Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മോസ്‌കോ കവലയൊക്കെ കൺനിറയെ കാണാം; റഷ്യയിലേക്ക് ഇന്ത്യൻ സഞ്ചാരികൾക്ക് വിസ വേണ്ട, വൻ നീക്കം

മോസ്‌കോ: റഷ്യയിലേക്ക് യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്കും ഭാവിയിൽ അതിന് ഒരുങ്ങുന്നവർക്കും സന്തോഷ വാർത്ത. ഇനി മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസാ രഹിതമായി റഷ്യയിലേക്ക് പോവാനുള്ള വഴി തെളിയുകയാണ്. അടുത്ത വർഷത്തോടെ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്നും ഇന്ത്യക്കാർക്ക് എളുപ്പത്തിൽ വിനോദസഞ്ചാരത്തിനായി റഷ്യ സന്ദർശിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നേരത്തെ ഈ വർഷം ജൂണിൽ ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കും തിരിച്ചും വിസ രഹിതമായി യാത്ര ചെയ്യാൻ ആവശ്യമായ ഇളവുകൾ വരുത്താനുള്ള ചർച്ചകളിൽ ഇരുരാജ്യങ്ങളും ഏർപ്പെട്ടിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളിലെയും വിനോദ സഞ്ചാര മേഖലകൾക്ക് വലിയ രീതിയിൽ ഗുണകരമാവുന്ന മാറ്റമാണ് വരുന്നത്. ഇതോടെ സംഘമായി പോവുന്നവർക്കും അല്ലാത്തവർക്കും ഇനി റഷ്യ എളുപ്പത്തിലുള്ള ലക്ഷ്യസ്ഥാനമായി മാറും.

russiavisafree

2023 ഓഗസ്‌റ്റ് മുതൽ, റഷ്യയിലേക്ക് പോകുന്നതിന് ഇന്ത്യക്കാർക്ക് ഇ-വിസകൾ മാത്രം മതിയായിരുന്നു. സാധാരണയായി ഇവ കിട്ടാൻ മൂന്നോ നാലോ ദിവസങ്ങൾ മാത്രമാണ് കാത്തിരിക്കേണ്ടത്. ഇന്ത്യൻ യാത്രക്കാർക്ക് റഷ്യ 9,500 ഇ-വിസകളാണ് കഴിഞ്ഞ വർഷം മാത്രം അനുവദിച്ചിത്. കഴിഞ്ഞ വർഷം റഷ്യ കൂടുതൽ ഇ-വിസകൾ അനുവദിച്ചതിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഇടം നേടിയിരുന്നു.

റഷ്യയിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും പുറത്തുകടക്കുന്നതിനും ഇന്ത്യൻ പൗരന്മാർക്ക് നിലവിൽ രാജ്യത്തെ റഷ്യൻ എംബസി/കോൺസുലേറ്റുകൾ നൽകുന്ന വിസ ആവശ്യമാണ്. മാത്രമല്ല ഈ വിസകൾ ലഭിക്കാനുള്ള നടപടിക്രമങ്ങൾ സങ്കീർണമാണ് താനും. ഈ സാങ്കേതിക തടസം നീങ്ങുന്നതോടെ കൂടുതൽ ഇന്ത്യക്കാർ ഇനി റഷ്യയിലേക്ക് വിനോദ സഞ്ചാരത്തിനായി പോവും.

മാത്രമല്ല ഇന്ത്യയിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി നിരവധി പേരാണ് റഷ്യയിലേക്ക് പോവുന്നത്. കൂടുതൽ ഇന്ത്യക്കാരും ഔദ്യോഗിക ആവശ്യങ്ങൾക്കാണ് ഇവിടേക്ക് പോവുന്നതെന്ന് കണക്കുകൾ നോക്കിയാൽ മനസിലാവും. 2023 മാത്രം 60,000-ത്തിലധികം ഇന്ത്യക്കാർ മോസ്കോയിലേക്ക് യാത്ര ചെയ്‌തു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇത് മുൻ വർഷത്തേക്കാൾ 26 ശതമാനം വർധനവ് അടയാളപ്പെടുത്തുന്നു. 2024ന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 1,700 ഇ-വിസകൾ ഇഷ്യൂ ചെയ്‌തിരുന്നു. ചൈനയിൽ നിന്നും ഇറാനിൽ നിന്നുമുള്ള യാത്രക്കാർക്ക് നിലവിൽ ടൂറിസ്‌റ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ റഷ്യ നിലവിൽ വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. ഈ പട്ടികയിലേക്കാണ് ഇന്ത്യയും നടന്നുകയറുന്നത്.

റഷ്യയിലെ പ്രധാന ടൂറിസം ആകർഷണങ്ങൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യം എന്ന ഖ്യാതി പേറുന്ന റഷ്യയിൽ ടൂറിസത്തിന് അനന്തമായ സാധ്യതകളാണ് നിലവിലുള്ളത്. പ്രധാന നഗരങ്ങളായ മോസ്‌കോയും സെന്റ് പീറ്റേഴ്‌സ് ബർഗും തന്നെയാണ് നിർബന്ധമായും ഇവിടെ സന്ദർശിക്കേണ്ട ഇടങ്ങൾ. ഈ രണ്ട് നഗരങ്ങളെ കേന്ദ്രീകരിച്ചു തന്നെയാണ് റഷ്യയിലെ ടൂറിസം നിലകൊള്ളുന്നത്.

സെന്റ് ബേസിൽസ് കത്രീഡൽ, ലെനിൻ മ്യൂസിയം, മോസ്‌കോ സൂ, റെഡ് സ്‌ക്വയർ എന്നിവയാണ് മോസ്‌കോയിൽ കാണാനുള്ള ഇടങ്ങൾ. സെന്റ് പീറ്റേഴ്‌സ് ബർഗിൽ ആവട്ടെ വിന്റർ പാലസ്, ഗ്രാൻഡ് പീറ്റർഹോർഫ് പാലസ്, സ്‌റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയം എന്നിങ്ങനെയുള്ള കാഴ്‌ചകളുമുണ്ട്. ഇവയ്ക്ക് പുറമേ വേറെയും ആകർഷണീയമായ കാഴ്‌ചകൾ രാജ്യത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+