Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്, മഞ്ഞ്, വയനാട്; അതൊരു ഒന്നൊന്നര കോംബിനേഷൻ തന്നെ, തോൽപ്പെട്ടിയിലൂടെ ജീപ്പ് സഫാരി ആയാലോ?

കാടും മലയും അരുവികളും വെള്ളച്ചാട്ടവും ഒക്കെ ഒട്ടുമിക്ക എല്ലാവരുടെയും ഇഷ്‌ടപ്പെട്ട കാഴ്‌ചകളാണ്. അതൊക്കെ കാണാനും തിരക്കേറിയ ജീവിതത്തിൽ നിന്ന് അൽപനേരം വിശ്രമം എടുക്കാന് ആഗ്രഹിക്കാത്തവരായി അധികമാരും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഇത്തരം കാഴ്‌ചകൾക്ക് നാം ഏറെ ഇഷ്‌ടപ്പെടുന്ന ആളുകൾക്ക് ഒപ്പം യാത്ര ചെയ്യാനായി നാം ശ്രമിക്കാറുണ്ട്. അത്തരത്തിൽ പ്രിയപ്പെട്ടവർക്ക് ഒപ്പം അവധിക്കാലം ആഘോഷിക്കാൻ പറ്റിയ ഒരിടമുണ്ട് വയനാട്ടിൽ.

ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ നിന്ന് പതിയെ കരകയറി വരുന്ന വയനാട്ടിലെ ടൂറിസം മേഖലയുടെ നട്ടെല്ലാണ് ഇവിടുത്തെ വന്യജീവി സങ്കേതങ്ങൾ എന്ന് നിസംശയം പറയാം. അതിൽ പ്രധാനപ്പെട്ട ഒരിടമാണ് തോൽപ്പെട്ടി. വയനാട്ടിൽ എല്ലാവർക്കും അറിയാവുന്ന മുത്തങ്ങ പോലെ പ്രശസ്‌തമല്ലെങ്കിലും ഏതാണ്ട് മുത്തങ്ങയിലേതിന് സമാനമായ കാഴ്‌ചകളാണ് തോൽപ്പെട്ടിയുടെയും സവിശേഷത.

tholpettykerala

മാനന്തവാടിയിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി കുടക് റോഡിലാണ് ഈ മനോഹരമാണ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി വന്യജീവി സങ്കേതം അല്ലെങ്കിൽ വയനാട് വന്യജീവി സങ്കേതം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ആനക്കൂട്ടങ്ങൾ, മാൻ, കുരങ്ങുകൾ, കടുവകൾ, പുള്ളിപ്പുലികൾ, കരടികൾ എന്നിങ്ങനെ എണ്ണമറ്റ വന്യജീവികളുടെ വിഹാര കേന്ദ്രമാണ് ഇവിടം.

എങ്കിലും ടൂറിസ്‌റ്റുകളുടെ പ്രവേശനം പുറത്ത് മാത്രമാണ്. ഉൾക്കാട്ടിലേക്ക് മനുഷ്യർക്ക് പ്രവേശനമില്ല. ഇവിടെയാണ് വയനാട്ടിലെ വന്യജീവി സമ്പത്ത് കുടി കൊള്ളുന്നത്. എന്നാൽ തോൽപ്പെട്ടിയിൽ നിങ്ങൾക്ക് കൊടും വനത്തിന്റെ മനോഹരം കാഴ്‌ച ആസ്വദിക്കാനുള്ള അവസരവുമുണ്ട്. വൈകീട്ട് അഞ്ച് മണിക്കുള്ളിൽ ഇവിടെ എത്തിയാൽ നിങ്ങൾക്ക് കാട്ടിലേക്ക് ജീപ്പ് സഫാരി നടത്താവുന്നതാണ്.

വനംവകുപ്പ് ഏർപ്പാടാക്കിയ ധാരാളം ജീപ്പുകൾ ഇവിടെ ഉൾക്കാട്ടിലേക്ക് സർവീസ് നടത്തുന്നുണ്ട്. സന്ധ്യ മയങ്ങിയാൽ പിന്നെ കാടിനുള്ളിലേക്ക് പോവുന്നത് അപകടരമാണ്. അത്‌കൊണ്ട്‌ പ്രവേശനം അഞ്ച് മണി വരെ മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ യാത്രയിൽ നിങ്ങൾക്ക് അരികിലെ പൊന്തക്കാടുകളിൽ ഭാഗ്യമുണ്ടെങ്കിൽ പല ജീവികളെയും കാണാം.

കൂടുതലായും മാനുകൾ പലയിടത്തായി ദൃശ്യമാകാറുണ്ട്. അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കഴിയുന്നതിനാൽ തന്നെ വാഹനങ്ങളോട് നമ്മുടെ സാമീപ്യമോ അവയെ ഒട്ടും ബുദ്ധിമുട്ടിക്കുന്നില്ല. ഭാഗ്യം ഉണ്ടെങ്കിൽ ആനകളെയോ പുലിയെയോ അടിക്കാടുകളിൽ കാണാൻ കഴിയും. തോൽപ്പെട്ടിയിലെ ഈ ജീപ്പ് യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെയായിരിക്കും.

നിങ്ങൾക്ക് ഇതുവഴി കുടകിലേക്ക് പോവാനും കഴിയും. താമസ സൗകര്യങ്ങൾ ഉൾപ്പെടെ മാനന്തവാടി ടൗണിൽ യഥേഷ്‌ടം ലഭ്യമാണ്. ചെറിയ കാട്ടുപാതകളിലൂടെയുള്ള ഡ്രൈവിംഗ് തന്നെ സവിശേഷമായ ഒരു അനുഭൂതിയാണെന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ പരമാവധി കാറിൽ ഈ വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുക. കാരണം പുലർകാലത്തെ കോടമഞ്ഞ് അനുഭവിക്കാൻ പറ്റിയ നല്ല ഓപ്‌ഷൻ ഇത് തന്നെ. കാട് കയറുമ്പോൾ മഞ്ഞ് കൂടിയുണ്ടെങ്കിൽ മികച്ച കാഴ്ച്ചാനുഭവം തന്നെയാകും അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+