Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക്കറ്റും വേണ്ട, ടിടിആറുമില്ല; ഇന്ത്യയിൽ ഇങ്ങനെയുമുണ്ടോ ട്രെയിൻ സർവീസ്? അറിയാം ഭക്ര-നംഗലിനെ കുറിച്ച്

നമ്മളിൽ ഭൂരിഭാഗം പേരും ദീർഘദൂര യാത്രക്കായും അല്ലാതെയും ട്രെയിനുകൾ ആശ്രയിക്കുന്നവരാണ്. പലപ്പോഴും അതിൽ ലഭ്യമായിരിക്കുന്ന സൗകര്യവും മികച്ച അനുഭവവുമാണ് ട്രെയിൻ യാത്രകളെ അങ്ങേയറ്റം പ്രത്യേകതകൾ ഉള്ളതാക്കി മാറ്റുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ റെയിൽവേ വളരെയധികം ലാഭത്തിലാണ് മുന്നോട്ട് പോവുന്നത്. റെയിൽവേക്ക് വരുമാനം നൽകുന്ന ഒട്ടേറെ മേഖലകളും സർവീസുകളുമുണ്ട്.

എന്നാൽ നമ്മുടെ രാജ്യത്ത് സൗജന്യമായി ആരെയും ഭയക്കാതെ സഞ്ചരിക്കാൻ കഴിയുന്നൊരു ട്രെയിൻ സർവീസ് ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര പേർ വിശ്വസിക്കും. പെട്ടെന്ന് അത് ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും അങ്ങനെ ഇടമുണ്ട് ഇന്ത്യയിൽ. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇടം നേടിയിട്ടുള്ള രണ്ട് ഇടങ്ങൾ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ് ഈ സർവീസ്.

bhakranangalservice

ഭക്ര-നംഗൽ ട്രെയിൻ സർവീസാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അതും രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ ബന്ധപ്പിക്കുന്നതാണ് സർവീസ് എന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു. പഞ്ചാബിലെ ഭക്രയിൽ നിന്നും ഹിമാചൽ പ്രദേശിലെ നംഗലിലേക്കാണ് ഈ സർവീസ്. പഞ്ചാബിന്റെയും ഹിമാചൽ പ്രാദേശിന്റെയും അതിർത്തി ഗ്രാമങ്ങളാണ് ഇവ.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ റൂട്ടിൽ സൗജന്യ ട്രെയിനുകൾ സർവീസ് നടത്തി വരുന്നുണ്ട്, കൃത്യമായി പറഞ്ഞാൽ 73 വർഷങ്ങൾ പഴക്കുമുള്ളതാണ് ഈ ട്രെയിൻ സർവീസ്. 25 ഗ്രാമങ്ങളിൽ നിന്നായി ഏതാണ്ട് 300 യാത്രക്കാർക്കു ഗുണകരമായ സർവീസാണ് ഇത്. അതിൽ തന്നെ ഈ റൂട്ടിലെ ട്രെയിനിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വിദ്യാർത്ഥികളാണ്.

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഭക്ര-നംഗൽ അണക്കെട്ടിന്റെ ജോലികൾ നടക്കുന്ന സമയത്താണ് ഈ ഭാഗത്തുകൂടി യാത്ര അതികഠിനമായ ഒന്നായിരുന്നു. അങ്ങനെയാണ് 1948ൽ ഭക്ര, നംഗൽ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് ട്രെയിൻ ആരംഭിച്ചത്. അന്ന് മുതൽ ഇന്ന് വരെ ഇത് സൗജന്യമായി തന്നെയാണ് നൽകി വരുന്നത്. ആവി എഞ്ചിനുകൾ ഉപയോഗിച്ചാണ് തീവണ്ടി ആദ്യം പ്രവർത്തിപ്പിച്ചിരുന്നത്.

എല്ലാ ദിവസവും രാവിലെ 7.05ന് ട്രെയിൻ നംഗൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട് 8.20ന് ഭക്രയിലെത്തും. പിന്നീട് 3.05ന് നംഗലിൽ നിന്ന് പുറപ്പെടും. ശേഷം 4.20ന് ഭക്ര റെയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്രക്കാരെ വഹിച്ചുകൊണ്ട് വീണ്ടും സർവീസ് തുടരും. വിദ്യാർത്ഥികൾക്ക് ഗുണകരമാവുന്ന സമയമാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്.

ശിവാലിക് മലനിരകളുടെ അത്യപൂർവമായ കാഴ്‌ചകൾ കണ്ടുകൊണ്ട് നിങ്ങൾക്ക് ഈ വഴി സഞ്ചരിക്കാം എന്നതാണ് പ്രത്യേകത. കേവലം പതിമൂന്ന് കിലോമീറ്റർ മാത്രമാണ് ഇതിന്റെ ദൈർഘ്യം. അഞ്ച് സ്‌റ്റേഷനുകളിൽ ഇതിനിടയിൽ നിർത്തും. നേരത്തെ 2011ൽ ഈ സർവീസ് നിർത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും അതിന്റെ ചരിത്ര പ്രാധാന്യവും സാമൂഹിക പ്രസക്തിയും കണക്കിലെടുത്ത് നിലനിർത്താനായിരുന്നു തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+