റാണിപുരം അഥവാ കേരളത്തിന്റെ ഊട്ടി; ട്രെക്കിംഗ് ആഘോഷമാവുന്ന ഇടം, മൂടൽമഞ്ഞ് പുതച്ച മലനിരകൾ കാണാം
ഓരോ യാത്രയും ഓരോ അനുഭവമാണെന്ന് പണ്ടുള്ളവർ പറഞ്ഞത് ഒരിക്കലും വെറുതെയല്ല. നമ്മൾ അറിയാത്ത, നമ്മൾക്ക് പരിചയമില്ലാത്ത ഒരുപാട് ഇടങ്ങളും ജീവിതങ്ങളും യാത്രകളിലൂടെ നമുക്ക് അടുത്തറിയാം. അത്തരമൊരു യാത്രയ്ക്ക് നേരമായി എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ അടിപൊളി ഒരു സ്പോട്ടിനെ കുറിച്ചാണ് പറയാനുള്ളത്. കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസർഗോഡ് ആണ് സവിശേഷമായ ഭൂമി സ്ഥിതി ചെയ്യുന്നത്.
കേരളത്തിന്റെ ഊട്ടിയെന്നും മിനി ഊട്ടിയെന്നുമൊക്കെ ആളുകൾ വിളിക്കുന്ന റാണിപുരം എന്ന അനുഗ്രഹീതമായ ഭൂമിയാണത്. വടക്കൻ കേരളത്തിൽ ഉള്ളവർക്ക് മാത്രമല്ല സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്ന് വരുന്നവർക്ക് യാത്ര ഒരിക്കലും നഷ്‌ടമാവില്ലെന്ന് ഉറപ്പുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് റാണിപുരവും.

ഒരു സാധാരണ ഹിൽ സ്‌റ്റേഷൻ എന്നതിലുമപ്പുറം എന്തൊക്കെയോ ഒരു മാന്ത്രികത ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് നമുക്ക് തോന്നും. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 750 മീറ്ററോളം ഉയർത്തിലാണ് റാണിപുരം എന്ന പ്രദേശം തലയുയർത്തി നിൽക്കുന്നത്. കർണാടകയുടെ വനമേഖലകളുമായി അതിർത്തി പങ്കിടുന്ന ഇടം കൂടിയാണ് റാണിപുരം.
ഒരുകാലത്ത് മാടത്തുമല എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. റാണിപുരം ആനകളുടെ വിഹാര കേന്ദ്രം കൂടിയാണ്. ഇവിടെയെത്തുന്ന സഞ്ചാരികളിൽ പലർക്കും സഹ്യന്റെ മക്കളെ നേരിട്ട് കാണാനുള്ള ഭാഗ്യവും ലഭിക്കാറുണ്ട്. ഇടതൂർന്ന വനങ്ങളും, മലനിരകളും, പുൽക്കാടുകളും ഒക്കെയായി പ്രത്യേക ജൈവവൈവിധ്യ ഭംഗി കാത്തുസൂക്ഷിക്കാൻ റാണിപുരത്തിന് കഴിയാറുണ്ട്.
കാസർഗോഡ് ജില്ലയിലെ പ്രധാന പട്ടണമായ കാഞ്ഞങ്ങാട് നിന്നും ഏതാണ്ട് 43 കിലോമീറ്റർ ദൂരത്തായി പനത്തടി പഞ്ചായത്തിലാണ് റാണിപുരത്തിന്റെ സ്ഥാനം. അവിടെ എത്തിയാൽ പിന്നെ ജീപ്പ് ഉൾപ്പെടെയുള്ള യാത്ര സൗകര്യങ്ങൾ സഞ്ചാരികൾക്ക് ലഭിക്കും. ഇവിടുത്തെ ട്രെക്കിംഗ് വളരെ ആകർഷകമായ കാര്യമാണ്. ഊട്ടിയിലേത് പോലെയുള്ള കാലാവസ്ഥയും ഭൂപ്രകൃതിയും റാണിപുരത്തെ കൂടുതൽ ആകർഷകമാക്കുന്നു.
കോട്ടഞ്ചേരി-തലക്കാവേരി മലനിരകളോട് ചേർന്ന് കിടക്കുന്ന റാണിപുരം ജില്ലയിലെ പശ്ചിമഘട്ട സംരക്ഷിത പ്രദേശങ്ങളിൽ ഒന്ന് കൂടിയാണ്. കർണാടകയിലെ ഭാഗമണ്ഡല ഫോറസ്‌റ്റ് റേഞ്ചിനും കുടക് വനത്തിനും ചേർന്ന് കിടക്കുന്ന റാണിപുരത്തെ കാഴ്‌ചകൾ പറഞ്ഞാലും തീരില്ല. മഴ മാറിയാൽ പിന്നെ എപ്പോഴും റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
കാസർഗോഡ് ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും വേണമെങ്കിൽ നിങ്ങൾക്ക് കറങ്ങി വരാം. ജില്ലയിലെ ഏറ്റവും പ്രശസ്‌തമായ ടൂറിസം കേന്ദ്രമായ ബേക്കൽ കോട്ടയിലേക്ക് അൻപത് കിലോമീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂ. കൂടാതെ ചന്ദ്രഗിരിക്കോട്ട ഉൾപ്പെടെയുള്ള ഇടങ്ങളിലും സന്ദർശനം നടത്താനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications