Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനുവരി ഒരു ഓർമ്മയാകണോ..? ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ 5 ഇടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു...

ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ ഏറ്റവും തെളിഞ്ഞു നിൽക്കുന്ന ഇടങ്ങളിൽ ഒന്നാണ് കേരളം. പ്രകൃതിയുടെ സകല രൂപങ്ങളും ഇത്രയും സമന്വയിപ്പിച്ച മറ്റൊരിടം രാജ്യത്തില്ല. അത്രയേറെ മനോഹരമായ ഒട്ടനവധി ഇടങ്ങൾ ഈ നാട്ടിലുണ്ട്. കാടും മലയും അരുവിയും ആസ്വദിക്കാൻ ഇഷ്‌ടപ്പെടുന്നവർക്കും, ബീച്ചിലിരുന്ന് ചൂട് കായാൻ കൊതിക്കുന്നവർക്കും, കായലിന്റെ വ്യത്യസ്‌തത തേടുന്നവർക്കും കേരളം സ്വർഗം തന്നെ.

കൾച്ചറൽ ടൂറിസവും കേരളത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വർഷത്തിൽ കേവലം ആറ് മാസത്തോളം മാത്രം വടക്കൻ കേരളത്തിൽ കാണാൻ കഴിയുന്ന തെയ്യം, തിറ മുതൽ കളരിപ്പയറ്റ് ആയോധന കല വരെ കേരളത്തിന്റെ ഖ്യാതി കടല് കടന്ന് പോയത് ടൂറിസത്തിന്റെ അനന്തമായ സാധ്യതകളിലേക്കാണ് വഴി തുറന്നത്.

munnarkerala

ജനുവരിയിൽ നിങ്ങൾ മറക്കാനാവാത്ത ഒരു യാത്ര ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കേരളം തന്നെയാണ് ഏറ്റവും അനുയോജ്യമായ ഇടം. അതിൽ നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് ഏത് തരം ഇടത്തിലേക്ക് യാത്ര ചെയ്യണമെന്ന് മുൻകൂട്ടി തീരുമാനിക്കാനും കഴിയും. പുതുവർഷത്തിൽ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ കേരളത്തിലെ ഈ അഞ്ച് ഇടങ്ങൾ സന്ദർശിക്കാവുന്നതാണ്.

ആലപ്പുഴ (കുട്ടനാട്)

കേരളത്തിന്റെ മുഖമായി പല അന്താരാഷ്‌ട്ര വേദികളിലും അവതരിപ്പിക്കപ്പെടുന്ന ഇടമാണ് ആലപ്പുഴ. ഇറ്റലിയിലെ വെനീസിന് സമാനമായി ഉൾനാടൻ ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾക്ക് പേരുകേട്ട ഇവിടം കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചിലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ്. ഹൗസ് ബോട്ടുകളിലൂടെ ഉള്ള യാത്രയും, പരമ്പരാഗതമായ കള്ളുഷാപ്പുകളിൽ നിന്നുള്ള കൊതിയൂറും വിഭവങ്ങളും മികച്ച അനുഭവമായിരിക്കും.

മൂന്നാർ

കേരളത്തെ ടൂറിസം ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടിയ ഇടമാണ് മൂന്നാർ. ഇടുക്കി ജില്ലയിലെ ഈ ഹിൽ സ്‌റ്റേഷൻ എത്ര തവണ പോയാലും മടുക്കാത്ത ഇടങ്ങളിൽ ഒന്ന് കൂടിയാണ്. മൂന്നാറിനെ ചുറ്റിപ്പറ്റി നിരവധി ടൂറിസം സാധ്യതകളുണ്ട്. അത് കൃത്യമായി ഉപയോഗിച്ചാൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്രയായി മൂന്നാർ ട്രിപ്പ് മാറ്റാമെന്ന കാര്യം ഉറപ്പാണ്.

വർക്കല

ജനുവരിയിൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നാണിത്. ഇവിടെ എത്തിയാൽ കുതിരസവാരി, സർഫിംഗ്, പാരാസെയിലിംഗ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാം. അതിമനോഹരമായ സൂര്യാസ്‌തമയ കാഴ്‌ചകൾ കാണാൻ പറ്റിയ ഇടം കൂടിയാണ് വർക്കല. കേരളത്തിലെ ലോകോത്തര നിലവാരത്തിലുള്ള ബീച്ചായ ഇവിടം വിദേശ സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന ടൂറിസം കേന്ദ്രമാണ്.

തേക്കടി

കേരളത്തിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും മികച്ച ചോയ്‌സ് ആണ് തേക്കടി. പന്നി, മാൻ, കാട്ടുപോത്ത്, ആന തുടങ്ങിയ അനേകം വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ് ഇവിടം. മോഴിയാറിൽ നിന്ന് തേക്കടി ഗവിയിലേക്ക് ഒരു ട്രെക്കിംഗ് പാതയുണ്ട്, അതിലൂടെയുള്ള യാത്രയും വ്യത്യസ്‌തമായ അനുഭവം സമ്മാനിക്കും.

കൊല്ലങ്കോട്

ഗ്രാമീണ ഭംഗി ആസ്വദിക്കാനും, കേരളത്തിന്റെ യഥാർത്ഥ ഗ്രാമീണ കാഴ്‌ചകൾ കാണാനും ധാരാളം സഞ്ചാരികൾ എത്തുന്ന ഇടമാണ് കൊല്ലങ്കോട്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കുറച്ച് ദിവസം ശുദ്ധവായു ശ്വസിച്ച് ഗ്രാമീണ അന്തരീക്ഷത്തിൽ കഴിയണം എന്ന് തോന്നുന്നവർക്ക് ഇതിലും മികച്ച ഓപ്‌ഷൻ മറ്റൊന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+