മരണം നേരത്തെ തന്നെ പ്രവചിക്കാം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിനും സഹായിക്കും; വഴി ഇങ്ങനെ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് എല്ലാം സാധ്യമാകുമോ? ചില കാര്യങ്ങള്‍ എഐ വഴി സാധ്യമാകില്ലെന്ന് നമുക്ക് തോന്നാം. നമ്മുടെ ജോലികള്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിച്ചത്. നമ്മുടെ സ്വന്തമായി വീഡിയോകള്‍ നിര്‍മിക്കാനോ, ചിത്രങ്ങള്‍ ഉണ്ടാക്കാനോ ഇവ സഹായിക്കും.
എന്നാല്‍ ഇതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ എഐ ചെയ്യുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? സ്വന്തം മരണം പ്രവചിക്കാനുള്ള കഴിവാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ളത്. ഈ സാങ്കേതികവിദ്യാ ഏറ്റവും പുതിയ തലത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഇതുപ്രകാരം നിങ്ങള്‍ എന്നാണ് മരിക്കുന്നതെന്ന് ഇവയ്ക്ക് കൃത്യമായി പറയാനാവും.വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയിലൂടെയാണ് നിങ്ങളുടെ ആയുസ്സ് എന്നാണ് അവസാനിക്കുകയെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പറയാനാവുക.

ഡെത്ത് കാല്‍ക്കുലേറ്റര്‍ എന്നൊരു ടൂളാണ് ഇതിനായി കൊണ്ടുവരുന്നത്. ഡെന്‍മാര്‍ക്കിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇത് തയ്യാറാക്കി കൊണ്ടിരിക്കുന്നത്. ഡെത്ത് കാല്‍ക്കുലേറ്റര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് ഇവര്‍ വിശദീകരിക്കുന്നുണ്ട്. ഏതൊക്കെ ഡാറ്റ നല്‍കിയാണ് എഐ കാല്‍ക്കുലേറ്റര്‍ ഫലം നല്‍കുകയെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്. ലൈഫ് 2 വെക് എന്ന അല്‍ഗരിതമാണ് ഇതിനായി ഉപയോഗിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
നിങ്ങളുടെ വരുമാന വിവരങ്ങള്‍, എന്ത് ജോലിയാണ് നിങ്ങള്‍ ചെയ്യുന്നത്, എവിടെയാണ് താമസം, മൊത്തം ആരോഗ്യം മികച്ചതാണോ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഈ എഐ മോഡല്‍ ശേഖരിക്കും. ഇതെല്ലാം ഉപയോഗിച്ചാണ് നിങ്ങള്‍ എന്ന് മരിക്കുമെന്ന വിവരങ്ങള്‍ നല്‍കുക. ഈ വിവരങ്ങള്‍ 78 ശതമാനത്തോളം ശരിയാണെന്ന് ശാസ്തജ്ഞര്‍ വ്യക്തമാക്കി.
ഡാറ്റ കൃത്യമായി ലഭിച്ചാല്‍ ഫലവും കൃത്യമായി ത ന്നെ പറയാന്‍ സാധിക്കും. ഇവരുടെ പുത്തന്‍ എഐ രീതിയാണിത്. ഒരു വ്യക്തിയുടെ പഴയ കാര്യങ്ങള്‍ എല്ലാം പരിശോധിച്ചാണ് മരണം കൃത്യമായി പ്രവചിക്കാനാവുക. സ്ത്രീകളുടെയും പുരുഷന്മാരുടെയും ആയുസ്സ് ഇതിലൂടെ പ്രവചിക്കാനാവാറുണ്ട്.
പുരുഷന്മാരുടെയും സ്ത്രീകളുടെയും മുന്‍കാലങ്ങളെ അടിസ്ഥാനമാക്കിയാണ് എഐ മോഡലിന്റെഫലം ലഭ്യമാവുക. ആറ് മില്യണ്‍ ഡാനിഷുകാര്‍ക്കിടയിലാണ് ഈ ടെസ്റ്റ് പരീക്ഷിച്ചത്. 2008നും 2020നും ഇടയിലായിരുന്നു ഇവ പരീക്ഷിച്ചത്. 2016 ജനുവരി ഒന്നിന് ശേഷം ആരെല്ലാം ജീവിക്കും എന്നാണ് പരിശോധിച്ചത്. ഇതിന്റെ ഫലം അമ്പരപ്പിക്കുന്നതാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ജീവിത കാലയളവ്, ലൈഫ് ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഒരു വ്യക്തിക്കുണ്ടാവും. അതുകൊണ്ട് ഡെത്ത് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചാല്‍ കൃത്യമായ ഒരു ഉത്തരം ഇക്കാര്യത്തില്‍ ലഭിക്കാന്‍ കാരണമാകും. അതേസമയം മൊത്തം മരണനിരക്കിന്റെ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ സ്വകാര്യതയെ മാനിച്ച് പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications