ഫ്ലൈറ്റുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തോ..? ട്രാവൽ ഇൻഷുറൻസ് നിങ്ങളെ സഹായിക്കും, എങ്ങനെ എന്നറിയാം...
ശൈത്യകാലം ഒക്കെയല്ലേ, എല്ലായിടത്തും തണുപ്പ് തന്നെയാണ് പ്രധാന വില്ലൻ. കേരളത്തിൽ താരതമ്യേന ഇതിന്റെ ബുദ്ധിമുട്ട് കുറവാണെങ്കിലും ഹൈറേഞ്ചിൽ മെർക്കുറി അളവ് താഴുകയാണ്. ഇതിന്റെ ബുദ്ധിമുട്ടുകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നവർ ഉത്തരേന്ത്യയിൽ ആണുള്ളതെന്ന് നമ്മുടെ മാധ്യമ വാർത്തകൾ കണ്ടാൽ മനസിലാവും.
എന്നാൽ ഉത്തരേന്ത്യയിൽ ഉള്ളവർ മാത്രമല്ല, അവിടേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും ഈ കാലാവസ്ഥാ മാറ്റം കൊണ്ട് വളരെയേറെ ബുദ്ധിമുട്ടുന്നു എന്നതാണ് വാസ്‌തവം. പൊതുവെ ശൈത്യകാലത്ത് കുളു, മണാലി, കശ്‌മീർ, ഷിംല ഒക്കെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. പലപ്പോഴും യാത്രാ ദൂരം കണക്കിലെടുത്ത് വിമാന യാത്രകളെ ആശ്രയിക്കുന്നവരാണ്.

എന്നാൽ നിങ്ങൾ യാത്ര ചെയ്യേണ്ട വിമാനം പെട്ടെന്ന് യാതൊരു അറിയിപ്പുമില്ലാതെ റദ്ദാക്കിയാൽ എന്ത് ചെയ്യും, നിങ്ങൾ പെട്ടത് തന്നെ. ഇനി മണിക്കൂറുകളോളം വൈകിയാണ് അത് പുറപ്പെടുന്നതെങ്കിലോ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മണിക്കൂറുകൾ ആയിരിക്കും അവിടെ നഷ്‌ടമാവുക.
എല്ലാ ശൈത്യകാലത്തും, പ്രതികൂല കാലാവസ്ഥ കാരണം വിവിധ വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുന്നത് ഞങ്ങൾ കാണുന്നു. 2023 ജനുവരിക്കും നവംബറിനുമിടയിൽ, 1.88 ദശലക്ഷം യാത്രക്കാരെ വിമാനങ്ങളുടെ കാലതാമസം കാരണം ബാധിക്കുകയും 249,000 യാത്രക്കാർ വിമാനം റദ്ദാക്കൽ കാരണം കുടുങ്ങിയെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ ഘട്ടത്തിലാണ് ട്രാവൽ ഇൻഷുറൻസ് എന്ന സൗകര്യത്തിന്റെ യഥാർത്ഥ ഉപയോഗം നിങ്ങൾ മനസിലാക്കേണ്ടത്. ഒരു നിശ്ചിത സമയ പരിധിക്കപ്പുറം വിമാനം വൈകുകയാണെങ്കിൽ, ഈ ഇൻഷുറൻസ് യാത്രക്കാരന് ആനുകൂല്യം നൽകുന്നു. സാധാരണയായി 2-3 മണിക്കൂർ വരെയാണ് ഇതിന്റെ സമയപരിധി. ഇതിനപ്പുരം വിമാനം വൈകിയിലാണ് ട്രാവൽ ഇൻഷുറൻസ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയുക.
പ്രതികൂല കാലാവസ്ഥ കാരണം മാത്രമല്ല, സാങ്കേതികമോ പ്രവർത്തനപരമോ ആയ കാരണങ്ങൾ, എയർപോർട്ട് അല്ലെങ്കിൽ എടിസി പ്രശ്‌നങ്ങൾ എന്നിവ കാരണം ഒരു വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യാം. ഇതിനും നിങ്ങൾക്കും ആനുകൂല്യം തേടാവുന്നതാണ്. വിവിധ അപ്രതീക്ഷിത സാഹചര്യങ്ങളിൽ നിന്ന് യാത്രക്കാരനെ സംരക്ഷിക്കാൻ കഴിയുന്ന സമഗ്രമായ കവറേജ് നൽകുന്നതിനാണ് ഒരു ട്രാവൽ ഇൻഷുറൻസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
യാത്രാ ഇൻഷുറൻസിന് കീഴിൽ വിവിധ കവറേജുകൾ ലഭ്യമാണ്, അത് വിവിധ സാഹചര്യങ്ങളിൽ വളരെ ഉപയോഗപ്രദമാകും. നിങ്ങളുടെ ലഗേജിൽ ചില വിലയേറിയ വസ്‌തുക്കൾ കൊണ്ടുപോകുകയാണെന്ന് കരുതുക. നിങ്ങളുടെ ചെക്ക്-ഇൻ ബാഗേജിന്റെ കാലതാമസം, കേടുപാടുകൾ അല്ലെങ്കിൽ മൊത്തത്തിലുള്ള നഷ്‌ടം എന്നിയിലും പരിരക്ഷ നൽകാൻ ഈ ഇൻഷുറൻസിന് കഴിയും എന്നതാണ് സവിശേഷത.












Click it and Unblock the Notifications