മൊബൈൽ റീചാർജിന് വില കൂടുമോ? എയർടെൽ, വിഐ, ജിയോ ഒക്കെ ഒരുങ്ങി ഇറങ്ങുന്നു, 20 ശതമാനം വരെ..!
ഓരോ മാസവും മൊബൈൽ ഇന്റർനെറ്റിനായി നല്ലൊരു തുക ചെലവഴിക്കുന്നവരാണ് ഇന്ത്യക്കാർ. വീട്ടിൽ വൈഫൈ ഉണ്ടെങ്കിൽ പോലും ചിലരൊക്കെ ഫോണിൽ റീചാർജ് ചെയ്യാൻ മടിക്കാറില്ല. ഇപ്പോഴിതാ ഇടത്തരം കുടുംബങ്ങൾക്ക് ആശങ്കയായി, ആഗോള നിക്ഷേപ സ്ഥാപനമായ മോർഗൻ സ്‌റ്റാൻലി പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വെറുമൊരു മുന്നറിയിപ്പല്ല മറിച്ച് കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന സംഭവ വികാസമാണ് വരാനിരിക്കുന്നത്.
2026-ഓടെ ഇന്ത്യൻ ടെലികോം കമ്പനികൾ 4ജി, 5ജി പ്ലാനുകളുടെ നിരക്കുകൾ 16 മുതൽ 20 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. നേരത്തെ കണക്കാക്കിയിരുന്നതിനേക്കാൾ മുൻപും കൂടുതൽ ശക്തമായുമാണ് ഈ വർധനവ് വരാനിരിക്കുന്നത്. 2026 ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മൊബൈൽ ഉപഭോക്താക്കൾക്ക് സാമ്പത്തികമായി കടുത്ത വർഷമായി മാറിയേക്കാമെന്നാണ് മോർഗൻ സ്‌റ്റാൻലി നൽകുന്ന മുന്നറിയിപ്പ്.

റീചാർജ് പ്ലാനുകളുടെ വില വർധനവ് പ്രീപെയ്‌ഡ്, പോസ്‌റ്റ് പെയ്‌ഡ് ഉപയോക്താക്കളെ ഒരുപോലെ ബാധിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ നിശബ്‌ദമായി പിൻവലിച്ചും, ഒടിടി സ്ട്രീമിംഗ് ആനുകൂല്യങ്ങൾ പ്രീമിയം പാക്കുകളിലേക്ക് ചുരുക്കിയും ടെലികോം ഓപ്പറേറ്റർമാർ ഉപഭോക്താക്കളെ വർധിച്ച നിരക്കുകൾക്കായി ഒരുക്കുന്നുണ്ട്.
ഈ പ്രവചനം യാഥാർത്ഥ്യമായാൽ, 2019, 2021, 2024 വർഷങ്ങളിലെ വർധനവുകൾക്ക് ശേഷം എട്ട് വർഷത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ പ്രധാന താരിഫ് വർധനവായിരിക്കും ഇത്. ഉയർന്ന താരിഫുകൾ എയർടെല്ലിന്റെ ശരാശരി വരുമാനം ഗണ്യമായി ഉയർത്തുമെന്നാണ് കരുതുന്നത്. മികച്ച ഡാറ്റാ നിരക്ക്, പോസ്‌റ്റ് പെയ്‌ഡ് ഉപയോക്താക്കളുടെ വർധന, റോമിംഗ് ഡിമാൻഡ് എന്നിവയാൽ ഈ വർഷം 260-ൽ നിന്ന് അടുത്ത സാമ്പത്തിക വർഷത്തോടെ 320-ലധികമായി ഉയരുമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു.
ഈ നിരക്ക് വർധനവിന്റെ സമയം എയർടെല്ലിനും റിലയൻസ് ജിയോയ്ക്കും ഏറെ അനുകൂലമാണ്. അവരുടെ പ്രധാന 5ജി നിക്ഷേപങ്ങൾ പൂർത്തിയായതിനാൽ ചെലവുകൾ കുറയുന്നതാണ് ഇതിന് കാരണം. അതേസമയം, വോഡഫോൺ ഐഡിയയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്; കൃത്യമായ ഫണ്ടും നയപരമായ പിന്തുണയും അതിജീവനത്തിന് നിർണായകമാണ്.
മികച്ച നെറ്റ്‌വർക്കുകൾ ലഭിക്കുമ്പോൾ, കൂടുതൽ പണം നൽകാൻ ഉപയോക്താക്കൾ തയ്യാറാകേണ്ടി വരുമെന്ന സന്ദേശമാണ് ഈ റിപ്പോർട്ട് നൽകുന്നത്. മാത്രമല്ല അടുത്തിടെ രണ്ട് തവണയായി കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചിരുന്നു. അതൊക്കെയും സാധാരണക്കാരായ ഉപഭോക്താക്കളെയാണ് വലിയ രീതിയിൽ ബാധിക്കുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications