Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടയും കുന്നും കുറച്ച് സാഹസികതയും..; കുറുമ്പാലക്കോട്ട വേറെ ലെവൽ, വ്യൂ പോയിന്റിലെ വൈബ് അടിപൊളി

ഇക്കണ്ട കാടും കുന്നും മലയുമെല്ലാം ആളുകൾക്ക് കാണാനും ആസ്വദിക്കാനും ഒക്കെയായി ഉണ്ടാക്കിയതല്ലേ എന്നൊരു ചോദ്യമുണ്ട് വരത്തൻ എന്ന ചിത്രത്തിൽ. അതിൽ കുറച്ചധികം യാഥാർഥ്യം ഉണ്ടെന്ന് തന്നെ കരുതിക്കോളൂ. ഭൂമിയിൽ മനുഷ്യൻ എത്തിപ്പെടാത്ത ഇടങ്ങൾ ഒട്ടുമില്ല എന്നതാണ് സത്യം. അങ്ങനെ ജിജ്ഞാസ പൂണ്ട മനുഷ്യർ മല കയറാൻ തുങ്ങിയപ്പോഴാണ് ഭൂമിയുടെ യഥാർഥ സൗന്ദര്യം നാം അറിഞ്ഞു തുടങ്ങിയത്.

അങ്ങനെ കണ്ടെത്തിയതിൽ അധികമാർക്കും ഇടയിൽ അറിയപ്പെടാത്ത മാണിക്യം എന്ന് വിശേഷിപ്പിക്കാവുന്ന ഇടമാണ് വയനാട്ടിലെ കുറുമ്പാലക്കോട്ട. ടൂറിസം രംഗത്ത് ശക്തമായ സാന്നിധ്യമായ വയനാട്ടിൽ എത്തുന്നവരിൽ പത്ത് ശതമാനം പോലും ഈ മനോഹരമായ സ്ഥലത്തെ കാഴ്‌ചകൾ കാണാൻ വരാറില്ല എന്നതാണ് സങ്കടകരമായ വസ്‌തുത.

kurumbalakoottadestinationstravel

എങ്കിലും കുറുമ്പാലക്കോട്ട തേടി എത്തുന്ന ചെറുപ്പക്കാരുടെയും ട്രെക്കിംഗിനെ സ്നേഹിക്കുന്നവരുടെയും എണ്ണം അനുദിനം കുതിച്ചുയരുകയാണ്. നിരവധി ആളുകളാണ് ഇവിടേക്ക് ഇപ്പോൾ ചെന്നെത്തുന്നത്. പശ്ചിമഘട്ടത്തിന്റെ സകല സൗന്ദര്യവും പേറി തലയുയർത്തി നിൽക്കുന്ന കുറുമ്പാലക്കോട്ടയെ കുറിച്ചുള്ള എത്ര പറഞ്ഞാലും മതിയാവില്ല.

കുറുമ്പാലക്കോട്ട എന്ന മനോഹരഭൂമി

വയനാട്ടിലെ കൊടും കാടുകൾക്കും ഭംഗിയേറിയ മലനിരകൾക്കും ഇടയിൽ സവിശേഷമായ ഒരിടമാണ് കുറുമ്പാലക്കോട്ടയ്ക്ക് ഉള്ളത്. വെള്ളരി, മക്കിയാട്, നരിനിരങ്ങി, ബ്രഹ്മഗിരി, മാണിക്കുന്ന്, അമ്പുകുത്തി, ചെമ്പ്ര, ബാണാസുര, കുറിച്യർ എന്നിങ്ങനെ ഒന്നും രണ്ടുമല്ല ഒട്ടേറെ മലനിരകൾ വയനാടിന്റെ പ്രൗഢിയെന്നോണം അഭിമാനത്തോടെ നിൽക്കുന്നുണ്ട്.

അവിടെയാണ് കൽപ്പറ്റയിലെ കുറുമ്പാലക്കോട്ട എന്ന സ്ഥലം തികച്ചും വ്യത്യസ്‌തമാവുന്നത്. പേരിൽ കോട്ട എന്നുണ്ടെങ്കിലും ഇവിടെ ചെന്നാൽ ഒരിടത്തും നിങ്ങൾക്കത് കാണാൻ കഴിയില്ല. ആകാശത്തോളം പൊങ്ങി നിൽക്കുന്ന മലനിരകൾക്ക് നേരെയായി മഞ്ഞുപോലെ മേഘപാളികൾ കൊണ്ടൊരുക്കുന്ന കാഴ്‌ചയുടെ വിസ്‌മയം തന്നെയാണ് ഇവിടുത്തെ പ്രത്യേകത.

ഇവിടേക്ക് എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരും സൂര്യോദയവും അസ്‌തമനവും കാണാൻ തന്നെയാണ് വരാറുള്ളത്. പരമാവധി പുലർച്ചെ എത്തുന്ന രീതിയിൽ ക്രമീകരിച്ചാൽ കോടമഞ്ഞിന്റെ ഭംഗി ആസ്വദിക്കാനും സഞ്ചാരികൾക്ക് സാധിക്കും. പഴശ്ശിയുടെ സൈന്യം തമ്പടിച്ചുവെന്ന് പറയപ്പെടുന്ന ഇടം കൂടിയാണ് കുറുമ്പാലക്കോട്ട, ഇവിടെ പക്ഷേ നിങ്ങൾക്ക് അതിന്റെ അവശിഷ്‌ടങ്ങൾ ഒന്നും തന്നെ കാണാൻ കഴിഞ്ഞെന്ന് വരില്ല.

കല്‍പറ്റയില്‍നിന്ന് മാനന്തവാടി റോഡിലൂടെ കമ്പളക്കാട് വഴി കുറുമ്പാലക്കോട്ടയിലേക്ക് 7 കിലോമീറ്ററാണ് ദൂരമുള്ളത്. പക്രംതളം ചുരം വഴി വരികയാണെങ്കിൽ കോറോം-കെല്ലൂര്‍ വഴി കുറുമ്പാലക്കോട്ടയുടെ താഴ്‌വരയിലെത്താം. ഇവിടെ നിന്ന് മോശമല്ലാത്ത ഒരു ട്രെക്കിംഗ് നടത്തി വേണം മുകളിലേക്ക് എത്താൻ. മുകളിൽ നിന്ന് നോക്കിയാൽ പനമരം പുഴ ഉൾപ്പെടയുള്ളവ കാണാനാവും.

അങ്ങകലെയായി മൂടൽമഞ്ഞിൽ പൊതിഞ്ഞ നെൽപ്പാടങ്ങളും ഈന്തപ്പനത്തോട്ടങ്ങളും മഒക്കെ മനോഹരമായ ദൃശ്യാനുഭവം തന്നെയാണ് പകർന്നു നൽകുക. മുകളിൽ നിന്ന് ഇറങ്ങി വരുമ്പോൾ നിങ്ങൾക്ക് കുറുമ്പാലക്കോട്ട ഭഗവതി ക്ഷേത്രവും സന്ദർശിക്കാവുന്നതാണ്. മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ക്ഷേത്രം. അതിന്റെതായ പഴമയും അവിടെ നിങ്ങൾക്ക് കാണാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+