Get Updates
Get notified of breaking news, exclusive insights, and must-see stories!

സുന്ദരപാണ്ഡ്യപുരം എത്ര മനോഹരം..! തെങ്കാശിപട്ടണത്തിലൂടെ കറങ്ങാം, സൂര്യകാന്തി പൂത്ത് നിൽക്കുന്നത് കാണാം

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളുടെ കഥകൾ കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുന്ന പേരുകളിൽ ചിലതാണ് തേനിയും തെങ്കാശിയും ഒക്കെ. അതിൽ തന്നെ തെക്കൻ കേരളത്തിലുള്ള ആളുകളെ സംബന്ധിച്ച് എളുപ്പത്തിൽ എത്താൻ കഴിയുന്നതും ഭംഗി കൊണ്ടും വ്യത്യസ്‌തമായ ഭൂപ്രകൃതി കൊണ്ടും അനുഗ്രഹീതവുമായ ഒരിടമാണ് തെങ്കാശി. പൊതുവെ തെങ്കാശിപട്ടണം എന്നാണ് നാം പറയാറുള്ളതെങ്കിലും ഇതൊരു ഗ്രാമമാണ്.

അതിമനോഹരമായ കാഴ്‌ചകൾ അടങ്ങിയ ഒരു ഗ്രാം എന്ന് വേണമെങ്കിൽ തെങ്കാശിയെ വിശേഷിപ്പിക്കാം. അവിടെ തന്നെ ധാരാളം ടൂറിസം കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തെങ്കാശിയിൽ എത്തുന്ന ഭൂരിഭാഗം പേരും ഗ്രാമീണത ആസ്വദിച്ചറിയാനും ഇവിടുത്തെ കാഴ്‌ചകൾ കാണാനുമായിരുന്നു വന്നിരുന്നത്. എങ്കിലും അടുത്ത കാലത്തായി അവർക്ക് തെങ്കാശിയിൽ മറ്റൊരു ഇടംകൂടി മനസിൽ സ്ഥാനം നേടിയിട്ടുണ്ട്, അതാണ് സുന്ദരപാണ്ഡ്യപുരം.

sundarapandiapuram

പഴയ രാജാവായിരുന്ന സുന്ദരപാണ്ഡ്യന്റെ നാടായിരുന്ന സുന്ദരപാണ്ഡ്യപുരത്തെ കാഴ്‌ചയുടെ പ്രത്യേകത എന്തെന്ന് നാം ഇൻസ്‌റ്റഗ്രാം റീൽസ് പോലെയുള്ളവയിലൂടെ അറിഞ്ഞിട്ടുണ്ടാവും. ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് സുന്ദരപാണ്ഡ്യൻ പ്രബലനായ രാജാവ് ഭരിച്ചിരുന്ന ഇടമാണിവിടം. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം സ്ഥിതി ചെയ്യുന്നത്.

എല്ലാവര്‍ഷവും ഏതാണ്ട് ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളാവുമ്പോൾ സുന്ദരപാണ്ഡ്യപുരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തി പൂക്കളാണ് സുന്ദരപാണ്ഡ്യപുരത്തെ ഏറ്റവും ആകർഷണീയമായ കാഴ്‌ച. സെപ്റ്റംബർ ആദ്യവാരങ്ങളിൽ ഉൾപ്പെടെ ഈ കാഴ്‌ച കാണാൻ സാധിക്കും. എന്നാൽ അധികം വൈകിയാൽ പിന്നെ സൂര്യകാന്തി പൂക്കളുടെ മനോഹര കാഴ്‌ച ഒരുപക്ഷേ നിങ്ങൾക്ക് നഷ്‌ടമായേക്കാം.

ഏക്കറുകളോളം പരന്നുകിടക്കുന്ന ഭൂമിയിലാണ് ഈ സൂര്യകാന്തി പാടം നിലകൊള്ളുന്നത്. ആ കാഴ്‌ച വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും. സൂര്യകാന്തിയുടെ വിത്തിനായാണ് ഇവിടുത്തുകാർ ഇത് കൃഷി ചെയ്യുന്നത്. സുര്യകാന്തി മാത്രമല്ല മുല്ലപ്പൂവും, ജമന്തിയും,സവാളയും, തക്കാളിയും ഉൾപ്പെടെ വിവിധ ഇനം കൃഷികൾ സുന്ദരപാണ്ഡ്യപുരത്തെ കാഴ്‌ചകളിൽ ഉൾപ്പെടുന്നു.

കൊല്ലം-പുനലൂര്‍-തെന്മല-തെങ്കാശി വഴി സുന്ദരപാണ്ഡ്യപുരത്തേക്ക് പോകുന്നതാണ് ഏറ്റവും മികച്ച വഴി, എളുപ്പവും ഇതിലൂടെ തന്നെയാണ്. സീസണായി കഴിഞ്ഞാൽ ഫോട്ടോഷൂട്ടുകള്‍ക്കും സേവ് ദ ഡേറ്റ് ഷൂട്ടുകള്‍ക്കുമൊക്കെ ഈ സ്ഥലം വേദിയാകാറുണ്ട്. അതിനായി വരുന്നവരിൽ ഏറിയ പങ്കും മലയാളികൾ തന്നെയാണ്.

തെങ്കാശിയിൽ എത്തിയ സ്ഥിതിക്ക് അവിടെയും കാണാൻ ഏറെ കാഴ്‌ചകളുണ്ട്. തമിഴ്‌നാട്ടിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായ തെങ്കാശിയിലെ പ്രധാന കാഴ്‌ചകളിൽ ഒന്നാണ് കാശിവിശ്വനാഥ ക്ഷേത്രം. തെങ്കാശിയുടെ മുഖം തന്നെയാണ് ഈ ക്ഷേത്രമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം, അത്രയ്ക്ക് മികച്ച വസ്‌തുവിദ്യ അത്ഭുതമാണ് അത്.

മേഖലയിലെ മറ്റൊരു പ്രധാന ആകർഷണമാണ് കുറ്റാലം വെള്ളച്ചാട്ടം. തെങ്കാശിക്കും ചെങ്കോട്ടയ്ക്കും ഇടയിലാണ് ഈ ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 520 അടിയോളം ഉയരത്തിലാണ് ഇതിന്റെ സ്ഥാനം, പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന ഒൻപത് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+