കോട മഞ്ഞ് മൂടിയ താഴ്വര, ആന്ധ്രയുടെ ഊട്ടി; അരക്കു വാലിയിൽ ഒരിക്കലെങ്കിലും പോവണം, ഇതാണ് കാരണം
ശൈത്യകാലത്ത് ഒരു യാത്ര നടത്താൻ ആഗ്രഹിക്കുന്ന ആളുകളായിരുന്നു നമ്മളിൽ ഭൂരിഭാഗം പേരും. ഡിസംബർ തന്നെയാണ് അതിന് ഏറ്റവും അനുയോജ്യമായ സമയം. കുടുംബത്തോടൊപ്പം പോവാനാണെങ്കിൽ ക്രിസ്‌തുമസ് അവധി സമയത്ത് ഏതെങ്കിലും ഒരു ഹിൽ സ്‌റ്റേഷൻ സന്ദർശിച്ചാൽ അതൊരു നല്ല അനുഭവമായിരിക്കും. പക്ഷേ എവിടെ പോവുമെന്ന ചോദ്യമായിരിക്കും ഇത്തരം അവധികൾ പ്ലാൻ ചെയ്യുമ്പോൾ നമ്മുടെ മനസിൽ ആദ്യം വരിക.
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഹിൽ സ്‌റ്റേഷനുകളായ ഊട്ടിയും കൊടൈക്കനാലും കൂർഗും ഒക്കെ കണ്ടുമടുത്തവരാണ് നിങ്ങളെങ്കിൽ, പുതിയ സ്പോട്ടുകൾ കാണാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ പറ്റിയൊരു ഇടമുണ്ട്. ഇത് കേരളത്തിന് പുറത്തുള്ള ഹിൽ സ്‌റ്റേഷനുകളിൽ മലയാളി അത്രകണ്ട് പര്യവേക്ഷണം ചെയ്യാത്തൊരു ഇടമാണ്. ആന്ധ്രയിലെ അരക്കു താഴ്വര എന്ന അതിമനോഹരമായ ടൂറിസം ഡെസ്‌റ്റിനേഷനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ആദ്യമേ പറയട്ടെ കേരളത്തിൽ നിന്ന് എവിടെ പോയി വരാൻ നിങ്ങൾക്ക് നിർബന്ധമായും ഒരു നീണ്ട അവധിക്കാലം തന്നെ വേണ്ടി വരും. അതുകൊണ്ടാണ് ക്രിസ്‌തുമസ് വെക്കേഷൻ അതിനായി തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നത്. കൂടാതെ ഡിസംബർ മാസത്തിലെ തണുപ്പ് ആസ്വദിക്കാനും നിങ്ങൾക്ക് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
അധികമാരും കാണാത്ത അരക്കു താഴ്വര
വിശാഖപട്ടണത്തിൽ നിന്ന് 114 കിലോമീറ്റർ അകലെയായി പൂർവഘട്ടത്തിൽ ഒഡീഷയുമായുള്ള അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇടമാണ് അരക്കു വാലി എന്ന പ്രദേശം. അതിമനോഹരമായ കാഴ്‌ചകൾ കൊണ്ടും കാലാവസ്ഥ കൊണ്ടും മാത്രമല്ല ഇവിടം പ്രസിദ്ധമാവുന്നത് ജൈവവൈവിധ്യ സമ്പത്ത് കൊണ്ട് കൂടിയാണ്. ആന്ധ്രാപ്രദേശിലെ അല്ലൂറി സീതാരാമ രാജു ജില്ലയിലാണ് അരക്കു വാലി ഉൾപ്പെടുന്ന മേഖല സ്ഥിതി ചെയ്യുന്നത്.
അരക്കു താഴ്വരയുടെ ഭാഗമായ അനന്തഗിരി, സുങ്കരിമെട്ട റിസർവ്ഡ് വനങ്ങൾ ഇത്തരത്തിൽ ജൈവവൈവിധ്യങ്ങൾ വഹിക്കുന്ന മേഖലയാണ്. ഹരിതകാഴ്‌ചകൾ നിറഞ്ഞ ഇവിടുത്തേക്കുള്ള യാത്രയിൽ ഉടനീളം പാതയോരങ്ങൾ തന്നെ മനോഹരമായ അനുഭൂതി പ്രദാനം ചെയ്യുന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 900 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം.
കഴിയുമെങ്കിൽ നിങ്ങൾ അരക്കിലേക്ക് ട്രെയിൻ യാത്ര നടത്താൻ ശ്രമിക്കണം. വളരെ വ്യത്യസ്‌ത അനുഭവമായിരിക്കും ഈ യാത്രയിൽ നിങ്ങൾക്ക് കിട്ടുക. 46ഓളം ടണലുകളും പാലങ്ങളും ഈ പാതയിലുണ്ട്. അതുകൊണ്ട് ഏറെ പ്രശസ്‌തമായ അനന്തഗിരി കോഫി ഉണ്ടാക്കുന്ന കാപ്പിക്കുരുകളുടെ പ്രധാന കേന്ദ്രം ഇവിടെയാണ്. യാത്രകളെ സ്നേഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ പോവണം, കാരണം ഇവിടുത്തെ ഭൂപ്രകൃതി നിങ്ങളെ അമ്പരപ്പിക്കും.
അരക്കിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്‌താൽ ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹകളില്‍ ഒന്നായ ബോറയിലും എത്താൻ സാധിക്കും. ആന്ധ്രയിലെ ഏറ്റവും ഉയരം കൂടിയ ഭാഗങ്ങളിൽ ഒന്നായ ഗോലികൊണ്ട കൊടുമുടി ഇവിടെയാണ്. ചാപ്പാറെ വെള്ളച്ചാട്ടം, കാടികി വെള്ളച്ചാട്ടം, താഡിമാത വെള്ളച്ചാട്ടം എന്നിങ്ങനെ ഒട്ടേറെ കാഴ്‌ചകൾ ഇവിടെ യാത്രക്കാരെ കാത്തിരിപ്പുണ്ട്. ആദിവാസി മ്യൂസിയം ഉൾപ്പെടെയുള്ള ഇടങ്ങളും ഇവിടെയുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications