Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷവോമി ആറാടുകയാണ്; പതിനഞ്ചാം വരവ് തിമിർക്കും, സീരീസിൽ പുതിയ മാറ്റങ്ങളും ഫീച്ചറുകളും

ഷവോമി ഇന്ത്യക്കാരുടെ മനസിൽ ഇടം നേടിയിട്ട് ഒരു പതിറ്റാണ്ട് തികയുകയാണ്. ഇക്കാലത്തിനിടെയിൽ എണ്ണമറ്റ സ്‍മാർട്ട്ഫോണുകൾ അവർ വിപണിയിൽ ഇറക്കിയിട്ടുണ്ട്. 25 കോടി സ്‍മാർട്ട്ഫോണുകൾ രാജ്യത്ത് ഇറക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിന്റെ എണ്ണം ഒന്നുകൂടി വർധിപ്പിക്കാൻ ഒരുങ്ങുകയാണ് അവരിപ്പോൾ. തങ്ങളുടെ പുതിയ മോഡലിനെ രംഗത്തിറക്കി സ്‍മാർട്ട് ഫോൺ വിപണി പിടിക്കാനാണ് ഷവോമി ഒരുങ്ങുന്നത്.

ചൈനീസ് ടെക് ഭീമൻ അവരുടെ അടുത്ത തലമുറ മുൻനിര സ്‌മാർട്ട്‌ ഫോണുകളായ ഷവോമി 15, ഷവോമി 15 പ്രോ എന്നിവ വരും മാസങ്ങളിൽ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഒരു ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ വന്ന ലീക്ക്ഡ് വിവരങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഉപകരണങ്ങളുടെ ശ്രദ്ധേയമായ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നതാണ്. ഫോണിന്റെ വിവിധ ഫീച്ചറുകളെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്.

xiaomi15serieslaunch

ഷവോമി 15 സീരീസ് ഫീച്ചറുകൾ

സ്‌റ്റാൻഡേർഡ് ഷവോമി 15 മോഡലിന് 1.5കെ റെസല്യൂഷനോടുകൂടിയ 6.36-ഇഞ്ച് ഡിസ്‌പ്ലേയും സുഗമമായ പുതുക്കൽ നിരക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ഈ മോഡലിന്റെ ബാറ്ററി സവിശേഷതകൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. 4,800 എംഎഎച്ചിനും 4,900എംഎഎച്ചിനും ഇടയിലുള്ള ബാറ്ററിയാണ് ഷവോമി 15ന് കരുത്ത് പകരുന്നത്, വയർഡ് 100W, വയർലെസിന് 50W എന്നിങ്ങനെയുള്ള ഫാസ്‌റ്റ് ചാർജിംഗ് കഴിവുകളാണ് ഫോണിലുണ്ടാവുക.

സാംസങ് ജെഎൻ1 സെൻസറുകളുള്ള അൾട്രാവൈഡ് ക്യാമറ, 3 എക്‌സ് ടെലിഫോട്ടോ ലെൻസ് എന്നിവയ്‌ക്കൊപ്പം 50 മെഗാപിക്‌സൽ ഓമ്‌നിവിഷൻ OV50H സെൻസർ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സിസ്‌റ്റം തന്നെ അടിസ്ഥാന മോഡലിൽ കമ്പനി ഒരുക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ 32 മെഗാപിക്‌സലിന്റെ മുൻ ക്യാമറയും പ്രതീക്ഷിക്കുന്നു.

ഹൈ എൻഡ് മോഡലായ ഷവോമി 15 പ്രോ ഒരു വലിയ 6.73 ഇഞ്ച് 2കെ ഡിസ്‌പ്ലേ ഫോണുമായി വരുമെന്ന് അഭ്യൂഹമുണ്ട്. സ്‌റ്റാൻഡേർഡ് മോഡലിന് സമാനമായി, പ്രോ മോഡലിന് ഒരു അൾട്രാവൈഡ് ക്യാമറ ഉണ്ടായിരിക്കുമെങ്കിലും അതിന്റെ പ്രൈമറി സെൻസർ 50-മെഗാപിക്‌സൽ OmniVision OV50Nലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് സൂചന. കൂടാതെ വെളിപ്പെടുത്താത്ത ഒരു 3 എക്‌സ് ടെലിഫോട്ടോ പിൻ ക്യാമറ സജ്ജീകരണം കൂടി ഇതിലുണ്ടാവും.

120W വയർഡും 80W വയർലെസ് ഫാസ്‌റ്റ് ചാർജിംഗും പിന്തുണയ്ക്കുന്ന, മെച്ചപ്പെട്ടതും കൂടുതൽ വലുതുമായ 5,400 എംഎഎച്ച് ബാറ്ററിയാണ് ഈ പ്രോ വേരിയന്റിന് കരുത്തേകുന്നത്. ഈ രണ്ട് മോഡലുകളും ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്‌സെറ്റ് ലഭിക്കുന്ന ആദ്യ സ്‌മാർട്ട്‌ഫോണുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉപകരണങ്ങൾ 16ജിബി വരെ LPDDR5x റാമും 1ടിബി വരെ UFS 4.0 സ്‌റ്റോറേജും ഉൾപ്പെടുത്തിയവ കൂടിയാവും.

ഷവോമി 15 സീരീസ് വില

12ജിബി+256ജിബി കോൺഫിഗറേഷനുള്ള ഷവോമി 15 അടിസ്ഥാന വേരിയന്റിന്റെ വില 4599 യുവാൻ (ഏകദേശം 52,000 രൂപ) ആയിരിക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. ടോപ്പ്-ടയർ 1ടിബി വേരിയന്റിന് ഏകദേശം 5499 യുവാനും (ഏകദേശം 63,000 രൂപ) വിലവരും. ഷവോമി 15 പ്രോയ്ക്ക്, അടിസ്ഥാന 12ജിബി +256ജിബി വേരിയന്റിന് 5299-5,499 യുവാനും (ഏകദേശം 61,000 രൂപ മുതൽ 63,000 രൂപ വരെ) ഇടയിൽ വില പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+