വട്ടവട കയറാൻ ഇതാണ് പറ്റിയ സമയം; കോടമഞ്ഞും തണുപ്പും അനുഭവിച്ചറിയാം, പക്ഷേ ഈ കാര്യം ശ്രദ്ധിക്കണേ...
വരാനിരിക്കുന്നത് നീണ്ട അവധിക്കാലമാണ്. വിദ്യാർത്ഥികൾക്ക് ക്രിസ്‌തുമസ് അവധിയാണ് മുന്നിലുള്ളതെങ്കിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ശൈത്യകാലത്തെ ഏതൊരു അവധിയും യാത്രയ്ക്ക് പറ്റിയ സമയമാണ്. ഡിസംബർ തുടങ്ങിയതോടെ പലരും യാത്രകളുടെ പ്ലാനിംഗ് തുടങ്ങിക്കാണും. കുടുംബമായും ഒറ്റയ്ക്കും സുഹൃത്തുകൾക്കും ഒപ്പം യാത്ര ചെയ്യാനായി ആഗ്രഹിക്കുന്ന ഒട്ടേറെ പേരുണ്ട് നമുക്ക് ചുറ്റും.
അങ്ങനെയുള്ളവർ കൂടുതലായും യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നത് സീസൺ ആരംഭിച്ചു കഴിഞ്ഞു. ഇക്കുറി കേരളത്തിൽ തന്നെ മതി യാത്ര എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവരെ സംബന്ധിച്ച് ഏറ്റവും മികച്ച അവസരമാണ് ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് എല്ലാവർക്കും അറിയാവുന്നത് പോലെ മൂന്നാർ തന്നെയാണ്. എന്നാൽ ഒരു മാറ്റം വേണമെന്ന് ചിന്തിക്കുന്നവർക്ക് പോവാൻ അനുയോജ്യം വട്ടവടയാണ്.

അടുത്തകാലത്തായി മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും വട്ടവടയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നത് കാണാം. മലയാളികൾ മാത്രമല്ല അന്യനാടുകളിൽ നിന്ന് പോലും ഈ മലയോര ഗ്രാമത്തിലേക്ക് ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. മനോഹരമായ ഭൂപ്രകൃതി കൊണ്ടും വൈവിധ്യമാർന്ന മറ്റ് കാഴ്‌ചകൾ കൊണ്ടും നിങ്ങളെ ഞെട്ടിക്കുന്ന ഇടമാണ് വട്ടവട.
വട്ടവട എന്ന മനോഹര ഭൂമി
ഇടുക്കിയിലെ മറ്റിടങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ് വട്ടവടയിലെ കാഴ്‌ചകൾ. തട്ടുതട്ടായി തിരിച്ചുള്ള കൃഷിയിടങ്ങളാൽ സമ്പന്നമാണ് തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന വട്ടവടയിലെ പ്രധാന കാഴ്‌ച. മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള വട്ടവടയിൽ ഒരുപാട് വേറിട്ട കാഴ്‌ചകൾ നിങ്ങൾക്ക് കാണാനുണ്ട്. സമുദ്രനിരപ്പിൽ നിന്നും 6500 അടി ഉയരത്തിലായാണ് വട്ടവട നിലകൊള്ളുന്നത്. ആ ഉയരക്കൂടുതൽ ഇവിടുത്തെ കാലാവസ്ഥയെയും സ്വാധീനിച്ചിട്ടുണ്ട്.
ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥലമാണ് വട്ടവട. മരവീടുകളിലെ താമസം, പുൽമേടുകളിലൂടെയുള്ള നടത്തം, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് ഇവിടെ അവസരമുണ്ട്. വട്ടവടയിലെ രാവിലെകളും വൈകുന്നേരങ്ങളും സവിശേഷമായ ഒരു അനുഭൂതി തന്നെ സഞ്ചാരികൾക്ക് നൽകും. ഇവിടെയുള്ള കോടമഞ്ഞും തണുപ്പുമൊക്കെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ആപ്പിൾ, സ്ട്രോബറി, ഓറഞ്ച്, നെല്ലിക്ക, മറ്റ് പഴങ്ങൾ, പാഷൻ ഫ്രൂട്ട്സ് എന്നിവ വട്ടവടയിൽ കൂടുതലായി കൃഷി ചെയ്യുന്ന ഇനങ്ങളാണ്. ഇവിടേക്കുള്ള യാത്രയിൽ ഈ പഴങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നു. ഇനി ഇവിടേക്കുള്ള യാത്രയിലെ പ്രധാന അനുഭവങ്ങളിലൊന്ന് പാമ്പാടുംചോല ദേശീയോദ്യാനത്തിലൂടെയുള്ള പാതയാണ്.
വട്ടവടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ
പാമ്പാടുംചോലയിലൂടെ യാത്ര ചെയ്യണമെങ്കിൽ 6 മണിക്ക് മുൻപ് ചെക്ക് പോസ്‌റ്റിൽ എത്തേണ്ടതുണ്ട്. നിങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പറും മറ്റ് വിവരങ്ങളും ഇവിടെ നൽകണം. അഞ്ച് കിലോ മീറ്റർ ദൂരം വനത്തിലൂടെ യാത്ര ചെയ്യേണ്ടതുണ്ട്. ഈ ഭാഗത്ത് വാഹനങ്ങൾ നിർത്താനോ വീഡിയോ പകർത്താനോ ഫോട്ടോ എടുക്കാനോ അനുവാദമില്ല. വന്യമൃഗങ്ങൾ ഇവിട സദാചുറ്റിതിരിയുന്നതാണ്. അതുകൊണ്ട് തന്നെ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കണം.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications