പേടിഎം ഫെബ്രുവരി 29 കഴിഞ്ഞാല്‍ ലഭ്യമാവില്ലേ? ആര്‍ബിഐ നടപടിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍
ന്യൂഡല്‍ഹി: പേടിഎം യുപിഐ അടക്കം ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരി 29 ആണ് അന്തിമ തിയതി. അതിന് ശേഷം ഈ ആപ്പ് ഉപയോഗിക്കാനാവുമോ എന്ന ഭയത്തിലാണ് യൂസര്‍മാര്‍. പേടിഎം വാലറ്റ് അടക്കമുള്ള സര്‍വീസുകളാണ് നിശ്ചലമാകുമോ എന്ന ഭയമുള്ളത്. പേടിഎമ്മിന്റെ പേമെന്റ്‌സ് ബാങ്കിനെതിരെയാണ് ആര്‍ബിഐ നടപടിയെടുത്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു നടപടി വന്നത്. നിലവിലുള്ള നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇടപാടുകള്‍ പലതും പേടിഎം ബാങ്ക് നടത്തിയത് എന്നാണ് ആര്‍ബിഐയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങളൊന്നും പേടിഎം അക്കൗണ്ടുകളില്‍ സ്വീകരിക്കേണ്ടെന്നാണ് നിര്‍ദേശം. ഡിജിറ്റല്‍ വാലറ്റുകളിലും പണം സ്വീകരിക്കാനാവില്ല.

2022 മാര്‍ച്ച് പത്തിന് തന്നെ ആര്‍ബിഐ പുതിയ ഉപയോക്താക്കളെ കമ്പനി സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഓഡിറ്റര്‍മാര്‍ പേടിഎമ്മിന്റെ പേമെന്റ് രീതികളില്‍ അടക്കം നിലവിലുള്ള നിയമങ്ങളൊന്നും പാലിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. ബാങ്കിംഗ് റെഗുലേഷന്‍ നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.
ഇത്രയൊക്കെ ആയതോടെ ആപ്പ് പൂട്ടിക്കെട്ടുമോ എന്നായിരുന്നു പലരുടെയും ആശങ്ക. ഇക്കാര്യത്തില്‍ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ട കാര്യമേയില്ല. ഫെബ്രുവരി 29ന് ശേഷവും സാധാരണത്തെ പോലെ തന്നെ ആപ്പുകള്‍ പ്രവര്‍ത്തിക്കുമെന്നും വിജയ് ശേഖര്‍ ശര്‍മ വ്യക്തമാക്കി.
എല്ലാ വെല്ലുവിളികള്‍ക്കും ഒരു പരിഹാരം ഉണ്ടാവും. പേടിഎം എപ്പോഴും ഉപയോക്താക്കള്‍ക്കൊപ്പമുണ്ടാവുമെന്നും വിജയ് ശേഖര്‍ പറഞ്ഞു. അതേസമയം പേടിഎമ്മിന്റെ പല സര്‍വീസുകളും മറ്റ് ബാങ്കുകളുമായി സഹകരിച്ചുള്ളതാണ്. പേടിഎം ബാങ്കുമായി ചേര്‍ന്നുള്ളത് മാത്രമല്ല.
പേടിഎമ്മിന്റെ വാലറ്റ് അതുപോലെ ഒരുവിധി യൂസര്‍മാര്‍ എല്ലാം ഉപയോഗിക്കുന്നതായിരിക്കും. അതുകൊണ്ട് ഇവ ഇല്ലാതാവുന്നത് വലിയ തിരിച്ചടിയായിരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. പേടിഎം വാലറ്റുകളുടെ സേവനം ഫെബ്രുവരി 29 കഴിഞ്ഞാലും ലഭിക്കും ഇടപാടുകള്‍ എല്ലാം സുഗമമായി തന്നെ നടത്താമെന്നാണ് പേടിഎം അറിയിക്കുന്നത്.
അതേസമയം നിങ്ങളുടെ യുപിഐ പേടിഎമ്മിന്റെ പേമെന്റ്‌സ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇടപാടുകള്‍ ഫെബ്രുവരി 29 മുതല്‍ ലഭ്യമാവില്ല. എന്നാല്‍ നിങ്ങളുടെ യുപിഐ അഡ്രസുകള്‍ മറ്റ് ബാങ്കുകളുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഇടപാടുകള്‍ തുടര്‍ന്നും നടത്താം. പേടിഎം ബാങ്ക് നിരവധി സര്‍വീസുകള്‍ നടത്തുന്നുണ്ട്. അതില്‍ പലതും തടസ്സപ്പെടില്ല. ഫാസ്ടാഗ് അതിലൊന്നാണ്. ഇത് മറ്റ് ബാങ്കുകളും കൂടി വിതരണം ചെയ്യുന്നതാണ്. അതുകൊണ്ട് ഫാസ്ടാഗ് സേവനം തുടര്‍ന്നും ലഭിക്കും.












Click it and Unblock the Notifications