വയനാടിന്റെ വന്യസൗന്ദര്യം; മുത്തങ്ങയിലേക്ക് ഒരു കെഎസ്ആർടിസി യാത്ര, സഹ്യന്റെ മകനെയും കാണാം...
കേരളത്തിന്റെ വനസമ്പത്ത് ഭൂരിഭാഗവും കേന്ദ്രീകരിച്ച രണ്ട് ജില്ലകളാണ് വയനാടും ഇടുക്കിയും. ഒരു ഹിൽ സ്‌റ്റേഷന്റെ സകല പ്രൗഢിയും, സൗന്ദര്യവും പേറുന്ന ഈ രണ്ട് ഇടങ്ങൾ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട ഇടങ്ങളാണ്. അതിൽ തന്നെ വയനാടിന്റെ പ്രശസ്‌തി കഴിഞ്ഞ കാലങ്ങളിൽ കുതിച്ചുയർന്ന കാഴ്‌ചകൾ നാം കണ്ടതാണ്.
അങ്ങനെ വയനാടിനെ കുറിച്ച് എടുത്ത് പറയുമ്പോൾ ആദ്യം മനസിലെത്തുന്ന പേരാണ് മുത്തങ്ങയുടേത്. വയനാടിന്റെ വനസമ്പത്ത് മുഴുവൻ ആവാഹിച്ചെടുത്ത ഒരിടമാണ് എന്ന് ഇതെന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ആവില്ല. കാരണം, വന്യമൃഗങ്ങളുടെ വേറെ എവിടെയും കാണാൻ കഴിയാത്ത തരത്തിലുള്ള കാഴ്‌ചകളാണ് ഇവിടെ ഉള്ളത്.

1973ൽ സ്ഥാപിതമായ മുത്തങ്ങ വന്യജീവി സങ്കേതം, വടക്ക് കിഴക്ക് കർണാടകയിലെ നാഗർഹോളെ, ബന്ദിപ്പൂർ, തെക്കുകിഴക്ക് തമിഴ്‌നാട്ടിലെ മുതുമല എന്നിവയുടെ സംരക്ഷിത ശൃംഖലയോട് ചേർന്നാണ് നിലകൊള്ളുന്നത്. അതായത് മൂന്ന് സംസ്ഥാനങ്ങളുടെ വനമേഖലകൾ അതിർത്തി പങ്കിടുന്ന മേഖലയാണ് മുത്തങ്ങ.
ജൈവ വൈവിധ്യത്താൽ സമ്പന്നമായ ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്‌ഫിയർ റിസർവിന്റെ അവിഭാജ്യ ഘടകമാണ്. വനമേഖലയിലും പരിസരങ്ങളിലും താമസിക്കുന്ന ആദിവാസികളുടെയും മറ്റുള്ളവരുടെയും പൊതു ജീവിതശൈലി പരിഗണിച്ച് ശാസ്ത്രീയ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഇടം കൂടിയാണിത്. പ്രോജക്റ്റ് എലിഫന്റ് സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കേന്ദ്രമാണ് മുത്തങ്ങ.
ആനകൾ സ്വതന്ത്രമായി വിഹരിക്കുന്ന കേരളത്തിലെ ചുരുക്കം ചില വന്യജീവിത സങ്കേതങ്ങളിൽ ഒന്നാണിത്. കടുവകൾ ഇടയ്ക്കിടെ ഇവിടെ പ്രത്യക്ഷപ്പെടാറുണ്ട്. വിവിധയിനം മാനുകൾ, കുരങ്ങുകൾ, പക്ഷികൾ എന്നിവയും ഇവിടെ വസിക്കുന്നു. പക്ഷികൾ, ചിത്രശലഭങ്ങൾ, പ്രാണികൾ എന്നിവയുടെ സമൃദ്ധമായ ആവാസ കേന്ദ്രം കൂടിയാണ് മുത്തങ്ങ.
ജനുവരി മാസത്തിൽ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ശൈത്യം കൂടുതൽ കടുത്ത രീതിയിൽ അനുഭവപ്പെടുന്ന മാസമാണ് ജനുവരി എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകം. കോഴിക്കോട് നിന്ന് കെഎസ്ആർടിസിയിൽ താമരശ്ശേരി ചുരം വഴി മുത്തങ്ങയിലേക്ക് പോകുന്നവരെ കാത്തിരിക്കുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരിക്കും.
സുൽത്താൻ ബത്തേരി വഴിയായിരിക്കും ഈ യാത്ര. കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന സൂപ്പർ ഫാസ്‌റ്റ് നോൺ എസി ബസിൽ നിങ്ങൾക്ക് സുൽത്താൻ ബത്തേരിയിൽ ചെന്നിറങ്ങാം, ടിക്കറ്റ് നിരക്ക് 141 രൂപയായിരിക്കും. ഇത് കൂടാതെ സ്വിഫ്റ്റ്, മൾട്ടി ആക്‌സിൽ ബസുകൾ അതിവേഗത്തിൽ നിങ്ങളെ ഇവിടെ എത്തിക്കും. എന്നാൽ പുറം കാഴ്‌ചകൾ കണ്ട് ആസ്വദിക്കാൻ നല്ലത് സാധാരണ ബസാണ്.












Click it and Unblock the Notifications