Get Updates
Get notified of breaking news, exclusive insights, and must-see stories!

തക്കാളി വില കുതിച്ച് കുതിച്ച് മുകളിലോട്ട്; സെഞ്ച്വറി കടന്നു, ഒറ്റ ദിവസം കൊണ്ടെത്തിയത് 115 രൂപയിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് തക്കാളിക്ക് 60 രൂപയില്‍ നിന്ന് 115 രൂപയിലേക്കാണ് എത്തിയത്. ചില്ലറ വില 120 മുതല്‍ 125 രൂപ വരയായി. കഴിഞ്ഞ ദിവസങ്ങളില്‍ തക്കാളി വില 60 മുതല്‍ 70 രൂപയായിരുന്നു തക്കാളിയുടെ മൊത്ത വില. എന്നാല്‍ ഇത് ഒറ്റ ദിവസം കൊണ്ട് നൂറ് കടക്കുകയായിരുന്നു. വിളവ് കുറഞ്ഞതും മഴപ്പേടിയില്‍ തക്കാളി കര്‍ഷകര്‍ ഉത്പാദനം കുറച്ചതുമാണ് വില കൂടാനുള്ള പ്രധാന കാരണം.

ആന്ധ്രപ്രദേശ്, കുര്‍ണൂല്‍, ചിറ്റൂര്‍ വിജയവാഡ, എന്നിവിടങ്ങളില്‍ തക്കളിയുടെ ചില്ലറ വില്‍പ്പന കിലോ ഗ്രാമിന് 100 രൂപയായി. ഇവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ തക്കാളി എത്തുന്നത്. പാത്തിക്കൊണ്ടയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തക്കാളി എത്തുന്നില്ലെന്ന് വ്യാപിരികള്‍ പറഞ്ഞു.

tomato

മെയ് മാസത്തില്‍ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിന്റെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. വില കുറഞ്ഞത് കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കാന്‍ മതിയായ ഘടകമായിരുന്നു. ഇത് മോശമായ ഉല്‍പാദനത്തിന് കാരണമായി. ഉദാഹരണത്തിന് വില ആദായകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ കീടനാശിനികള്‍ തളിക്കുകയോ വളങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തില്ല. ഇത് കീടങ്ങളുടെയും രോഗത്തിന്റെയും വര്‍ദ്ധനവിന് കാരണമാവുകയും ഉത്പാദനം കുറയുകയും ചെയ്തു.

ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് തക്കാളി എത്തുന്നതും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഒരു കിലോ തക്കാളിക്ക് 50 രൂപയായിരുന്നു. വില ഉടനൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. അപ്രതീക്ഷിതമായി തക്കാളിക്ക് വില വര്‍ദ്ധിച്ചതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണ്.

ചില സ്ഥലങ്ങളില്‍ തക്കാളി മാറ്റി മറ്റു വിളകള്‍ കൃഷി ചെയ്യുന്നത് ഉത്പാദനത്തെ ബാധിച്ചിരുന്നു. തക്കാളിയേക്കാള്‍ കൂടുതല്‍ വില ബീന്‍സിന് കിട്ടി തുടങ്ങിയതോടെയാണ് കര്‍ഷകര്‍ ബീന്‍സി കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. അതുപോലെ മഴയുടെ ലഭ്യത കുറഞ്ഞത് കാരണം ചില മേഖലകളില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുപോയതും തിരിച്ചടിയേകുന്നു.

അതേസമയം, ഉരുളക്കിഴങ്ങും ഉള്ളിയും ഒഴികെയുള്ള ബാക്കിയെല്ലാ പച്ചക്കറി ഇനങ്ങളും കഴിഞ്ഞ ആഴ്ചയേക്കാള് ഉയര്‍ന്ന വിലയ്ക്കാണ് മൊത്ത വിപണിയില്‍ വിറ്റുപോകുന്നത്. കോലാറിലുള്ള മൊത്ത വിപണിയില്‍ ബീന്‍സിന്റെ വില 120-140 രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വിവിധയിനം കാരറ്റിന്റെ മൊത്ത വിപണി വില 100 രൂപയായിട്ടുണ്ട്. കാപ്‌സിക്കം 80 രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+