ഐഫോൺ 15 പ്രോ മാക്‌സും സാംസങ് ഗ്യാലക്‌സി എസ്23 അൾട്രയും; പ്രീമിയം പോരാട്ടത്തിൽ അന്തിമ വിജയം ആർക്ക്..?
മുൻ കാലങ്ങളിലേത് പോലെയല്ല, ഇന്ന് സ്‍മാർട്ട് ഫോണുകളുടെ കാര്യത്തിൽ നമുക്ക് ഒരുപാട് ചോയ്‌സുകളുണ്ട്. ബജറ്റ് ഫോണുകൾ മുതൽ പ്രീമിയം ഫോണുകൾ വരെ വിവിധ കമ്പനികളുടേതായി വിപണയിൽ ഉള്ളപ്പോൾ ഏതെടുക്കണം എന്ന സംശയം മാത്രമേ നമുക്ക് ഉണ്ടാവൂ. എന്നാൽ പലർക്കും താൽപര്യമുള്ള ഒരു ചർച്ചയാണ് സാംസങ്-ആപ്പിൾ താരതമ്യം.
രണ്ട് കൂട്ടർക്കും തങ്ങളുടേതായ പ്രത്യേകതകളും, സവിശേഷതകളും ഉള്ളതിനാൽ തന്നെ ഒറ്റ വാക്കിൽ ഉത്തരം പറയാൻ ഒരിക്കലും കഴിയില്ല. എന്നാൽ ഈ കമ്പനികളുടെ രണ്ട് ഉത്പന്നങ്ങൾ നമുക്ക് പരിശോധിക്കാവുന്നതാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ ആപ്പിൾ ഐഫോൺ 15 വിപണിയിൽ താരമാവുന്ന കാര്യം നമുക്കറിയാം. ഇതിന് മുൻപ് തന്നെ സാംസങ് ഗ്യാലക്‌സി എസ്23 അൾട്രാ വിപണിയെ പിടിച്ചു കുലുക്കിയിരുന്നു.

ഈ രണ്ട് ഫോണുകളുടെയും വിൽപ്പന തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഇവയുടെ വിലയും മറ്റ് സവിശേഷതകളും മാത്രമല്ല, സ്വീകാര്യതയും നമ്മുക്ക് ഇവിടെ പരിശോധിക്കാം. ഐഫോൺ 15 പ്രോ മാക്‌സ് വിപണിയിലെത്തി രണ്ട് മാസങ്ങൾ പിന്നിട്ട ഈ വേളയിൽ സാംസങിന്റെയും, ആപ്പിളിന്റെയും ഈ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ ഇപ്പോഴത്തെ നിലയറിയാം...
ഐഫോൺ 15 പ്രോ മാക്‌സ്
പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആപ്പിളിന്റെ മുഖമായിരിക്കും ഐഫോണ്‍ 15 പ്രോ മാക്‌സ് എന്ന് ഇപ്പോൾ തന്നെ ഫോൺ തെളിയിച്ചു കഴിഞ്ഞു. എ17 പ്രൊ എസ്ഒസി ചിപ്‌സെറ്റാണ് പ്രോ മാക്‌സിലുള്ളത്. ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്‌സെറ്റാണിത്. ഇത് ഫോണിന്റെ പെർഫോമൻസിനെ കൂടുതൽ മെച്ചപ്പെടുത്തും.
ക്യാമറയുടെ കാര്യത്തിലും വൻ മുന്നേറ്റമാണ് ഈ ഫോൺ ഉണ്ടാക്കിയത്. നിലവിൽ വിപണിയിലുള്ള മറ്റേതൊരു ഫോണിനേക്കാളും ഒട്ടും കുറവല്ല ഈ മോഡലിന്റെ ക്യാമറ കപ്പാസിറ്റി. 5x ടെലിഫോട്ടോ ലെന്‍സാണ് ഫോണിന് കൂടുതൽ പൂർണത നൽകുന്നത്. ഇതിലൂടെ ഫോട്ടോകൾക്ക് കൂടുതൽ ഡീറ്റൈലിംഗ് ലഭിക്കുന്നു എന്നതാണ് സവിശേഷത.
സെപ്റ്റംബർ രണ്ടാം വാരമാണ് ഈ ഫോൺ വിപണിയിലെത്തിയത്. ഇതുവരെ ഇന്ത്യയിൽ നല്ല രീതിയിൽ തുടർന്ന് പോവുകയാണ് എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ. സാംസങ് ഗ്യാലക്‌സി എസ്23 അൾട്രയോട് മുട്ടി നിൽക്കാൻ നിലവിൽ ഈ ഫോണാണ് വിപണിയിലുള്ളത്. 1,59,900 നിലവിൽ ഈ മോഡലിന്റെ വില.
സാംസങ് എസ്23 അൾട്ര
സാംസങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഒന്നാണ് എസ്23 അൾട്രാ. ആപ്പിൾ മോഡലുകളോട് ഇടിച്ചു നിൽക്കാൻ വേണ്ടി സാംസങ് വിപണിയിൽ ഇറക്കിയ തുറുപ്പ് ചീട്ടാണ് ഈ മോഡൽ എന്ന് പറയുന്നതാവും ശരി. ഒട്ടനവധി ഫീച്ചറുകളാൽ സമ്പന്നമാണ് അതുപോലെ ഗ്യാലക്‌സി എസ്23 അൾട്രാ. 6.8 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ ഹൈലൈറ്റ്. അമോലെഡ് പാനലും മോഡലിനെ മികവുറ്റതാക്കുന്നു.
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസറാണ് അള്‍ട്രയിൽ സാംസങ് ഉൾപ്പെടുത്തിയത്. 12 ജിബി റാമും, 1 ടിബി വരെ ഇന്റേണല്‍ സ്‌റ്റോറേജും ഇതിൽ ലഭിക്കും. ആന്‍ഡ്രോയിഡ് 13 ആണ് ഫോണിലുള്ളത്. 5000 mAh ബാറ്ററിയും ഫോണിന് കരുത്തുപകരുന്നു. 200 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് ഫോണിന്റെ കണ്ണുകളായി പ്രവർത്തിക്കുന്നത്. വില 1,34,999 രൂപയാണ് ഈ ഫോണിന്റെ ഇപ്പോഴത്തെ വില, ഇത് ഐഫോൺ 15 പ്രോ മാക്‌സിനേക്കാളും കുറവാണ്.
ഈ രണ്ട് ഫോണുകളും അവരവരുടേതായ മേഖലകളിൽ അഗ്രഗണ്യന്മാരാണ് എന്നതിനാൽ തന്നെ ഒരു താരതമ്യം അസാധ്യമാണ്. അവയുടെ വില, ഗുണനിലവാരം എന്നിവ കൂടി വാങ്ങുന്ന ആളിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതിന് പുറമെ ഓരോ ഉപയോക്താക്കളുടെയും ആവശ്യകതയാണ് അവരുടെ വാങ്ങലിനെ നിർണയിക്കുന്ന ഘടകം എന്നതിനാൽ തന്നെ നിങ്ങൾക്ക് ആവശ്യമുള്ള ഫീച്ചർ മുൻനിർത്തി ഒരു തീരുമാനം എടുക്കുന്നതാവും ഉചിതം.












Click it and Unblock the Notifications