Get Updates
Get notified of breaking news, exclusive insights, and must-see stories!

താമരശ്ശേരി ചുരം വഴി മസിനഗുഡി; അത് വല്ലാത്തൊരു എക്‌സ്‌പീരിയൻസ് തന്നെ, ഓണം അവിടെ ആഘോഷിക്കാം

ഇടക്കാലത്ത് നമ്മളുടെയൊക്കെ ഫോണുകളിൽ ഇൻസ്‌റ്റഗ്രാം റീൽസിൽ തരംഗമായിരുന്ന ഒരു വാചകമുണ്ട്, 'മസിനഗുഡി വഴി ഊട്ടി, അതൊരു വല്ലാത്ത എക്‌സ്‌പീരിയൻസ് തന്നെയാണ്' എന്നത്. പക്ഷേ ശരിക്കും ആ ഓഡിയോയിലൂടെയാണ് പല മലയാളികളും ഈ സ്ഥലത്തെ കുറിച്ച് അറിഞ്ഞതെങ്കിലും മലബാർ മേഖലയിൽ ഉള്ളവർക്ക് ഈ സ്ഥലം അത്ര അപരിചിതമല്ല. താമരശ്ശേരി ചുരം കയറി എങ്ങോട്ട് പോവണമെന്ന് ആലോചിച്ചു നിൽക്കുന്ന ഏതൊരു യാത്രികനും ആദ്യം മനസിൽ ഓടിയെത്തുന്ന പേര് മസിനഗുഡിയുടേത് ആവും.

അത്രയ്ക്ക് മനോഹരവും സ്പെഷ്യലും ആയിട്ടുള്ളൊരു ഇടം കൂടിയാണിത്. പക്ഷേ ഇവിടുത്തെ വൈബ് എല്ലാവർക്കും ഒരുപോലെ കിട്ടാത്തത് കൊണ്ടാവണം പലരും ഈ സ്ഥലത്തെ കുറിച്ച് മോശം പറയുന്നതും കേൾക്കാമായിരുന്നു. എന്നാൽ മസിനഗുഡിയിലേക്കുള്ള യാത്ര എന്ന് പറഞ്ഞാൽ അതിന് യഥാർത്ഥത്തിൽ പ്രകൃതിയോട് അലിഞ്ഞു ചേരുക എന്ന അർഥം കൂടിയുണ്ട്. കാരണം ദക്ഷിണേന്ത്യയിൽ തന്നെ ഇത്രയും മനോഹരമായ ഒരു കാനനപാത മറ്റൊന്നുണ്ടോ എന്ന കാര്യം സംശയമാണ്.

masinaguditravel

വന്യജീവികളെ കാണാനും കാനന പാതയിലൂടെ യാത്ര ചെയ്യാനും ആഗ്രഹിക്കുന്നവർ ഒരിക്കലും നഷ്‌ടപ്പെടുത്താൻ പാടില്ലാത്ത ഒരു അനുഭവമാണ് മസിനഗുഡി. മൈസൂരിനെയും ഊട്ടിയെയും ബന്ധിപ്പിക്കുന്ന പാതയരികിൽ ചെയ്യുന്ന മുതുമല ദേശീയ ഉദ്യാനത്തിന്റെ ഭാഗമാണ് നീലഗിരി പർവതനിരകളിലെ മസിനഗുഡി എന്ന ഹിൽ സ്‌റ്റേഷൻ.

ഇവിടുത്തെ കാട്ടുമരങ്ങൾ പൂക്കുന്നത് കാണണം എന്നുണ്ടെങ്കിൽ, ഇലപൊഴിയും കാടുകൾ ഇലകൾ പൊഴിക്കുന്ന സമയമായ മഴക്കാലത്ത് വേണം വനങ്ങൾ സന്ദർശിക്കാൻ. പുള്ളിപ്പുലികൾ, ബംഗാൾ കടുവകൾ, കഴുതപ്പുലികൾ, കുറുനരികൾ, സ്ലോത്ത് കരടികൾ, ആനകൾ, ലംഗൂർ, മക്കാക്ക്, സാമ്പാർ മാൻ, ഗൗർ, കാട്ടുപന്നി, പെരുമ്പാമ്പ് എന്നിങ്ങനെ നിരവധി വന്യമൃഗങ്ങളെ നമുക്ക് ജീപ്പ് സഫാരിയിൽ ഉടനീളം കാണാൻ കഴിയും.

വനത്തിലൂടെയുള്ള ജീപ്പ് സഫാരിയും അതിനടുത്തുള്ള മോയാർ നദിയിലൂടെയുള്ള ബോട്ടിംഗും മതിയാകും ഒരു പ്രകൃതി സ്നേഹിയുടെ ഹൃദയം നിറക്കാൻ. മസിനഗുഡിയിൽ നിന്ന് 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭവാനി നദിയുടെ കൈവഴിയാണ് മോയാർ നദി, മനോഹരമായ പ്രകൃതി ഭംഗിക്കും അതിലുപരി വ്യത്യസ്‌തമായ കാഴ്‌ചകൾക്കും പേരുകേട്ടതാണ് സ്ഥലമാണിത്.

പൈക്കര വെള്ളച്ചാട്ടം, മറവക്കണ്ടി അണക്കെട്ട്, തെപ്പക്കാട് ആനത്താവളം എന്നിവയാണ് സമീപത്തുള്ള മറ്റ് പ്രധാന ആകർഷണങ്ങൾ. 1951ൽ നിർമ്മിച്ച മറവക്കണ്ടി അണക്കെട്ട് മോയാർ ജലവൈദ്യുത നിലയത്തിന്റെ പ്രാഥമിക ജലസ്രോതസ്സാണ്. സമൃദ്ധമായ മരങ്ങളാലും ദൂരെയുള്ള പർവതങ്ങളുടെ കാഴ്‌ചയാലും ചുറ്റപ്പെട്ട ഇവിടം ശാന്തമായ സ്ഥലമാണ്, ഈ പ്രദേശത്തെ മൃഗങ്ങൾ ദാഹം ശമിപ്പിക്കാൻ ഇവിടേക്ക് വരാറുണ്ട്.

എന്തായാലും നിങ്ങൾ കോഴിക്കോട് ഭാഗത്ത് നിന്നാണ് മസിനഗുഡിയിലേക്ക് പോവുന്നതെങ്കിൽ താമരശ്ശേരി ചുരത്തിന്റെ ഭംഗി ആസ്വദിക്കാം. ഇതിന് ശേഷം യാത്ര തുടരുമ്പോൾ നിങ്ങൾക്ക് മസിനഗുഡി പാതയുടെ മനോഹാരിത നേരിട്ട് കണ്ടറിയാം. അത്രയേറെ അവിസ്‌മരണീയ കാഴ്‌ചകൾ ധാരാളമായി ഇവിടെയുണ്ടാകും, അതൊരിക്കലും വിട്ടു കളയരുത്.

ഇക്കുറി ഓണക്കാലത്ത് നല്ലൊരു വെക്കേഷൻ പ്ലാൻ ചെയ്യുന്നവർക്ക് ഒക്കെയും പറ്റിയ ഇടമാണ് മസിനഗുഡി. അത് ബാച്ചിലേഴ്‌സിന് ആയാലും കുടുംബത്തോടൊപ്പം ആയാലും ധാരാളം റിസോർട്ടുകളും ഹോം സ്‌റ്റേകളും ഒക്കെ ഇവിടെയുണ്ട്. ഓണക്കാലത്ത് യാത്ര നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഉറപ്പായും റൂമുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാവും നല്ലത്, കാരണം മലയാളികൾ ഇവിടേക്ക് കൂടുതലായി എത്തുന്ന സീസൺ കൂടിയാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+