Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷവോമി ആറാടുകയാണ്; സാംസങും വൺ പ്ലസും വിയർക്കും, ക്യാമറയിൽ അങ്ങനത്തെ ഫീച്ചറല്ലേ വരുന്നത്

സ്‍മാർട്ട് ഫോൺ വിപണിയിൽ മുൻനിര കമ്പനികൾ എല്ലാം ഇപ്പോൾ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമാണുള്ളത്. സാംസങിനെ പോലുള്ള വൻകിട ഭീമന്മാർ ഒരേസമയം ആപ്പിളിനെയും ഷവോമിയെയും നേരിടുന്നു എന്നിടത്താണ് ഇതിന്റെ വ്യാപ്‌തി മനസിലാവുക. എന്നാൽ വിപണിയുടെ സാധ്യത കൃത്യമായി തിരിച്ചറിഞ്ഞ് പുത്തൻ മോഡലുമായി എത്തിയിരിക്കുകയാണ് ഷവോമി ഇപ്പോൾ.

ചൈനയിലും ആഗോളതലത്തിലും ഈ മാസം അവസാനത്തോടെ ഷവോമി 14 അൾട്ര ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചതിന് ശേഷം, അടുത്ത മാസം ഷവോമി 14ന്റെ ഇന്ത്യയിലെ വരവ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷവോമി 14 സീരീസ് നേരത്തെ ചൈനയിൽ അപുറത്തിറക്കിയിരുന്നു, എന്നാൽ കമ്പനി ഇപ്പോൾ ഇന്ത്യയിലും മറ്റ് വിപണികളിലും അതിന്റെ വലിയ ലോഞ്ചിന് തയ്യാറെടുക്കുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.

 xiaomi14launch

മാർച്ചിൽ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷവോമി 14, ലെയ്‌ക-എഞ്ചിനീയറിംഗ് സെൻസറുകൾ ഉൾപ്പെടുത്തിയ ക്യാമറയുമായി ചിത്രങ്ങൾ പകർത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി 2024 മാർച്ച് 7 ആയിരിക്കും.

ഇന്ത്യയിൽ ബ്രാൻഡ് പുറത്തിറക്കിയ കഴിഞ്ഞ വർഷത്തെ ഷവോമി 13 പ്രോ മോഡലിന്റെ പിൻഗാമിയാകാൻ ഷവോമി 14ന് സാധ്യതയുണ്ട്. മുൻനിര സ്‍മാർട്ട് ഫോൺ ബ്രാൻഡ് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ഉപയോഗിച്ച് ഈ മോഡലിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു, ഒരുപക്ഷേ 8 ജിബി, 12 ജിബി റാം വേരിയന്റുകൾ കൂടി ഇതിനൊപ്പം ഉണ്ടാവും.

ഫോണിന്റെ പുറത്തുവന്ന ടീസർ പരിശോധിക്കുമ്പോൾ, പിന്നിൽ മൂന്ന് ക്യാമറകൾ അവതരിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ, കൂടാതെ കമ്പനിയിൽ നിന്നുള്ള ലെയ്‌ക സെൻസറുകളുമായി സഹകരിച്ച് എഞ്ചിനീയറിംഗ് ചെയ്‌ത പുതിയ സംവിധാനവും ഈ ക്യാമറകളിൽ ഒരുക്കിയിട്ടുണ്ടാകും.

ഈ വർഷം ഒന്നിലധികം കളർ ഓപ്ഷനുകൾ ഉണ്ടാവും എന്നാണ് കരുതപ്പെടുന്നത്, ഈ വർഷം ഇന്ത്യയിലേക്ക് ഗ്രീൻ വേരിയൻ്റ് കൊണ്ടുവരാൻ ഷവോമി ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിലെ MIUI സ്‌കിൻ തുടരുന്നതിനുപകരം, ഷവോമി തങ്ങളുടെപുതിയ ഉപകരണത്തിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമായ HyperOS പ്ലാറ്റ്ഫോം വാഗ്‌ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

ഇനിയാണ് നമ്മൾ പ്രധാന ചോദ്യത്തിലേക്ക് വരുന്നത്, ഇന്ത്യയിൽ ഷവോമി 14ന്റെ വില എങ്ങനെ ആയിരിക്കും? ബ്രാൻഡ് കഴിഞ്ഞ വർഷം 75,000 രൂപയ്ക്കാണ് 13 പ്രോ പുറത്തിറക്കിയത്. എന്നാൽ പുതിയ ഷവോമി 14 70,000 രൂപയ്ക്ക് അടുത്തുള്ള വിലയ്ക്ക് ലഭ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, ഇത് വിപണിയിൽ വൺ പ്ലസ് 12, ഐഫോൺ 15 എന്നിവയെ നേരിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+