ഗൂഗിൾ പിക്‌സൽ 8 vs ആപ്പിൾ ഐഫോൺ 15; ആരാണ് കേമൻ ?
സ്‍മാർട്ട്ഫോൺ വിപണി അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ നിമിഷവും പുത്തൻ ഫോണുകളെ കുറിച്ചുള്ള വാർത്തകൾ നമ്മളെ തേടിയെത്തുന്നു. മാർക്കറ്റിലെ ഏറ്റവും മുൻനിരയിൽ തന്നെയുള്ള ആപ്പിളും, ഗൂഗിളുമൊക്കെ തങ്ങളുടെ വിവിധ മോഡലുകളുമായി മത്സര രംഗത്തുണ്ട്. ഗൂഗിളിന്റെ പിക്‌സൽ ഫോണുകൾ വിപണിയിൽ നല്ല രീതിയിൽ ചുവടുറപ്പിക്കുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാണാൻ കഴിയുന്ന കാഴ്‌ചയാണ്.

പാരമ്പര്യമായി ഉപയോക്താക്കളെ നിലനിർത്തി കൊണ്ട് പോരുന്ന ആപ്പിൾ ഐഫോണുകൾക്ക് പക്ഷേ ഇപ്പോൾ കാര്യങ്ങൾ പഴയത് പോലെ എളുപ്പമല്ല. സാംസങിൽ നിന്നും ഗൂഗിളിൽ നിന്നുമെല്ലാം കനത്ത വെല്ലുവിളിയാണ് അവർ നേരിടുന്നത്.
ഇത്തരത്തിൽ ഐഫോൺ 15 മോഡലിനെ വെല്ലാൻ വന്ന ഗൂഗിൾ പിക്‌സൽ വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്. ഇരു ഫോണുകളുടെയും സവിശേഷതകളും, പ്രകടനത്തിൽ വ്യത്യാസങ്ങളും മറ്റും നമുക്ക് പരിശോധിക്കാം.
ഗൂഗിൾ പിക്‌സൽ 8
ഫോട്ടോകൾ എടുക്കാനും, അത് എഡിറ്റിംഗ് നടത്തി മനോഹരമാക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്‌ഷനാണ് ഈ ഫോൺ. ഗൂഗിൾ ക്യാമറയിൽ കാര്യമായി പണിയെടുത്തിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. ഇതിന് പുറമെ ഏഴ് വർഷത്തെ മുഴുവൻ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നിങ്ങൾക്ക് ഫോണിലൂടെ ലഭ്യമാവും.
ആപ്പിൾ അഫോൺ 15
ഐഫോണിന്റെ പരമ്പരാഗത സങ്കൽപ്പങ്ങളെ മാറ്റി മറിച്ചുകൊണ്ട് ചാർജിംഗ് സ്ലോട്ടിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയാണ് ഏറ്റവും പുതിയ എഡിഷനായ ഐഫോൺ 15 ഇറങ്ങിയത്. ഏറ്റവും അഡ്വാൻസ്‌ഡ് ആയ വീഡിയോ കപ്പാസിറ്റി, പെർഫോമൻസ് എന്നിവയ്‌ക്കൊപ്പം യുഎസ്ബി സി പോർട്ട് എന്ന പുത്തൻ കൂട്ടിച്ചേർക്കലും ഇതിൽ വരുന്നു.
ഫോണുകളുടെ വില, മറ്റ് സവിശേഷതകൾ
രണ്ട് കമ്പനികളുടെയും ഫ്ലാഗ്ഷിപ്പ് ഫോണുകളായതിനാൽ മികച്ച ഉപയോക്തൃ അനുഭവം, പ്രീമിയം പെർഫോമൻസ്, അത്യാധുനിക ഫീച്ചറുകൾ എന്നിവയാൽ സമ്പന്നമാണ്. അതിനാൽ തന്നെ രണ്ടിൽ ഒരാൾ മികച്ചതെന്നോ മോശമെന്നോ നമുക്ക് പറയാൻ കഴിയില്ല. രണ്ട് ഫോണുകൾക്കും ഏതാണ്ട് ഒരേ വിലയാണ് ഇന്ത്യയിൽ. ഐഫോൺ 15 നിലവിൽ 79,990 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഗൂഗിൾ പിക്‌സൽ 8 ആവട്ടെ 75,990 മുതൽ ലഭ്യമാണ്.
രണ്ട് ഫോണുകൾക്കും അതിന്റെതായ പ്രത്യേകതകൾ ഉള്ളത് കൊണ്ട് തന്നെ ഇവരിൽ ഒരു ഒറ്റവാക്ക് തിരഞ്ഞെടുപ്പ് അസാധ്യമാണ്. എങ്കിലും ക്യാമറയാണ് നിങ്ങളുടെ പ്രധാന ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് പിക്‌സൽ ഉറപ്പായും എടുക്കാം, മറിച്ച് ബ്രാൻഡ് വാല്യൂ, പെർഫോമൻസ് എന്നിവയാണ് മുൻഗണനയെങ്കിലും ഐഫോണും വാങ്ങാം.












Click it and Unblock the Notifications