സ്ആപ്പ് വഴി എളുപ്പത്തിൽ കണക്റ്റുചെയ്യുന്നത് ഒരിക്കലും ഒരു സുരക്ഷിത രീതിയല്ലെന്ന് പലരും പരാതിപ്പെടുന്നു, പ്രത്യേകിച്ചും നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ എല്ലാവരും അറിയും എന്നതിനാൽ തന്നെ. ഈ ഘട്ടത്തിലാണ് യൂസർനെയിം കൊണ്ടുള്ള ഉപയോഗം. മുൻപ് ബ്ലാക്ക്ബെറി ബിബിഎമ്മിൽ ഉൾപ്പെടെ പരീക്ഷിച്ച രീതി തന്നെയാവും വാട്‍സ്ആപ്പും പയറ്റുക.
ആപ്പിൽ നിങ്ങൾ ആഗ്രഹിക്കുന്ന പേരിന് മുമ്പായി പ്രിഫിക്‌സിലെ '@' ഉപയോഗിച്ച് യൂസർനെയിം സൃഷ്‌ടിക്കാനാകും. വാട്‍സ്ആപ്പിലെ യൂസർനെയിമുമായി ബന്ധപ്പെട്ട ഏറ്റവും നല്ല കാര്യം എന്തെന്നാൽ, നിങ്ങൾക്ക് അത് ഇടയ്ക്കിടെ മാറ്റാൻ കഴിയും എന്നതാണ്. അത് മാറ്റുന്നതിന് പരിധിയില്ല, ഇത് ആളുകൾ സേവനം ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.












Click it and Unblock the Notifications