ഗൂഗിള്‍ പേയും ഫോണ്‍ പേയും പൂട്ടിക്കെട്ടുമോ? സൊമാറ്റോ പേമെന്റിന് ആര്‍ബിഐ അനുമതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം വന്നതിന് ശേഷം പേമെന്റ് ആപ്പുകള്‍ ഇഷ്ടം പോലെയുണ്ട്. ഗൂഗിള്‍ പേയും ഫോണ്‍ പേയും പേടിഎമ്മുമെല്ലാം അത്തരത്തില്‍ വളരെ പ്രശസ്തമായവയാണ്. അക്കൂട്ടത്തിലേക്ക് പുതിയൊരാളും കൂടി എത്തുകയാണ്. സൊമാറ്റോയുടെ ഡിജിറ്റല്‍ പേമെന്റാണ് പുത്തന്‍ പ്ലാറ്റ്‌ഫോമുമായി എത്തിയിരിക്കുകയാണ്.
ഇവര്‍ക്ക് ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്. നേരത്തെ ടാറ്റയുടെ പേമെന്റ് ആപ്പിനും ഇതുപോലെ അനുമതി ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ പേമെന്റ് അഗ്രഗേറ്ററായി ഇവര്‍ക്ക് പ്രവര്‍ത്തിക്കാമെന്ന അനുമതിയാണ് ആര്‍ബിഐ നല്‍കിയത്. അതേസമയം ഗൂഗിള്‍ പേയാണ് ഇക്കൂട്ടത്തിലെ വമ്പന്‍.ജനുവരി 24 മുതല്‍ പുത്തന്‍ പേമെന്റ് പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിച്ച് തുടങ്ങാന്‍ ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്.

പേമെന്റ് അഗ്രഗേറ്ററായും, പ്രീപെയിന്റ് പേമെന്റ് ഇന്‍സ്ട്രുമെന്റായും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന സൊമാറ്റോയുടെ ആവശ്യം ആര്‍ബിഐ ഒടുവില്‍ അംഗീകരിക്കുകയായിരുന്നു. നേരത്തെ ടാറ്റയുടെ പേമെന്റ് ആപ്പിനും ഇതുപോലെ അനുമതി ലഭിച്ചിരുന്നു.
റേസര്‍പേയും അനുമതി ലഭിച്ചവയുടെ കൂട്ടത്തിലുണ്ടായിരുന്നു. നിരവധി പുത്തന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആര്‍ബിഐ അംഗീകാരം നല്‍കുന്നത്, ഓണ്‍ലൈന്‍ പേമെന്റുകള്‍ വിപുലീകരിക്കുന്നതിനും വഴിയൊരുക്കും. അതുപോലെ നിരവധി ഓഫറുകള്‍ ലഭ്യമാകാനും വഴിയൊരുക്കും.കഴിഞ്ഞ വര്‍ഷം സൊമാറ്റോ ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്താണ് അവരുടെ സ്വന്തം യുപിഐ സര്‍വീസുകള്‍ ആരംഭിച്ചത്.
ഇത് ജനപ്രിയമാക്കാന്‍ ആര്‍ബിഐയുടെ അനുമതി സഹായിക്കും. തീര്‍ച്ചയായും ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കുമെല്ലാം വലിയ വെല്ലുവിളിയാണിത്. സൊമാറ്റോ യുപിഐ നേരത്തെ തിരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്കായിട്ടാണ് ഓഫര്‍ ചെയ്തിരുന്നത്. ഇതിന് കെവൈസി നടപടിക്രമങ്ങളും ആവശ്യമില്ലായിരുന്നു.
മറ്റ് പേമെന്റ് ആപ്പുകളിലേക്ക് പോയി പേമെന്റ് നടത്തേണ്ടതില്ല എന്ന ഏറ്റവും വലിയ ഓപ്ഷനും ഈ ആപ്പിലുണ്ടായിരുന്നു. സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഈ ആപ്പില്‍ നിന്ന് തന്നെ പേമെന്റ് നടത്താമായിരുന്നു. അതേസമയം സൊമാറ്റോ യുപിഐയുടെ വരവ് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ പോലുള്ള ആപ്പുകളിലേക്ക് പേമെന്റിനായി നിരന്തരം പോകേണ്ട സാഹചര്യം ഇല്ലാതാക്കും. ഇത് തന്നെയാണ് സൊമാറ്റോ ആപ്പിന്റെ വിജയവും.
കാരണം നിരന്തരം മറ്റ് ആപ്പുകളിലേക്ക് പോകാതിരിക്കുന്നതോടെ സൊമാറ്റോ യുപിഐയുടെ മൂല്യമാണ് ഉയരുക. അത് ഗൂഗിള്‍ പേ അടക്കമുള്ളവയ്ക്ക് വലിയ വെല്ലുവിളിയാവുമെന്ന് ഉറപ്പിക്കാം. എളുപ്പത്തില്‍ സൊമാറ്റോ യുപിഐയിലൂടെ പേമെന്റ് നടത്താം. ഇതിലെ അക്കൗണ്ട് പിന്‍ നമ്പര്‍ ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്യാം. ഫുഡ് ഓര്‍ഡറുകള്‍ക്ക് ഈ യുപിഐയെ ആശ്രയിക്കുന്ന നിരവധി ഉപയോക്താക്കളുണ്ട്.












Click it and Unblock the Notifications