ഷവോമിയെ തൊടാൻ ആരും വളർന്നിട്ടില്ല; ഈ പുത്തൻ മോഡൽ ഇടിമിന്നലാവും, ക്യാമറയിൽ ഞെട്ടിക്കുന്ന മാറ്റം
ഏറെനാളായി സ്‍മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന മോഡലുകളിൽ പലതും വിപണിയിൽ എത്തി കൊണ്ടിരിക്കുന്ന വർഷമാണിത്. പല മുൻനിര ബ്രാൻഡുകളും തങ്ങളുടെ മോഡലുകൾക്ക് കൊടുക്കുന്ന ഹൈപ്പും, ബിൽഡപ്പും ഒക്കെ വളരെയധികമാണ്. അത്തരത്തിൽ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചധികം നാളുകളായി കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഷവോമി 14 എന്ന ഫോൺ.
ഒടുവിൽ ഷവോമി കഴിഞ്ഞ ദിവസം ഈ ഫോൺ വിപണിയിൽ അവതരിപ്പിച്ചു. അതിഗംഭീര ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഷവോമി 14 അൾട്രയ്ക്ക് ഒപ്പമാണ് ഇതും അവതരിപ്പിച്ചത്. ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസി, 6.4 ഇഞ്ച് എൽടിപിഒ AMOLED ഡിസ്‌പ്ലേ, 90W വയർഡ് ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയുള്ള 4,610 mAh ബാറ്ററി, 50W വയർലെസ് ചാർജിംഗ് എന്നിവ ഉൾപ്പെടെ ഉയർന്ന സവിശേഷതകളോടെയാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.

ഷവോമി 14 12 ജിബി റാമും 512 ജിബി സ്‌റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് വരുന്നത്. ഇതിന്റെ ഇന്ത്യയിലെ വില 69,999 രൂപയാണ്. മാർച്ച് 11 മുതൽ ഈ പ്രീമിയം സ്‍മാർട്ട് ഫോൺ വിൽപ്പനയ്‌ക്കെത്തും, ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഷവോമി റീട്ടെയിൽ സ്‌റ്റോറുകൾ, ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നിവയിൽ ഇത് ലഭ്യമാകും.
6.36 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. ചിപ്‌സെറ്റ് ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയാണ്. പിന്നിൽ വൈഡ് ആംഗിൾ ലെൻസുള്ള 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 50-മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ, 50-മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ (ലെയ്‌ക). മുൻ ക്യാമറയാവട്ടെ 32-മെഗാപിക്‌സൽ സെൻസറോടെയാണ് എത്തുന്നത്. ഇതിലെ ബാറ്ററി 4,610 mAh ആണ്.
ഷവോമി 14ന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ക്യാമറ തന്നെയാണ്. പോർട്രെയിറ്റ് മോഡിൽ ഫോണിൽ ഫോട്ടോകൾ എടുക്കുക എന്നതാണ് പ്രത്യേക അനുഭവം ആയിരിക്കും. ഉപയോക്തൃ മുൻഗണനയ്‌ക്കായി ഫോൺ ലെയ്‌ക ഓതെന്റിക്, ലൈക്ക വൈബ്രന്റ് മോഡുകൾ വാഗ്‌ദാനം ചെയ്യുന്നു. പെട്ടെന്നുള്ള ഇമേജ് പ്രോസസ്സിംഗും ഓട്ടോഫോക്കസും നല്ല ചിത്രങ്ങൾ ഉറപ്പാക്കുന്നു.
ഗെയിമിംഗിനോ മൾട്ടിടാസ്‌ക്കിങ്ങിനോ ഒന്നിലധികം ആപ്പുകൾക്കിടയിൽ മാറുന്നതിനോ ആയാലും, ഫോൺ സ്ലോ ആവുകയോ വേഗത കുറയ്ക്കുകയോ ചെയ്യില്ല. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഷവോമി 14 എന്ത് തന്നെയെയാലും ഡിസൈൻ കൊണ്ട് മറ്റ് മോഡലുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നതാണ്. ക്യാമറയുടെ കാര്യത്തിലും മറ്റ് പ്രീമിയം ഫോണുകളോട് കിടപിടിക്കുന്ന നിലവാരം ഇതിനുണ്ടാവും.












Click it and Unblock the Notifications