ഇന്ത്യയിലെ ഹോട്ട് ഹണിമൂൺ ഡെസ്‌റ്റിനേഷൻ; ഗോവ ഒരു വികാരം തന്നെ, വേറെ ഏത് ബീച്ചിൽ കിട്ടും ഈ വൈബ്
നമ്മുടെ നാട്ടിൽ ഹിൽ സ്‌റ്റേഷനുകളും വെള്ളച്ചാട്ടങ്ങളും ധാരാളമുണ്ട്. സാധാരണ യാത്ര പോവുമ്പോൾ നമ്മൾ സൗകര്യത്തിന് അനുസരിച്ച് യാത്ര തീരുമാനിക്കുകയാണ് ചെയ്യുക. എന്നാൽ വിവാഹം കഴിഞ്ഞ ആദ്യ യാത്ര അഥവാ ഹണിമൂൺ ഒരിക്കലും അങ്ങനെയല്ല. പങ്കാളികൾ തമ്മിൽ പരസ്‌പരം അറിയാനും അടുത്തിടപഴകാനും ഇതിലും നല്ലൊരു അവസരം വേറെയില്ല. അപ്പോൾ അതിന് തിരഞ്ഞെടുക്കുന്ന സ്ഥലവും അതുപോലെ സവിശേഷമായിരിക്കണം, അത്തരത്തിൽ ഒരിടമാണ് ഗോവ.
മധുവിധു ആഘോഷിക്കുന്നവർക്ക് പറ്റിയ അന്തരീക്ഷം ഒരുക്കിയിട്ടുള്ള ചുരുക്കം ചില ഇടങ്ങളിൽ ഒന്നാണ് ഗോവയെന്ന് നിസംശയം പറയാം. മനോഹരമായ ബീച്ചുകളുടെയും നിർമ്മിതികളുടെയും മാത്രം ഇടമല്ല ഗോവ. വലിയ പാരമ്പര്യം തന്നെ അവകാശപ്പെടാൻ കഴിയുന്ന ഒരു സംസ്‌കാരത്തിന്റെ കേന്ദ്രം കൂടിയാണ്, അതും ഈ യാത്രയിൽ നമുക്ക് അനുഭവിച്ചറിയാം.

ഗോവയിൽ നിർബന്ധമായും സന്ദർശിക്കേണ്ട ബീച്ചുകൾ
വ്യത്യസ്‌തമായ അഭിരുചികൾ ഉള്ളവരെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ബീച്ചുകൾ ഗോവയിൽ ധാരാളമുണ്ട്. അതിൽ എപ്പോഴും ആൾത്തിരക്കും സജീവമായ വാട്ടർ സ്‌പോർട്‌സ് വിനോദത്തിനും പേരുകേട്ടതാണ് ഗോവയിലെബാഗ ബീച്ച്. ഇവിടെ നിങ്ങൾക്ക് പങ്കാളിയുമൊത്ത് ഒരുപാട് സാഹസിക വിനോദങ്ങളിൽ പങ്കാളിയാവാം.
ഇനി ഇത്തരം ബഹളങ്ങൾ ഒന്നുമില്ലാതെ ശാന്തമായ അന്തരീക്ഷമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ അത്തരക്കാർക്ക് പറ്റിയ ഇടമാണ് പാലോലം ബീച്ച്. ഇവിടെ ശാന്തമായ ചുറ്റുപാടുകളും അതിന്റേതായ സ്വകാര്യതയും ഒക്കെ ലഭിക്കുന്നതാണ്. കൂടാതെ വലിയ പാറക്കൂട്ടങ്ങൾക്ക് പേരുകേട്ട അഞ്ചുന ബീച്ച് പോലെയുള്ള ഇടങ്ങൾ വേറെയുമുണ്ട്. പാരാസെയിലിംഗ്, ജെറ്റ് സ്‌കീയിംഗ്, സ്‌കൂബ ഡൈവിംഗ് തുടങ്ങിയ ആവേശകരമായ സാഹസിക വിനോദങ്ങൾ ഗോവയുടെ മുഖമുദ്രയാണ്. അതും അനുഭവിക്കാവുന്നതാണ്.
ഗോവയിലെ സവിശേഷമായ സംസ്‌കാരിക തനിമ
ബീച്ചുകൾ പോലെയുള്ള ഇടങ്ങൾക്ക് ഒപ്പം ഗോവയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം അടുത്തറിയേണ്ട മറ്റൊരു കാര്യമാണ്. ബസിലിക്ക ഓഫ് ബോം ജീസസ്, സേ കത്തീഡ്രൽ തുടങ്ങിയ ചരിത്രപ്രസിദ്ധമായ പള്ളികളുള്ള ഇടമാണ് ഗോവ. സന്ദർശകർക്ക് പരമ്പരാഗത കരകൗശല വസ്‌തുക്കൾ വാങ്ങാൻ കഴിയുന്ന മാർക്കറ്റുകളും ധാരാളമായി ഉണ്ടിവിടെ. ഇന്ത്യൻ, പോർച്ചുഗീസ് രുചികൾ ഒത്തുചേരുന്ന ഗോവൻ വിഭവങ്ങളുടെ രുചിക്കൂട്ട് നേരിട്ടറിയാനും സാധിക്കും.
താമസ സൗകര്യം
ആഡംബര റിസോർട്ടുകൾ മുതൽ ബജറ്റ് ഫ്രണ്ട്‌ലി ഹോട്ടലുകൾ വരെയുള്ള വൈവിധ്യമാർന്ന താമസ സൗകര്യങ്ങൾ ഗോവയിൽ നിങ്ങൾക്ക് ലഭിക്കും. പല റിസോർട്ടുകളും ബീച്ച് ഫ്രണ്ട് കാഴ്‌ചകളും സ്വകാര്യ വില്ലകളും ഉൾപ്പെടെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഗോവ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ധാരാളം ആഘോഷ പരിപാടികൾ വരുന്ന സീസൺ കൂടിയാണിത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications