ചിന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാം; തൂവാനം വെള്ളച്ചാട്ടം കാണാം, അടിപൊളി ട്രെക്കിംഗിനും അവസരം
ട്രെക്കിംഗ് എന്നാൽ ചിലർക്കൊരു ലഹരിയാണ്. കാടും മലയും കടന്ന് ഒരുപാട് ദൂരം സഞ്ചരിച്ച ശേഷം നമ്മൾക്ക് എത്തേണ്ട ലക്ഷ്യസ്ഥാനത്ത് വന്ന് അവിടുത്തെ കാഴ്‌ചകൾ കാണുമ്പോൾ കിട്ടുന്നൊരു ഫീലുണ്ടല്ലോ, അതൊരു അനുഭവം തന്നെയാണ്. എങ്കിലും എല്ലാവർക്കും ഒരുപോലെ ഈ ഒരു ആസ്വാദന നിലവാരത്തിലേക്ക് ഉയരാൻ കഴിയണമെന്നില്ല. പക്ഷേ ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെക്കിംഗ് അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരു ഇടമുണ്ട് ഇടുക്കിയിൽ, അതാണ് ചിന്നാർ.
പേര് കേൾക്കുമ്പോൾ സ്ഥലം ചെറുതാണെന്ന് തോന്നുമെങ്കിലും കേരളത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ട്രെക്കിംഗ് നിലവിലുള്ള ഇടങ്ങളിൽ ഒന്നാണ് ചിന്നാർ. ഇടുക്കിയിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരും മൂന്നാറിനെ ലക്ഷ്യമിട്ടാണ് വരുന്നതെങ്കിൽ ചുരുക്കം ചിലർ വന്യതയുടെ ഈ ശാന്തമായ കാഴ്‌ച കാണാൻ ചിന്നാറിലേക്ക് വച്ചുപിടിക്കാറുണ്ട്.

ചിന്നാർ എന്ന ട്രെക്കിംഗ് പറുദീസ
ട്രെക്കിംഗ് തന്നെയാണ് ചിന്നാറിനെ സഞ്ചാരികൾക്ക് ഇടയിൽ പ്രശസ്‌തമാക്കുന്ന ഘടകം. എന്നാൽ ശരിക്കും ചിന്നാർ വന്യജീവി സങ്കേതത്തിൽ സംരക്ഷിച്ചു പോരുന്ന വംശനാശം സംഭവിക്കുന്നതിന്റെ വക്കിൽ എത്തി നിൽക്കുന്ന ഒരു ജീവിയുണ്ട്, അതാണ് ഇവിടുത്തെ താരം. ചാമ്പൽ മലയണ്ണാൻ എന്നറിയപ്പെടുന്ന ജീവി വർഗ്ഗത്തിന്റെ വാസ സ്ഥലമാണ് ഇവിടം, ഭൂമിയിൽ ആകെ ഇരുന്നൂറിൽ താഴെ എണ്ണം മാത്രം അവശേഷിക്കുന്ന ജീവികളാണ് ഇവ.
ഇതിന് പുറമേ ഇവിടുത്തെ മറ്റൊരു ആകർഷണമാണ് നക്ഷത്ര ആമകൾ. ധാരാളം പുൽമേടുകൾ, ചോലവനങ്ങൾ എന്നിവയാൽ സമൃദ്ധമായ ഇടം കൂടിയാണ് ചിന്നാർ. അതുകൊണ്ട് തന്നെ സവിശേഷമായ ഒരു അനുഭവം തന്നെ നിങ്ങൾക്ക് മുൻപിൽ ചിന്നാർ തുറന്നിടുന്നുണ്ട്. വർഷം മുഴുവൻ സഞ്ചാരികൾക്ക് പ്രവേശനാനുമതിയുള്ള വന്യജീവി സങ്കേതം കൂടിയാണിത്.
ഇരുന്നൂറിൽ അധികം പക്ഷി വിഭാഗങ്ങൾ ചിന്നാറിൽ ഉണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ പക്ഷി നിരീക്ഷണത്തിനായി ധാരാളം പേർ എത്തുന്ന ഇടം കൂടിയാണ് ചിന്നാർ. ആന, മുതല, കടുവ, പുള്ളിപ്പുലി, ഗൗർ എന്നിങ്ങനെയുള്ള വന്യജീവികളുടെ വിഹാര കേന്ദ്രം കൂടിയാണ് ചിന്നാർ. അതുകൊണ്ട് തന്നെ ചിന്നാറിലേക്കുള്ള യാത്ര ഒരിക്കലും നഷ്‌ടമാവില്ല.
ചിന്നാർ ട്രെക്കിംഗ്, തൂവാനം വെള്ളച്ചാട്ടം
ചിന്നാറിലെ ട്രെക്കിംഗ് പാക്കേജുകൾ താരതമ്യേന കുറഞ്ഞ നിരക്കുള്ളവയും സുരക്ഷിതവുമാണ്. ഒന്നിലധികം ട്രെക്കിംഗ് പാക്കേജുകൾ വനംവകുപ്പ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് അടുത്തുള്ള കൂട്ടാറിലേക്ക് മൂന്ന് മണിക്കൂർ ട്രെക്കിംഗിന് ഒരാൾക്ക് 300 രൂപയാണ് നിരക്ക്. പാമ്പാറിലേക്ക് 200, വശ്യപ്പാറ- 700, ആലാംപെട്ടി-ജെല്ലിമല ഗോത്ര സാംസ്‌കാരിക ഗ്രാമങ്ങളിലേക്ക് പോവാൻ 300, വാച്ച് ടവർ- 150 എന്നിങ്ങനെയാണ് ഇവിടുത്തെ ട്രെക്കിംഗ് നിരക്കുകൾ.
ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ് തൂവാനം വെള്ളച്ചാട്ടം. നൂറടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം അതിമനോഹര കാഴ്‌ച തന്നെയാണ് സഞ്ചാരികൾക്കായി ഒരുക്കുക. ചിന്നാറിലൂടെ ഒഴുകുന്ന പാമ്പാർ നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. യാത്രാമധ്യേ ആലാംപ്പെട്ടിതോട്, കൊമ്പക്കയംതോട് എന്നിവ കടന്നുവേണം ഇവിടേക്ക് എത്തുവാൻ. അതും സവിശേഷമായ ഒരു അനുഭവം സമ്മാനിക്കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications