ഷവോമിയുടെ പതിനഞ്ചാമൻ അണിയറയിൽ; തടി കുറയും, ഒപ്പം ബാറ്ററിയിൽ ഒരു ഞെട്ടിക്കുന്ന മാറ്റവും
ഷവോമി സ്‍മാർട്ട് ഫോണുകൾ ഒരുകാലത്ത് ഇന്ത്യൻ വിപണിയിൽ തരംഗമായിരുന്നു. പിന്നീട് മറ്റ് ബ്രാൻഡുകളുടെ വരവോടെ ചെറുതായി പിന്നിലേക്ക് പോയെങ്കിലും അവർ വീണ്ടും ശക്തമായി തിരിച്ചുവരാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി അവരുടെ ഏറ്റവും പുതിയ സ്‍മാർട്ട് ഫോൺ ആയ ഷവോമി 15 അണിയറയിൽ ഒരുങ്ങുകയാണ്.
ഈ ഫോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് അവസാനമില്ല. ഏറ്റവും ഒടുവിൽ ഫോണിന്റെ ബാറ്ററിയും മറ്റ് ഫീച്ചറുകളും ഉൾപ്പെടെ നിർണായക വിവരങ്ങളാണ് അടുത്തിടെ പുറത്തുവന്നിരിക്കുന്നത്. ഷവോമി 14 സീരീസിന്റെ പിൻഗാമിയായാണ് ഈ ഫോൺ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഫീച്ചറുകളുടെ കാര്യത്തിൽ ഒട്ടും പിന്നോട്ട് പോവില്ലെന്ന് തന്നെ കരുതാം.

ഷവോമി 15 സീരീസ് ഈ വർഷം ഒക്ടോബറിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്. ഷവോമി 15, ഷവോമി 15 പ്രോ എന്നിവയിൽ ഈ സീരീസിലെ മുൻഗാമികളായ ഷവോമി 14, ഷവോമി 14 പ്രോ എന്നിവയേക്കാൾ മികച്ച ബാറ്ററിയും മെച്ചപ്പെട്ട ക്യാമറയും അവതരിപ്പിക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായിരിക്കുന്ന വിവരം.
ഷവോമി 15, ഷവോമി 15 പ്രോ എന്നിവ അവതരിപ്പിച്ചതിന് ശേഷം സീരീസിൽ ഒരു അൾട്രാ പതിപ്പും കൂടി ഉൾപ്പെടുമെന്ന് അഭ്യൂഹമുണ്ട്. ഇത് കൂടി വന്നാൽ ഈ മോഡൽ തന്റെ മുൻഗാമിയേക്കാൾ ഒരുപടി മുകളിലായിരിക്കും എന്നുറപ്പാണ്. ഇതേ മികവ് ഫീച്ചറുകളുടെ കാര്യത്തിൽ പുലർത്തുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതുവരെ ഈ ഫോണിന് കുറിച്ച് ലഭ്യമായ വിവരങ്ങൾ അറിയാം.
ഷവോമി 15 സീരീസ്
വിവിധ ടിപ്പ്സ്‌റ്റർ വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഷവോമി 15 സീരീസിൽ കുറഞ്ഞത് 5,000എംഎഎച്ച് ബാറ്ററി എങ്കിലും ഉണ്ടായിരിക്കും. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ കമ്പനിയുടെ നിർണായക ചുവടുവെപ്പായിരിക്കും ഇതെന്ന് ഉറപ്പാണ്. ഷവോമി 14ൽ 4610എംഎഎച്ച് ബാറ്ററിയായിരുന്നു കമ്പനി നൽകിയിരുന്നത്. കൂടാതെ ഷവോമി 14 പ്രോയിൽ 4880 എംഎഎച്ച് ബാറ്ററിയും നൽകിയിരിക്കുന്നു.
ഫോണിന് മുൻ മോഡലുകളുടെ സമാനമായ വലുപ്പമുണ്ടാകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. എന്നാൽ ശക്തമായ കാഠിന്യമുള്ള പുതിയ മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ച മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ബോഡി ഈ സീരീസിലെ ഫോണുകളിൽ അവതരിപ്പിക്കാൻ ഷവോമി ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ക്യാമറ വിഭാഗത്തിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഒരു പുതിയ ഓംനിവിഷൻ സെൻസറും 50എംപി പെരിസ്‌കോപ്പ് സെൻസറും ഇതിൽ വന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഷവോമി 14 പ്രോയ്ക്ക് സമാനമായി 3എക്‌സ് സൂം കപ്പാസിറ്റി ഉള്ള 50എംപി സെൻസർ ഷവോമി 15 പ്രോയിലും നൽകുമെന്ന സൂചനയാണ് കമ്പനി നൽകിയത്. ക്യാമറയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും ഇതുവരെ അഭ്യൂഹങ്ങളിൽ വന്നിട്ടില്ല.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്‌സെറ്റ് ആദ്യമായി എത്തുന്ന കമ്പനിയുടെ ഫോണായിരിക്കും ഇതെന്നാണ് സൂചന. ഈ ഫോണിന്റെ വാനില മോഡൽ മുൻഗാമിയെപ്പോലെ 6.36 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയോട് കൂടി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എങ്കിലും ഈ ഫീച്ചറുകൾ ഒന്നും തന്നെ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിലയുമായി ബന്ധപ്പെട്ട വിവരങ്ങളും ഷവോമി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications