Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിക്കാനം എന്ന കൊച്ചുസ്വർഗം; പീരുമേട് ഹിൽസ് കണ്ട് മഞ്ഞിൽ മതിമറക്കാം, ഒരു കലക്കൻ വൺഡേ ട്രിപ്പ് സ്പോട്ട്

കേരളത്തിന്റെ ഭൂപ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ എല്ലാവരും പറഞ്ഞുകേട്ട ടൂറിസം കേന്ദ്രങ്ങളിൽ തന്നെ പോവണമെന്നില്ല. അധികമാരാലും അറിയാത്ത, ഒരുപാട് പേർ പാടി പുകഴ്ത്തിയ ഇടങ്ങൾ അല്ലെങ്കിലും ഏത് വൻകിട കേന്ദ്രങ്ങളോടും പിടിച്ചുനിൽക്കാൻ ശേഷിയുള്ള ഒട്ടേറെ സ്ഥലങ്ങളുണ്ട് നമ്മുടെ കൊച്ചു കേരളത്തി. അത്തരത്തിൽ ഒരിടമാണ് ഇടുക്കി ജില്ലയിലെ കുട്ടിക്കാനം.

സമുദ്രനിരപ്പിൽ നിന്ന് 3500 അടി (1100 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളാൽ സമ്പന്നമായ ഒരിടമാണ് ഇത്. പീരുമേട് പ്രദേശത്താണ് കുട്ടിക്കാനം സ്ഥിതി ചെയ്യുന്നത്. മുണ്ടക്കയവും, കാഞ്ഞിരപ്പള്ളിയുമാണ് ഏറ്റവും അടുത്ത മറ്റ് ടൗണുകൾ. സമൃദ്ധമായ തേയില കൃഷി തന്നെയാണ് ഏറ്റവും മികച്ച കാഴ്‌ച.

 kuttikanamtourism

ഇടുക്കിയിലെ ഏറ്റവും മികച്ച ട്രെക്കിംഗ്, സാഹസിക കായിക ലൊക്കേഷനുകളിൽ ഒന്നാണ് കുട്ടിക്കാനം. പാതകൾ അതിമനോഹരമാണ്. തേയില തോട്ടങ്ങൾക്ക് പുറമെ ഏലവും ഇവിടുത്തെ പ്രധാന കാഴ്‌ചകളിൽ ഒന്നാണ്. ഇവിടുന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന മലമുകൾ തന്നെയാണ് ഏറ്റവും വലിയ ആകർഷണങ്ങളിൽ പ്രധാനം.

പീരുമേട് ഹില്‍സ് എന്നാണ് ഈ മേഖലം അറിയപ്പെടുന്നത്. കൊളോണിയല്‍ ഭരണത്തിന്റെ ആദ്യകാല അടയാളങ്ങൾ കൃത്യമായി കാണാൻ കഴിയുന്ന മേഖലയാണിത്. ഒരു ഓഫ് റോഡ് യാത്രാനുഭവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അത്തരത്തിലുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ധൈര്യമുണ്ടെങ്കില്‍ പീരുമേട് ഹില്‍സിലെ വഴി നിങ്ങൾക്ക് അനുയോജ്യമായിരിക്കും.

പീരുമേട് ഹില്‍സിന്റെ ഭൂരിഭാഗവും വനം-വന്യജീവിവകുപ്പിന് കീഴിലാണ് എന്ന കാര്യം പ്രത്യേകം ഓർക്കണം. എങ്കിലും ചില സ്വകാര്യ വ്യക്തികള്‍ക്കും ഇവിടെ സ്വന്തമായി ഭൂമിയുണ്ട്. പ്രദേശത്തേക്ക് എത്തുന്നവർ പരമാവധി ഇവിടെ മലിനമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പച്ചപ്പുല്ലുകള്‍ നിറയുന്ന മൊട്ടക്കുന്നുകള്‍ അടുക്കടുക്കായി നില്‍ക്കുന്ന കാഴ്‌ച മനോഹരമാണ്. കാട്ടുപോത്തുകളെയും കുരങ്ങുകളെയും മറ്റ് അപൂർവ ജന്തുജാലങ്ങളോടൊപ്പം ഈ പ്രദേശത്ത് കാണാൻ കഴിയും. കോടമഞ്ഞ് മൂടിയ മലഞ്ചെരിവുകളുടെ കാഴ്‌ച ഒരിക്കലും നിങ്ങളുടെ മനസിൽ നിന്ന് മായാൻ സാധ്യതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+