Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 44,357 രൂപയ്ക്ക് അടിപൊളി ദുബായ് യാത്ര; വിസയും താമസവും എല്ലാം ഉൾപ്പെടും, എയർ ഇന്ത്യ പാക്കേജ്

ദുബായ്: അറബിക്കഥയിൽ കേട്ട മറന്ന ഗൾഫിന്റെ കാഴ്‌ചകൾ നേരിട്ട് കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന ദുബായ് ഇക്കൂട്ടത്തിൽ പലരുടെയും മനസിലൊരു ആഗ്രഹമായി ഒപ്പമുണ്ടാകും. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളും, സമയക്കുറവുമൊക്കെ ആവും ഈ യാത്രയ്ക്ക് തടസം.

ഇനി അത്തരം തടസങ്ങൾ ഒക്കെ നീക്കി ഒരു യാത്ര പോവാൻ ഇറങ്ങുകയാണ് നിങ്ങളെങ്കിൽ ഏറ്റവും മികച്ച പാക്കേജുകളുമായി എയർ ഇന്ത്യ കാത്തിരിപ്പുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ ആയ എയർ ഇന്ത്യഇപ്പോൾ പ്രഖ്യാപിച്ച ബജറ്റ് ടൂറിസം പാക്കേജുകളിൽ പ്രധാനപ്പെട്ട ഒരു ഡെസ്‌റ്റിനേഷൻ ദുബായ് ആണെന്നതാണ് പ്രത്യേകത.

dubaitripairindia

ദുബായിലേക്ക് ഉൾപ്പെടെ അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജ് കൂടി അവതരിപ്പിച്ചു കൊണ്ടാണ് എയർ ഇന്ത്യയുടെ പുതിയ പദ്ധതി. കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴി ഈ പാക്കേജുകള്‍ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. എക്‌സ്പ്രസ് ഹോളിഡേസ് എന്ന പേരിലാണ് ഈ പദ്ധതി. മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് സംരംഭത്തിന് തുടക്കമിട്ടത്.

44,357 രൂപ മുതല്‍ ദുബായ് പാക്കേജ് ഇതിൽ ലഭ്യമാണ്. ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, വിസ, സൈറ്റ് സീയിംഗ്, താമസ സൗകര്യം അടക്കം അടക്കം നാല് രാത്രിയും അഞ്ച് പകലും നീണ്ടു നില്‍ക്കുന്നതാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ദുബായ് പാക്കേജിൽ ഉൾപ്പെടുന്നത്. കുറഞ്ഞ ചിലവിൽ ദുബായ് യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്‌ഷനാവും ഇത്.

ദുബായ് മാത്രമല്ല ഈ പാക്കേജിൽ ഉള്ളത്. കശ്‌മീർ അടക്കമുള്ള പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പാക്കേജുകൾ ലഭ്യമാണ്. കശ്‌മീർ, രാജസ്ഥാന്‍, ഗോവ, അമര്‍നാഥ്, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം.

15,876 രൂപ മുതല്‍ ഗോവ പാക്കേജും ലഭ്യമാണ്. കശ്‌മീരിലേക്ക് 39,258 രൂപ മുതലും അമര്‍നാഥിലേക്ക് 33,000 രൂപ മുതലും പാക്കേജുകള്‍ എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ, മൂന്ന് രാത്രിയും നാല് പകലും ഫോര്‍ സ്‌റ്റാര്‍ ഹോട്ടലിലെ താമസം, എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്കും തിരികെ എയര്‍പ്പോര്‍ട്ടിലേക്കും ടാക്‌സി സേവനം, ഭക്ഷണം എന്നീ സൗകര്യങ്ങൾ അടക്കമാണുള്ളതാണ് പാക്കേജ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+