ഷവോമി റെഡ്‌മി നോട്ട് 13 സീരീസ് ഇതാ വരുന്നു..! അതും ഇത്രയധികം ഫീച്ചറുകൾ, കൊള്ളാലോ ഈ ഫോൺ...
ഷവോമി തങ്ങളുടെ മിഡ് റേഞ്ച് ഫോണായ റെഡ്‌മി നോട്ട് 13 5ജി സീരീസ് ജനുവരി 4ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടക്കാലത്ത് ഒന്ന് നിറം മങ്ങിയെങ്കിലും ഈ സെഗ്‌മെന്റ് പിടിച്ചടക്കാൻ ഷവോമി വീണ്ടും ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായാണ് പുതിയ മോഡലുകളുമായി കളം പിടിക്കാൻ അവർ ശ്രമിക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യയിൽ അവതരിപ്പിക്കും മുൻപ് തന്നെ ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ ലീക്ക് ആയിരിക്കുകയാണ്. റെഡ്‌മി നോട്ട് 13 5ജി സീരീസിന്റെ ഇന്ത്യൻ, ഗ്ലോബൽ വേരിയന്റുകളുടെ പൂർണ്ണമായ സ്പെസിഫിക്കേഷൻ ഒരു ടിപ്‌സ്റ്ററാണ് പുറത്തുവിട്ടത്. ഇതോടെ ഫോണിന്റെ വരവിനായി കാത്തിരിക്കുകയാണ് ഉപയോക്താക്കൾ.

റെഡ്‌മി നോട്ട് 13 5ജി ഫീച്ചറുകൾ
ലീക്കായ വിവരങ്ങൾ അനുസരിച്ച് റെഡ്‌മി നോട്ട് 13 5 ജി വാനില വേരിയന്റിന് 2400:1080 പിക്‌സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകുക. 120Hz വരെ പുതുക്കൽ നിരക്കും 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റും ഈ സ്‌മാർട്ട്‌ഫോണിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രോസസറിന്റെ കാര്യത്തിലും ഒട്ടും പിന്നിലാവില്ല ഈ മോഡൽ. മിഡ്-റേഞ്ച് ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റ് നൽകുമെന്നും എല്ലാ ഗ്രാഫിക്‌സ്-ഇന്റൻസീവ് ടാസ്‌ക്കുകൾക്കുമായി മാലി-G57 MC2 GPUമായി ജോഡിയാക്കുമെന്നും പ്രതീക്ഷിക്കുന്നു. റെഡ്‌മി നോട്ട് 13 5ജിയിൽ 8ജിബി വരെ റാമും 256ജിബി വരെ സ്‌റ്റോറേജും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
റെഡ്‌മി നോട്ട് 13 പ്രോ 5ജി ഫീച്ചറുകൾ
റെഡ്‌മി നോട്ട് 13 പ്രോ 5G സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസറും ഗ്രാഫിക്‌സ് തീവ്രമായ ജോലികൾക്കായി Adreno 710 GPU അടിസ്ഥാനമാക്കിയും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്‌റ്റോറേജും ഈ സ്‌മാർട്ട്‌ഫോണിൽ ലഭ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഏറ്റവും മുന്തിരി വേരിയന്റായ റെഡ്‌മി നോട്ട് 13 പ്രോ പ്ലസ് 5G, മീഡിയടെക് ഡൈമൻസിറ്റി 7200 അൾട്രാ പ്രൊസസറുമായാണ് എത്തുക എന്നാണ് സൂചന. 12 ജിബി വരെ റാം വേരിയന്റുകളിലും 512 ജിബി വരെ സ്‌റ്റോറേജ് വേരിയന്റിലും ഈ സ്‍മാർട്ട്ഫോൺ ലഭ്യമായേക്കും. എന്നാൽ ഇതിന്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications