ഈ ആന്റിവൈറസ് ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ പണി ഉറപ്പ്, വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ക്ക് വെല്ലുവിളി
വിന്‍ഡോസിന്റെ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ തനിയെ ഓഫാകുന്നു. അതല്ലെങ്കില്‍ അജ്ഞാതമായ രീതിയില്‍ പെരുമാറുന്നു. ഇങ്ങനെ ചില പ്രശ്നങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നേരിടുന്നുണ്ടോ? എങ്കില്‍ ആന്റി വൈറസ് നിങ്ങള്‍ക്ക് പണി തന്നിരിക്കുകയാണ്. കമ്പ്യൂട്ടറുകളുടെ പെര്‍ഫോമന്‍സിനെ തകരാറിലാക്കുന്ന വളരെ പ്രശസ്തമായ ആന്റി വൈറസുകളാണിത്. പല വിന്‍ഡോസ് കമ്പ്യൂട്ടറുകളും തനിയെ ഷട്ട് ഡൗണാവുന്നതാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ ആഴ്ച്ചയിലാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ഇതിന് പ്രധാന കാരണം അവിര എന്നൊര സോഫ്റ്റ് വെയറാണ്. അവിര സെക്യൂരിറ്റി എന്നാണ് ഈ ആന്റിവൈറസ് അറിയപ്പെടുന്നത്. അവിര ആന്റിവൈറസ് അപ്ഡേറ്റ് ചെയ്തതിന് പിന്നാലെയാണ് വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ ഈ പ്രശ്നങ്ങള്‍ നേരിടുന്നത്. ഇത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ നിശ്ചലമായി പോകുന്നതാണ് ഉള്ളത്.

അതേസമയം ആന്റിവൈറസ് സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടറുകളില്‍ ഭൂരിഭാഗം ആളുകളും ഇപ്പോള്‍ ഉപയോഗിക്കാറില്ല. അത് കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന പരാതികളുണ്ട്. ഇനി വിന്‍ഡോസ് 10, 11 എന്നിവ പിസികളിലുണ്ടെങ്കില് നിങ്ങളുടെ കമ്പ്യൂട്ടറുകളെ അത് ബാധിക്കും. ഈ രണ്ട് ഒഎസ്സിലും പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ നിശ്ചലമാവുകയും, പിന്നീട് പ്രവര്‍ത്തിക്കാനാവാത്ത വിധം ഓഫാകുന്നതുമാണ് കണ്ടുവരുന്നത്.
അതേസമയം എങ്ങനെ ഇതിനെ നേരിടാന്‍ സാധിക്കും. ആകെ ചെയ്യാന്‍ പറ്റുന്ന കാര്യം അവിര ആന്റി വൈറസ് അണ് ഇന്‍സ്റ്റാള്‍ ചെയ്യുക മാത്രമാണ്. അതിലൂടെ പൂര്‍വ സ്ഥിതിയിലേക്ക് കമ്പ്യൂട്ടറിനെ എത്തിക്കാന്‍ സാധിക്കും. കമ്പ്യൂട്ടറിന്റെ പെര്‍ഫോമന്‍സിനെ മൊത്തത്തില്‍ ബാധിക്കുന്നതാണ് ഈ ആന്റി വൈറസ്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം സിസ്റ്റം നിശ്ചലമായി നില്ക്കുന്ന സമയത്ത് പിസിയുടെ പ്രൊസസറും മെമ്മറി നൂറ് ശതമാനം ഉപയോഗിക്കുന്നുണ്ട് എന്നാണ്.യൂസര്‍മാര്‍ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയത്.
ആന്റി വൈറസുകളിലുള്ള വിശ്വാസം പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവ കമ്പ്യൂട്ടറുകളെ നിരീക്ഷിക്കുന്നവയാണെന്ന് വ്യാപക വിമര്‍ശനമുണ്ട്. അതേസമയം അവിരയുടെ ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഒരാള്‍ കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് പത്ത് മുതല്‍ പതിനഞ്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ അത് നിശ്ചലമാക്കും. യാതൊന്നും ചെയ്യാനാവില്ല. ഏറ്റവും എളുപ്പമുള്ള റ്റൈ് ക്ലിക്ക് റീഫ്രഷ് പോലും ചെയ്യാനാവില്ല.
ഒരു ഫയലിന്റെ പേര് മാറ്റാന്‍ പോലും സാധിക്കില്ല. നിരവധി പേരാണ് അവരുടെ രോഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. അവിര സോഫ്റ്റ് വെയര്‍ ഈ പ്രശ്നത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമൊന്നും അവര്‍ പറഞ്ഞിട്ടില്ല. നിലവില്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് എല്ലാവര്‍ക്കുമുള്ള നല്ലൊരു ഓപ്ഷന്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications