ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം; ശെന്തുരുണി സൂപ്പറാണ്, ട്രെക്കിംഗും ക്യാമ്പിംഗും പൊളിക്കും
ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒന്നുമുള്ള ജില്ലയല്ല കൊല്ലം. പക്ഷേ ഉള്ളതൊക്കെയും ഒന്നിനൊന്ന് മെച്ചമെന്ന് തന്നെ പറയാം. അത്തരത്തിൽ കൊല്ലത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് തെന്മല. പച്ചപ്പിന്റെ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഇവിടം തെക്കൻ കേരളത്തിൽ ഉള്ളവരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട ഇടങ്ങളിൽ ഒന്നാണ്.
അവിടെയാണ് ഈ പ്രദേശത്തെ തന്നെ ഏറ്റവും മികച്ച വനവും അതിനോട് ചേർന്ന് ഒരു വന്യജീവി സങ്കേതവും ഒക്കെ സ്ഥിതി ചെയ്യുന്നത്, അതിന്റെ പേരാണ് ശെന്തുരുണി. കേരളത്തിൽ ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരേയൊരു വന്യജീവി സങ്കേതം കൂടിയാണ് ശെന്തുരുണി.

1984ല്‍ സ്ഥാപിതമായ ഈ വന്യജീവി സങ്കേതത്തിന് ശെന്തുരുണി എന്ന് പേരു വരാന്‍ കാരണം അഗസ്ത്യമല ബയോസ്‌ഫിയര്‍ റിസര്‍വിൽ മാത്രം കണ്ടുവരുന്ന ചെങ്കുറിഞ്ഞി എന്ന നിത്യഹരിത വൃക്ഷത്തിന്റെ സാന്നിധ്യമാണ്. 1996ലാണ് ഇത് സ്വതന്ത്ര വനം ഡിവിഷനായി മാറിയത്. നിലവിൽ വന്യജീവി സങ്കേതത്തിൽ നാലായിരത്തോളം ചെങ്കുറുഞ്ഞി വൃക്ഷങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ വന്യജീവി സങ്കേതം നിരവധി മനോഹരമായ കാഴ്ച്ചകളാൽ സമ്പന്നമാണ്. ശെന്തുരുണിയിലെ നിത്യഹരിത വനങ്ങളിലൂടെ മനോഹരമായ ട്രെക്കിംഗ് പാതകളുടെ ഒരു നീണ്ട നിര തന്നെ നിങ്ങളെ കാത്ത് ഇവിടെയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജലസേചനം നടത്തുന്ന ശെന്തുരുണി നദിക്ക് കുറുകെയുള്ള പരപ്പാർ അണക്കെട്ടാണ് ഇവിടുത്തെ മറ്റൊരു കാഴ്‌ച.
ശെന്തുരുണി-തെന്മല ട്രെക്കിംഗ്
രണ്ട് തരത്തിലുള്ള ട്രെക്കിംഗ് പ്രോഗ്രാമുകളിലൂടെ ശെന്തുരുണിയിലെ വനങ്ങളുടെ വന്യതയുടെ അതുല്യമായ സൗന്ദര്യം അറിയാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്- സോഫ്റ്റ് ട്രെക്കിംഗ്, ഹാർഡ് ട്രെക്കിംഗ്. സ്കൈ വാക്ക്, റിസർവോയർ വാക്ക്, വെറ്റ് 'എൻ' വൈൽഡ് ട്രയൽ എന്നിവയാണ് ജനപ്രിയ പരിപാടികളിൽ ചിലത്. ട്രെക്കിംഗ് തന്നെയാണ് ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകം.
ക്യാമ്പിംഗ്
തെന്മല-ശെന്തുരുണി വനങ്ങളുടെ ഭംഗി ആസ്വദിക്കാൻ, ഒരു ക്യാമ്പിംഗ് പാക്കേജ് എടുക്കാവുന്നതാണ്. അതിനായി ഇടിമുഴങ്ങൻപാറ നൈറ്റ്‌സ് ഒരു ട്രക്കിംഗും ക്യാമ്പിംഗ് പ്രോഗ്രാമുമാണ്, അവിടെ ഇടിമുഴങ്ങൻ ക്യാമ്പ് എന്ന് വിളിക്കപ്പെടുന്ന മനോഹരമായ റിസർവോയറിനടുത്തുള്ള ഒരു ക്യാമ്പിൽ താമസം ക്രമീകരിച്ചിരിക്കുന്നു.
വുഡി റോക്ക്വുഡ് എന്ന പേരിൽ നിങ്ങൾക്ക് കുടിൽ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ക്യാമ്പിംഗ് പരിപാടിയിൽ പങ്കെടുക്കാനും കഴിയും. കുറുംതൊട്ടി ടോപ്പ് ഹട്ട് ക്യാമ്പിംഗ് സന്ദർശകർക്ക് ഒരു ഹട്ടിന് മുകളിൽ നിന്ന് വന്യജീവികളെ കാണാനും രാത്രിയിൽ യുടെ ഭംഗി ആസ്വദിക്കാനുമുള്ള അവസരം ശെന്തുരുണി ഒരുക്കിയിട്ടുണ്ട്.
റിസർവോയറിൽ ബോട്ടിംഗ് നടത്താനുള്ള അവസരവും സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ശെന്തുരുണി വനത്തിനുള്ളിലെ പരപ്പാർ ഡാം റിസർവോയർ സഞ്ചാരികൾക്ക് ബോട്ടിംഗ് സൗകര്യം പ്രദാനം ചെയ്യുന്നു. ഇതും സർക്കാർ നിയന്ത്രണത്തിൽ തന്നെയാണ് മുന്നോട്ട് പോവുന്നത്.












Click it and Unblock the Notifications